TALENT SEARCH EXAMINATION

TALENT SEARCH EXAMINATION - KERALA

Talent Search Examination

പി എം ഫൗണ്ടേഷൻ ടാലൻറ് സെർച്ച്  പരീക്ഷ 

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ മാധ്യമത്തിന്റെ സഹകരണത്തോടെ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക്  ജൂൺ 20 വരെ അപേക്ഷിക്കാം.
 
2025 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും, കൂടാതെ , സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും അതോടൊപ്പം എസ്എസ്എൽസി/ടി എച്ച് എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ ഐ. സി. എസ്. ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 80 ശതമാനം മാർക്കെങ്കിലും നേടിയ വിദ്യാർത്ഥികൾക്കും ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 
 
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
 
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.
 
പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ആയതിൽ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക്ഉന്നത വിദ്യാഭ്യാസത്തിനായി 5 വർഷം വരെ പി എം ഫെല്ലോഷിപ്പ് നൽകുന്നതാണ്.
 
അന്വേഷണങ്ങൾക്ക് 0484 2367279 /+91 751 067 2798

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ജൂൺ 20 

Official Website: https://pmfonline.org/

കൂടുതൽ വിവരങ്ങൾക്ക് :  Talent Search Examination - 2025

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Talent Search Examination

Talent Search Exam Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal