UNORGANISED WORKERS SOCIAL SECURITY BOARD

KERALA UNORGANISED WORKERS SOCIAL SECURITY BOARD SERVICES MALAYALAM

Kerala State Unorganised Workers Social Security Board

അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് സോഷ്യൽ സെക്യൂരിറ്റി ബോർഡ് - കേരള സർക്കാർ

ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഡേറ്റാ രജിസ്‌ട്രേഷന്‍  പരിശോധിക്കണം സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് അംഗങ്ങള്‍   Unorganised Workers Social Security Board Online Services ലിങ്കില്‍   രജിസ്‌ട്രേഷന്‍ ഡാറ്റ പരിശോധിച്ച്  ആവശ്യമായ   മാറ്റങ്ങള്‍ വരുത്തി        അപ് ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ ഓൺലൈൻ വഴിയോ   വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.    നിലവില്‍ അംഗത്വം മുടങ്ങിയ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം.   അവസാന തീയതി: ജൂലൈ 31. 

രജിസ്ട്രേഷൻ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ് വെയറിൽ (ലിങ്ക്: Unorganised Workers Social Security Board Online Services)  എല്ലാ ക്ഷേമനിധി അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ലോഡ് ചെയ്യണം.

ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ക്ഷേമനിധി പദ്ധതി നിഷ്‌കർഷിക്കുന്ന എല്ലാ രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ജൂലൈ 31 വരെയാണ് അപ്ഡേഷന് നടത്താൻ അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ ആ തുക അടക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു.

2008 ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമത്തിലെ (2008 ലെ 33) സെക്ഷൻ 14 ലെ ഉപവകുപ്പ് (1) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്. നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി 2010 ൽ കേരള സർക്കാർ നിയമങ്ങൾ രൂപീകരിച്ചു. അസംഘടിത മേഖലകളിലെ തൊഴിലാളികൾക്കായി കാലാകാലങ്ങളിൽ നിരവധി ക്ഷേമ നടപടികൾ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്.

ഓൺലൈൻ സേവനങ്ങൾ

താഴെ പറയുന്ന സേവനങ്ങൾ പ്രാപ്തമാക്കുന്നതിനാണ് വെബ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് നിങ്ങളുടെ മൊബൈൽ/ഡെസ്ക്ടോപ്പ് വഴി ആക്സസ് ചെയ്യാൻ കഴിയും
  • ഓൺലൈൻ രജിസ്ട്രേഷനും അംഗത്വവും.
  • ഓൺലൈൻ അപേക്ഷാ സ്റ്റാറ്റസ് കാണുക.
  • അംഗത്വ വിശദാംശങ്ങളുടെ എൻറോൾമെന്റ് (ഇതിനകം അംഗമാണെങ്കിൽ).
  • അംഗത്വ സ്റ്റാറ്റസ് കാണുക.
  • നിങ്ങളുടെ അംഗത്വ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുക.

Official Website : https://unorganisedwssb.org/


കൂടുതൽ വിവരങ്ങൾക്ക്:  Kerala State Unorganised Workers Social Security Board


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Unorganised Workers Social Security Board Online Services




Download Detiles 


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal