CALICUT UNIVERSITY FOUR YEAR UNDER GRADUATE PROGRAMME (FYUGP)
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദ പ്രോഗ്രാം (FYUGP)
2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശനം - പുതുക്കിയ സമയക്രമം
2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കോളേജ്/പ്രോഗ്രാം ഓപ്ഷനുകൾ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം 14.08.2026 മുതൽ 16.08.2026 രാത്രി 8.00 മണി വരെ ലഭ്യമായിരിക്കും.
തുടർന്ന്, റാങ്ക് ലിസ്റ്റ് 19.08.2026 വൈകുന്നേരം 5.00 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 04.09.2026 വരെയായിരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനം 04.09.2026-നകം പൂർത്തിയാക്കേണ്ടതാണ്.
റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനത്തിന് ശേഷം, സ്പോട്ട് അഡ്മിഷൻ മുഖേനയുള്ള പ്രവേശന നടപടികൾ 11.09.2026-നകം പൂർത്തിയാക്കേണ്ടതാണ്. 2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശന നടപടികൾ 11.09.2026-ന് അവസാനിക്കുന്നതാണ്.
20.08.2026 തിയ്യതി മുതൽ ലേറ്റ് രെജിസ്ട്രേഷൻ വീണ്ടും ലഭ്യമാകുന്നതാണ്
വിദ്യാർത്ഥികൾ പുതുക്കിയ സമയക്രമം ശ്രദ്ധാപൂർവം പാലിക്കേണ്ടതും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരമായി സന്ദർശിച്ച് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ പരിശോധിക്കേണ്ടതുമാണ്.
അലോട്ട്മെന്റ്, അഡ്ധിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും https://admission.uoc.ac.in പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശങ്ങള്‍, സര്‍വ്വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്യിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്ൃക്തിഗത അറിയിപ്പുകള്‍ സര്‍വ്വകലാശാല നല്‍കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഓഗസ്റ്റ് 16
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Calicut University Four Year Under Graduate Programme (FYUGP)
ഫോൺ : 0494 2660600, 2407016, 2407017.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University Four Year Under Graduate Programme (FYUGP)
DEGREE DATA COLLECTION FORM MALAYALAM
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."










