KERALA POLICE PSC NOTIFICATION

 KERALA POLICE JOB PSC NOTIFICATION

Kerala Police PSC Job

കേരള പോലീസില്‍ PSC വിജ്ഞാപനം – ഇപ്പോള്‍ അപേക്ഷിക്കാം 

പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസിൽ അവസരം, ; കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതകൾക്കും അവസരം

പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍,വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പി എസ് സി പുറത്തിറക്കി.

കേരള പൊലീസിൽ ജോലി നേടാൻ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് മികച്ച അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍,വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 01.

1. വകുപ്പ് : കേരള പൊലീസ്

2. തസ്തികയുടെ പേര് : പൊലീസ് കോൺസ്റ്റബിൾ ഡ്രൈവര്‍/വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍

3. ശമ്പളം : ₹ 31,100-66,800/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ കുറിപ്പ്

5. നിയമനരീതി : നേരിട്ടുളള നിയമനം (സംസ്ഥാനതലം )

6. പ്രായപരിധി : 20-32

7. യോഗ്യതകൾ

(1) വിദ്യാഭ്യാസ യോഗ്യത : ഹയര്‍ സെക്കന്ററി (പ്ലസ് ടു) അല്ലെങ്കില്‍ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണം.

(2) സാങ്കേതിക യോഗ്യതകള്‍ : (I) ഗിയറോടുകൂടിയ മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം.

(II) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍/ഹെവി ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്‍ഭ്യം തെളിയിക്കേണ്ടതാണ്

💻 അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ PSC Thulasi Link വഴി 'One Time Registration' പ്രൊഫൈൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പി.എസ്.സി വെബ്സൈറ്റ് സന്ദർശിക്കുക. അവസരം പാഴാക്കാതെ വേഗത്തിൽ തന്നെ അപേക്ഷിക്കുക!

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 01.

CATEGORY NUMBER: Cat.No.30/2026

Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: PSC Notifications


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: PSC Thulasi Link


Kerala Police Job Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal