PM-YASASVI PRE-MATRIC SCHOLARSHIP - KERALA
PM-YASASVI പ്രീ-മെട്രിക് സ്കോളർഷിപ്പ്
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന PM-YASASVI Pre-Matric Scholarship for OBC, EBC & DNT പദ്ധതി 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിൽ തുക വിനിയോഗിച്ച് സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയാണ് PM- YASASVI Pre-Matric Scholarship for OBC, EBC & DNT പദ്ധതി. മാർക്ക്, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം ₹4000/- അക്കാദമിക് അലവൻസ് അനുവദിക്കുന്ന പ്രസ്തുത പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സൂചന 2 പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ടി സർക്കുലർ റദ്ദ് ചെയ്തും, സൂചന 3 നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കും പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ പരിഷ് കരിച്ചും ഭേദഗതി സർക്കുലർ പുറപ്പെടുവിക്കുന്നു.
PM- YASASVI Pre-Matric Scholarship for OBC, EBC & DNT അപേക്ഷ ഓരോ അധ്യയന വർഷവും 9, 10 ക്ലാസ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾക്കൊപ്പം തന്നെ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിൽ സ്വീകരിക്കേണ്ടതും. സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ജൂലൈ 15 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്.അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ https://www.egrantz.kerala.gov.in/ , https://bcdd.kerala.gov.in/ എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.
Join Kerala Online Services Update Community Group
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% കേന്ദ്ര സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ടി സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാർ "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി" എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
1. സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന OBC, EBC/EWS (Economically Backward Classes /Economically Weaker Sections പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. OEC വിദ്യാഭ്യാസാനുകൂല്യത്തിന് പരിഗണിക്കുന്ന സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ടി മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
2. സമാന രീതിയിലുള്ള സ്കോളർഷിപ്പ് പദ്ധതി നിലവിലുള്ളതിനാൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല.
3. സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക അനുബന്ധം 1 ആയി ചേർക്കുന്നു.
4. അപേക്ഷാഫാറത്തിൻ്റെ മാതൃക അനുബന്ധം 2 ആയി ചേർക്കുന്നു. ആയത് www.bcdd.kerala.gov.in, സൈറ്റുകളിലും www.egrantz.kerala.gov.in എന്നീ വെബ് എല്ലാ സ്കൂളുകളിലും ലഭ്യമാണ്. (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
5. മാനദണ്ഡങ്ങൾ പ്രകാരം അർഹരായ വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് ക്ലാസ്സുകളാരംഭിക്കുന്ന പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്. മുറയ്ക്ക് സ്കൂൾ
6. കുടംബ വാർഷിക വരുമാന പരിധി 2,50,000/- രൂപ. ആദ്യമായി അപേക്ഷിക്കുന്നവർ ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. വരുമാന സർട്ടിഫിക്കറ്റ് ഒരു തവണ സമർപ്പിച്ചാൽ മതിയാകും. (ഒൻപതാം ക്ലാസ്സിൽ സ്കോളർഷിപ്പിന് അപേക്ഷിച്ചവർ പത്താം ക്ലാസ്സിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.)
7. സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന வே ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിൽ വന്നു താമസിച്ചിട്ടുള്ളവരുടെ കാര്യത്തിൽ, കേരളത്തിലെ റവന്യൂ അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളു.
8. അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുറഞ്ഞ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
9. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഗുണഭോക്താക്കളുടെ ആധാറുമായി സീഡ് ചെയ്ത ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്.
ആധാർ ലിങ്കിങ് & ആധാർ സീഡിങ് എന്നിവ രണ്ട് വ്യത്യസ്ത നടപടി ക്രമങ്ങളാണ്. ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്തു എന്ന കാരണത്താൽ അത് ആധാർ സീഡ് ആവണമെന്നില്ല. ആയതിനാൽ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ബാങ്ക് ശാഖയെ സമീപിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
Join Kerala Online Services Update Community Group
സമർപ്പിക്കേണ്ടതും സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
സ്കൂളിൽ നൽകേണ്ട രേഖകൾ
- അപേക്ഷാ ഫോം
- വരുമാന സർട്ടിഫിക്കറ്റ് (വരുമാന പരിധി 2,50,000/-)
- ജാതി സർട്ടിഫിക്കറ്റ്
- ആധാർ
- ബാങ്ക് പാസ്ബുക്ക്
- മാർക്ക് ലിസ്റ്റ് (മറ്റു സ്കൂളിൽ നിന്നും വന്നവർ)
*കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി : 2025 ജൂലൈ 15.
കൂടുതൽ വിവരങ്ങൾക്ക് : PM-YASASVI Pre-Matric Scholarship for OBC, EBC & DNT scheme
ഫോൺ - 0471-2727379.
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."