KWA RECRUITMENT

KWA RECRUITMENT : KERALA WATER AUTHORITY  - PSC JOBS

KWA Recruitment

കേരള വാട്ടർ അതോറിറ്റിയിൽ ജോലി

കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റിന് കേരള പി.എസ്.സി അപേക്ഷ വിളിച്ചു. ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. താൽപര്യമുള്ളവർ ഔദ്യോഗിക ലിങ്ക് മുഖേന ഓൺലൈൻ അപേക്ഷ പൂർത്തിയാക്കണം. കേരള തൊഴിൽ വാർത്ത

തസ്തികയും ഒഴിവുകളും

കേരള ജല അതോറിറ്റിക്ക് കീഴിൽ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകൾ. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 53,900 രൂപമുതൽ 1,18,100 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ഒരു യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനങ്ങളിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സിവിൽ/മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിങ് ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവിൽ / മെക്കാനിക്കൽ/ കെമിക്കൽ എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എക്‌സാമിനേഷൻ എയും, ബിയും സെക്ഷനുകൾ പാസിയിരിക്കണം. 

പ്രൊബേഷൻ

കേരള വാട്ടർ അതോറിറ്റിയിലെ ചട്ടങ്ങൾ അനുസരിച്ചുള്ള പ്രൊബേഷൻ കാലായളവ് ബാധകം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

PSC ONE TIME REGISTRATION MALAYALAM

CATEGORY NUMBER: CATEGORY NO: 706/2025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 04

Official Website: https://www.keralapsc.gov.in


കൂടുതൽ വിവരങ്ങൾക്ക് : Meter Reader - Kerala Water Authority (Cat.No.279/2025)


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala PSC Thulasi


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്


Kerala Water Authority Recruitment Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal