NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION

NATIONAL DEFENCE ACADEMY AND NAVAL ACADEMY EXAMINATION MALAYALAM

NDA Exam Malayalam

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

2025 ലെ ഒന്നാംഘട്ട കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളുടെ തീയതി യുപിഎസ് സി പ്രഖ്യാപിച്ചു. അര്‍ഹരായ പരീക്ഷാര്‍ഥികള്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://upsconline.gov.in/ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷാരീതി, പ്രധാനപ്പെട്ട പരീക്ഷാ തീയതികള്‍ തുടങ്ങിയവ യുപിഎസ് സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വിവരിച്ചിട്ടുണ്ട്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഒരു തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട പരീക്ഷയുടെ അപേക്ഷ നേരിട്ട് വേഗത്തില്‍ പൂരിപ്പിക്കാവുന്നതാണ്. എന്‍ഡിഎ പരീക്ഷയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഏപ്രില്‍ 13നാണ് പരീക്ഷ. ആര്‍മി, നേവി അടക്കം വിവിധ തസ്തികകളിലെ 406 ഒഴിവുകളിലേക്കാണ് പരീക്ഷ. സിഡിഎസ് പരീക്ഷയും ഏപ്രില്‍ 13ന് തന്നെയാണ്. ഡിസംബര്‍ 31 തന്നെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി. ജനുവരി ഒന്നുമുതല്‍ ജനുവരി ഏഴുവരെ അപേക്ഷയില്‍ വേണ്ട തിരുത്തലുകള്‍ വരുത്താം. സിഡിഎസില്‍ 457 ഒഴിവുകളാണ് ഉള്ളത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് യുപിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ NDA (I) 2024 or CDS (I) 2024 ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷ നല്‍കാന്‍. എഴുതുന്ന പരീക്ഷ തെരഞ്ഞെടുത്ത ശേഷം രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാ ഫീസ്:

പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല.

ജനറൽ : ഫീസ് 100 രൂപ

31/12/2024 - 6:00pm വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. 
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക. 
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക. 

UPSC ONE TIME REGISTRATION

Official Website: https://upsconline.gov.in/

കൂടുതൽ വിവരങ്ങൾക്ക് : National Defence Academy and Naval Academy Examination Notification

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: UPSC Website




ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal