SC DEVELOPMENT DEPARTMENT ITI ADMISSION KERALA
പട്ടികജാതിവികസന വകുപ്പ് ഐ.ടി.ഐ പ്രവേശനം
പട്ടികജാതിവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നൽകുന്ന വ്യാവസായിക പരിശീലന പദ്ധതി (എൻ.സി.വി.ടി. പാഠ്യ പദ്ധതി അനുസരിച്ചുള്ള ഐ.ടി.ഐ. കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ.
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം, മര്യാപുരം, അഞ്ചാമട, ശിങ്കാരത്തോപ്പ്, കടകംപള്ളി, പേരുമല, അറ്റിപ്ര, ഇടയ്കാട്, വർക്കല കൊല്ലം ജില്ലയിലെ ഓച്ചിറ, കുളക്കട, വെട്ടിക്കവല പത്തനംതിട്ട ജില്ലയിലെ ഐക്കാട്, പന്തളം ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ഹരിപ്പാട്, കോട്ടയം ജില്ലയിലെ നെടുങ്കാവ് വയൽ, എസ്.പി കോളനി, മാടപ്പള്ളി, മധുരവേലി, എറണാകുളം ജില്ലയിലെ ഇടപ്പള്ളി, തൃശ്ശൂർ ജില്ലയിലെ മായന്നൂർ, എങ്കക്കാട്, പുല്ലൂറ്റ്, എടത്തിരുത്തി, നടത്തറ, വി.ആർ.പുരം, ഹെർബർട്ട് നഗർ, എരുമപ്പെട്ടി, വരവൂർ, പാലക്കാട് ജില്ലയിലെ പാലപ്പുറം, മംഗലം, ചിറ്റൂർ, മലപ്പുറം ജില്ലയിലെ കേരളാധീശ്വരപുരം, പാതായ്ക്കര, പൊന്നാനി, പാണ്ടിക്കാട്, കോഴിക്കോട് ജില്ലയിലെ കുറവങ്ങാട്, ഏലത്തൂർ, തൂണേരി, കണ്ണൂർ ജില്ലയിലെ മാടായി, കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ, നീലേശ്വരം, ബേള എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഐ കളിൽ എൻ.സി.വി.റ്റി പാഠ്യപദ്ധതിയനുസരിച്ചുള്ള പരിശീലനം നൽകുന്ന വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിൽ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ആകെ സീറ്റുകളുടെ 80% പട്ടികജാതി, 10% പട്ടികവർഗ്ഗം 10% മറ്റു വിഭാഗം അപേക്ഷകർക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഏതെങ്കിലും വിഭാഗത്തിന് മതിയായ അപേക്ഷകൾ ലഭ്യമല്ലെങ്കിൽ പ്രസ്തുത ഒഴിവ് പട്ടികജാതി, പട്ടികവർഗ്ഗം എന്ന ക്രമത്തിൽ നിബന്ധനകൾക്ക് വിധേയമായി നികത്തുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് ഡ്രൈവർ കം മെക്കാനിക് കോഴ്സിന് 18 വയസ്സും, മറ്റു കോഴ്സുകൾക്ക് 14 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്. പരിശീലനാർത്ഥിയുടെ പ്രായം, യോഗ്യത, കോഴ്സിന്റെ കാലാവധി, സീറ്റുകളുടെ എണ്ണം എന്നിവ Director General of Training Government of India യുടെ നിർദ്ദേശത്തിന് വിധേയമായി മാറ്റം വരാവുന്നതാണ്.
www.scdd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെയും ഐ.ടി.ഐ യിലെ ഹെൽപ്‌ഡെസ്‌ക് വഴിയും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം. പ്രായം 14 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി ഇല്ല.
ആകെ സീറ്റുകളിൽ 80 ശതമാനം, പട്ടികജാതി വിഭാഗക്കാർക്കും 10 ശതമാനം പട്ടികവർഗ്ഗം, 10ശതമാനം മറുവിഭാഗം എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ട്. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റൽ അലവൻസ് എന്നിവയും എല്ലാ വിഭാഗക്കാർക്കും പാഠപുസ്തകങ്ങൾ, സ്റ്റഡി ടൂർ അലവൻസ്, വർക്ക് ഷോപ്പ് ഡ്രസ്സ് അലവൻസ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കുന്നതാണ്.
പ്രവേശനം:
80% സീറ്റുകളിലും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. ആകെ സീറ്റുകളിൽ 10% പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കും 10% പട്ടികജാതി-പട്ടികവർഗ്ഗം ഒഴിച്ചുള്ള വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുമായി സംവരണം ചെയ്തിരിക്കുന്നു. ഏതെങ്കിലും വിഭാഗത്തിൽ മതിയായ അപേക്ഷകൾ ലഭ്യമല്ലെങ്കിൽ പ്രസ്തുത ഒഴിവ് പട്ടികജാതി, പട്ടികവർഗ്ഗം എന്ന ക്രമത്തിൽ നികത്തുന്നതാണ്.
വിദ്യാഭ്യാസ യോഗ്യതയും തെരഞ്ഞെടുപ്പും:
എസ്.എസ്.എൽ.സി. ജയിച്ചവർക്കും തോറ്റവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും തെര ഞ്ഞെടുക്കാവുന്ന ട്രേഡുകളാണ് നിലവിലുളളത്. ഇതിൽ രണ്ട് വർഷ കോഴ്സുകളും ഒരു വർഷ കോഴ്സുകളും ഒരു ആറു മാസ കോഴ്സും ഉൾപ്പെടും. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രോണിക്സ് മെക്കാനിക്, സർവ്വേയർ, പെയിൻ്റർ (ജനറൽ) എന്നിവ രണ്ടു വർഷ കോഴ്സുകളും, വുഡ് വർക്ക് ടെകനീഷ്യൻ, പ്ലംബർ, വെൽഡർ, സ്വീവിംഗ് ടെക്നോളജി എന്നിവ ഒരു വർഷ കോഴ്സുകളും ഡ്രൈവർ കം മെക്കാനിക് (LMV) ആറ് മാസ കോഴ്സുമാണ്. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നതാണ്. മെട്രിക് ട്രേഡുകൾക്ക് അപേക്ഷിക്കുന്നതിനുളള മിനിമം യോഗ്യത എസ്.എസ്.എൽ.സി.യാണ്. നോൺ മെട്രിക് ട്രേഡുകൾക്ക് മാത്രമേ എസ്.എസ്.എൽ.സി. തോറ്റവരെ പരിഗണിക്കുകയുള്ളു. പ്രൈവറ്റായി എസ്.എസ്.എൽ.സി. എഴുതി തോറ്റവർക്ക് പ്രവേശനത്തിന് അർഹതയില്ല.
പ്രവർത്തനസമയം :
രാവിലെ 7.50 മണിമുതൽ വൈകുന്നേരം 3 മണിവരെയും 10 മണിമുതൽ 5.10 മണിവരെയും ഉള്ള രണ്ട് ഷിഫ്റ്റുകളായിട്ടാണ് ഐ.ടി.ഐ.-കൾ പ്രവർത്തിക്കുന്നത്. എല്ലാ ഐ.ടി.ഐ.-കൾക്കും ട്രെയിനിംഗ് ഡയറക്ടർ/ഗവൺമെൻറ് പൊതു ഒഴിവ് നൽകുന്നത് ഒഴിച്ചുള്ള ദിവസങ്ങൾ പ്രവർത്തി ദിനങ്ങളാണ്. ഐ.ടി.ഐ.കൾ വെക്കേഷൻ അവധി ഇല്ലാത്ത സ്ഥാപനങ്ങളുമാണ്.
ആനുകൂല്യങ്ങൾ :
പരിശീലനം പൂർണ്ണമായും സൗജന്യമാണ്.
പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി എന്നിവ നിലവിലുണ്ട്. കൂടാതെ വർക്ക്ഷോപ്പ് ഡ്രസ്സിനും തയ്യൽക്കൂലിക്കുമായി 900/-രൂപയും നൽകുന്നു. പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ഒന്നാം വർഷം 1000/- രൂപയും രണ്ടാം വർഷം 800/- രൂപയും ലംപ്സം ഗ്രാൻറും കൂടാതെ പ്രതിമാസം 800/- രൂപ വീതം സ്റ്റൈപ്പൻറും നൽകുന്നതാണ്. കോഴ്സിനോട് അനുബന്ധിച്ച് നടത്തുന്ന സ്റ്റഡി ടൂറിന് 3,000/- രൂപ സ്റ്റഡി ടൂർ അലവൻസും നൽകുന്നു. പരിശീലനാർത്ഥികൾ നിർബന്ധമായും പരിശീലന സമയത്ത് യൂണിഫോം ധരിച്ചിരിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0494 2664170, 9746158783, 9995881010.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജൂലൈ 16.
Official Website: https://scdditiadmission.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്: User Manual Prospectus ITI Address List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: SCDD ITI Application
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."