PROFESSIONAL DEGREE COURSES IN NURSING AND PARAMEDICAL UPDATES

PROFESSIONAL DEGREE COURSES IN NURSING AND PARAMEDICAL UPDATES (LBS)

LBS Nursing And Paramedical Update

ബി.എസ്.സി. നഴ്‌സിംഗ്‌, അലൈഡ് ആൻഡ് ഹെൽത്ത് കെയർ ഡിഗ്രി കോഴ്സു‌കളിലേക്കുള്ള പ്രവേശനം :


ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതും രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷാർഥികൾ നിർദ്ദിഷ്ട സമയത്തിനകം ടോക്കൺ ഫീസ് അടയ്ക്കേണ്ടതാണ്. ടോക്കൺ ഫീസ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലൂടെയോ ഓൺലൈൻ സംവിധാനത്തിലൂടെയോ അടയ്ക്കാവുന്നതാണ്. നിശ്ചിത സമയത്തിനകം ടോക്കൺ ഫീസ് അടയ്ക്കാത്ത അപേക്ഷാർഥികളെ റെഗുലർ അലോട്ട്‌മെന്റ് നടപടികളിൽ നിന്ന് ഒഴിവാക്കുന്നതാണ്. ഇവരെ തുടർന്ന് നടക്കുന്ന സ്പെഷ്യൽ/സ്പോട്ട് അലോട്ട്‌മെന്റിൽ മാത്രമേ, സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി, പരിഗണിക്കുകയുള്ളൂ.

നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് മാത്രം മതിയെന്നും ഉയർന്ന ഓപ്ഷനുകളിൽ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കേണ്ടതില്ലെന്നും ആഗ്രഹിക്കുന്ന അപേക്ഷാർഥികൾ , നിശ്ചിത തീയതിക്കും സമയത്തിനും മുമ്പായി തങ്ങളുടെ രജിസ്റ്റർ ചെയ്ത ഉയർന്ന ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ടതാണ്.

ഓൺലൈനായി ടോക്കൺ ഫീസ് അടച്ച അപേക്ഷാർഥികൾ , അലോട്ട്‌മെന്റ് പേജിലെ Fee Paid Status പരിശോധിച്ച് ഫീസ് വിജയകരമായി ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ഫീസ് അടച്ചതായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയിട്ടില്ലെങ്കിൽ, റെഗുലർ അലോട്ട്‌മെന്റ് നടപടികളിൽ നിന്ന് അപേക്ഷാർഥി ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, ബന്ധപ്പെട്ട അപേക്ഷാർഥികൾ സമീപത്തുള്ള LBS സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി: 14.09.2026 ഓപ്ഷൻ പുനഃക്രമീകരണം/ഡിലീറ്റ്/മാറ്റം വരുത്തുന്നതിനുള്ള അവസാന തീയതി: 14.09.2026, വൈകുന്നേരം 6.00 മണി അലോട്ട്മെന്റ് ലഭിച്ചവർ കോളേജിൽ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല .

കൂടുതൽ വിവരങ്ങൾ 04712560361, 362, 363, 364 എന്നീ നമ്പറുക ളിലും https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്..

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.


കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക് : Admission to Professional Degree Course in Nursing and Allied Health Sciences


ഫോൺ: 04712560361.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Admission to Professional Degree Course in Nursing and Allied Health Sciences

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

LBS Nursing And Paramedical Updates Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal