BSC NURSING COURSE UNDER AFMS
AFMS BSc Nursing പ്രവേശനം 2025
പെൺകുട്ടികൾക്ക് മിലിറ്ററി നഴ്‌സിങ്; പഠനം സ്‌റ്റൈപൻഡോടെ 4 വർഷം സൗജന്യം.
പ്ലസ്ടു (സയൻസ്) യോഗ്യതയുള്ള പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് റാങ്കിൽ നഴ്സ് ആകാനുള്ള സുവർണ്ണാവസരം!
സ്റ്റൈപൻഡോടെ 4 വർഷത്തെ സൗജന്യ ബിഎസ്സി നഴ്സിങ് പഠനത്തിനുശേഷം സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനം ലഭിക്കുന്ന മിലിറ്ററി നഴ്‌സിങ് പദ്ധതിയിലേക്കു പെൺകുട്ടികൾക്കു ജൂൺ 30നു രാത്രി 11 വരെ റജിസ്‌റ്റർ ചെയ്യാം. https://www.joinindianarmy.nic.in/ (ലിങ്ക്: ഓഫിസർ സിലക്ഷൻ). നീറ്റ് 2025 സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ. നീറ്റ് സ്കോർ, ഡൽഹി ബേസ് ഹോസ്പ്പിറ്റലിൽ നടത്തുന്ന കംപ്യുട്ടർ ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് അന്തിമ റാങ്കിങ്. സ്പോർട്സ് പ്രാവീണ്യമുളളവർക്കും സൈനികരുടെ മക്കൾക്കും വെയ്റ്റേജുണ്ട്.
പ്രവേശനമുള്ള പ്രധാന നഴ്‌സിങ് കോളേജുകൾ (220 സീറ്റ്)
- AFMC, പുണെ – 40 സീറ്റ്
- CH (EC), കൊൽക്കത്ത – 30 സീറ്റ്
- INHS അശ്വിനി, മുംബൈ – 40 സീറ്റ്
- AH (R&R), ഡൽഹി – 30 സീറ്റ്
- CH (CC), ലഖ്നൗ – 40 സീറ്റ്
- CH (AF), ബെംഗളൂരു – 40 സീറ്റ്
30 മിനിറ്റ് ടെസ്റ്റിൽ 2 മാർക്കിന്റെ 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കും. ഇൻ്റർവ്യൂവിൽ 12 വരെ പഠിച്ച മുഖ്യവിഷയങ്ങളും പൊതുവിജ്‌ഞാനവും സമകാലിക സംഭവങ്ങളും സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും. അവിവാഹിത വനിതകൾ, പ്രാരബ്ധങ്ങളില്ലാത്ത വിധവകൾ / വിവാഹമുക്തകൾ എന്നിവരെയാണു പ്രവേശനത്തിനു പരിഗണിക്കുക. 50% മാർക്കോടെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയടങ്ങിയ പ്ലസ്ട റഗുലർ കോഴ്‌സ് ആദ്യചാൻസിൽ ജയിച്ചിരിക്കണം. ജനനം 2000 ഒക്ടോബർ ഒന്നിനു മുൻപോ 2008 സെപ്റ്റംബർ 30 കഴിഞ്ഞോ ആകരുത്.
152 സെ.മീ. ഉയരവും മിലിറ്ററി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരവും വേണം. 18 വയസ്സിൽ കുറവായവർക്ക് 150 സെ.മീ. ഉയരം മതി. പുണെ (40 സീറ്റ്), കൊൽക്കത്ത (30), മുംബൈ (40), ഡൽഹി (30), ലക്നൗ (40), ബെംഗളൂരു (40) സൈനികാശുപത്രികളോടു ചേർന്നുള്ള നഴ്‌സിങ് കോളജുകളിലായി ആകെ 220 സീറ്റ്. യോഗ്യത നേടിക്കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസിൽ സേവനമനുഷ്ഠിക്കുമെന്ന് ആദ്യമേ കരാറൊപ്പിടണം. പട്ടികവിഭാഗക്കാരൊഴികെയുള്ളവർക്ക് 200 രൂപ അപേക്ഷാഫീയുണ്ട്. ഫോൺ: 011-21411793;
യോഗ്യതകൾ
- പെൺകുട്ടികൾക്കായി മാത്രം
- ജനനം: 2000 ഒക്ടോബർ 1 - 2008 സെപ്റ്റംബർ 30
- 10+2 – Physics, Chemistry, Biology, English – 50% മാർക്ക് (ആദ്യ ശ്രമത്തിൽ)
- NEET UG സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ.
അപേക്ഷാ നടപടികൾ
- Online രജിസ്ട്രേഷൻ: https://www.joinindianarmy.nic.in/
- ഫീസ്: ₹200 (പട്ടികവിഭാഗങ്ങൾക്ക് ഒഴിവ്)
- ഫോം സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് തിരുത്തലുകൾക്ക് അവസരം
തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ
- NEET UG 2025 സ്കോർ അടിസ്ഥാനമാക്കി Shortlisting
- CBT Test (TOGIGE) – 40 ചോദ്യങ്ങൾ, 30 മിനിറ്റ്
- PAT, Interview, Medical Fitness
- Final Merit: NEET + TOGIGE + PAT + Interview + Fitness
ആനുകൂല്യങ്ങളും ബോണ്ട് വ്യവസ്ഥകളും
- താമസം, റേഷൻ, സ്റ്റൈപ്പൻഡ്, യൂണിഫോം അലവൻസ്
- കോഴ്സ് വിജയിച്ച് ശേഷം MNS Commissioned Officer റാങ്ക്
- പിൻവാങ്ങൽച്ചടങ്ങിൽ ബോണ്ട് തുക ബാധകമാണ്
- (എ) ആധാർ കാർഡ്/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
- (ബി) ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ് (വലുപ്പം 5 കെബി മുതൽ 10 കെബി വരെ)
- (സി) ഏറ്റവും പുതിയ ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (വലുപ്പം 5 കെബി മുതൽ 20 കെബി വരെ)
- (ഡി) ഒടിപി ലഭിക്കുന്നതിനുള്ള ആധാർ ലിങ്ക് ചെയ്ത മൊബൈൽ
- (ഇ) സജീവ ഇമെയിൽ ഐഡി
- (എഫ്) യോഗ്യതാ കോഴ്‌സിന്റെ മാർക്ക് ഷീറ്റ്
- (ജി) വിലാസ വിശദാംശങ്ങൾ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 30
Official Website : https://www.joinindianarmy.nic.in/
കൂടുതൽ വിവരങ്ങൾക്ക്: BSc Nursing Under AFMS
ഫോണ്‍: 011-21411793
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Indian Army Online Application Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."