PRADHAN MANTRI SHRAM YOGI MAANDHAN YOJANA (PM-SYM)
പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി
പ്രധാനമന്ത്രി ശ്രം യോഗി മാൻ-ധൻ (PM-SYM) എന്നത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരു പെൻഷൻ പദ്ധതിയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 18 നും 40 നും ഇടയിൽ പ്രായമുള്ള, പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ഭവന തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ അസംഘടിത തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ ചേരാം.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
യോഗ്യത:
18-40 വയസ്സിൽ പ്രായമുള്ള, പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയുള്ള അസംഘടിത തൊഴിലാളികൾ.
സംഭാവന:
ഗുണഭോക്താവ് അവരുടെ പ്രായത്തിനനുസരിച്ച് പ്രതിമാസം ഒരു നിശ്ചിത തുക (ഏകദേശം 55 രൂപ മുതൽ 200 രൂപ വരെ) സംഭാവന ചെയ്യണം. ഈ തുകയുടെ തുല്യമായ തുക കേന്ദ്ര സർക്കാർ കൂടി സംഭാവന ചെയ്യും.
പെൻഷൻ:
60 വയസ്സ് പൂർത്തിയാകുമ്പോൾ, ഗുണഭോക്താവിന് പ്രതിമാസം 3000 രൂപ മിനിമം പെൻഷൻ ലഭിക്കും.
കുടുംബ പെൻഷൻ:
പെൻഷൻ കാലയളവിൽ ഗുണഭോക്താവ് മരണമടഞ്ഞാൽ, ലഭിക്കുന്ന പെൻഷൻ്റെ 50% പങ്കാളിക്ക് കുടുംബ പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്.
പ്രയോജനം ലഭിക്കുന്ന വിഭാഗങ്ങൾ:
വഴിയോരക്കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, കൈത്തറി തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗത്തിലുള്ള അസംഘടിത തൊഴിലാളികൾക്ക് ഈ പദ്ധതി പ്രയോജനകരമാണ്.
ആർക്കൊക്കെ അപേക്ഷിക്കാം ?
- അസംഘടിത തൊഴിലാളികൾ
- റിക്ഷാ ജോലിക്കാർ
- സ്ട്രീറ്റ് വെണ്ടർമാർ
- ഉച്ചഭക്ഷണ തൊഴിലാളികൾ
- വീട്ടുജോലിക്കാർ
- വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ
- നിർമ്മാണ തൊഴിലാളികൾ
- ബീഡിത്തൊഴിലാളികൾ
- കൈത്തറി തൊഴിലാളികൾ
- തുകൽ തൊഴിലാളികൾ
- ഓഡിയോ വീഡിയോ ജീവനക്കാർ അല്ലെങ്കിൽ കർഷകത്തൊഴിലാളികൾ
യോഗ്യതാ മാനദണ്ഡം
- സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ
- അസംഘടിത തൊഴിലാളിയാകണം (Unorganised Worker)
- 18 നും 40 നും ഇടയിൽ പ്രായമുള്ളവരാകണം
- സംഘടിത മേഖലയിൽ (EPF / NPS / എസ്.എസ്.ഐ.സി അംഗത്വം) ഉണ്ടാവാൻ പാടില്ല ആദായ നികുതി ദാതാവ് ആകരുത്
- ഇത് സ്വമേധയാ ഉള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. 60 വയസ്സ് തികഞ്ഞതിനു ശേഷം പ്രതിമാസം 3000/ രൂപ പെൻഷൻ ലഭിക്കും.
- വരിക്കാരൻ മരണപ്പെട്ടാൽ ഗുണഭോക്താവിൻ്റെ ജീവിതപങ്കാളിക്ക് ഫാമിലി പെൻഷൻ അർഹതയുണ്ടായിരിക്കും.
- കുടുംബ പെൻഷൻ ജീവിത പങ്കാളിയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അപേക്ഷകന് ആധാർ കാർഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
Official Website : https://maandhan.in/
കൂടുതൽ വിവരങ്ങൾക്ക് : Pradhan Mantri Shram Yogi Maandhan Yojana | PM-SYM | Contribution Chart
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Maandhan New Enrollment
Official Website : https://maandhan.in/
കൂടുതൽ വിവരങ്ങൾക്ക് : Pradhan Mantri Shram Yogi Maandhan Yojana | PM-SYM | Contribution Chart
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Maandhan New Enrollment
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








