TECHNICAL HIGHER SECONDARY SCHOOL PLUS ONE ADMISSION

TECHNICAL HIGHER SECONDARY SCHOOL PLUS ONE ADMISSION KERALA

IHRD Plus One Admission

IHRD പ്ലസ് വൺ പ്രവേശനം
  

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പതിനൊന്നാം ക്ളാസ് പ്രവേശനം


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. https://thss.ihrd.ac.in/ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയും അതത് സ്‌കൂളുകളില്‍ നേരിട്ടെത്തി ഓഫ്‌ലൈന്‍ ആയും അപേക്ഷ നൽകാം. ഓണ്‍ലൈന്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് അഞ്ച് ആണ്. രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതിന് ശേഷം രജിസ്ട്രഷേന്‍ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങള്‍ https://thss.ihrd.ac.in/ എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ നല്‍കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പാള്‍മാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0478-2552828, 8547005030.


കേരളത്തിലെ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്ക്കൂളുകൾ 


തിരുവനന്തപുരം മുട്ടട

പത്തനംതിട്ട അടൂർ 

ആലപ്പുഴ ചേർത്തല, 

പത്തനംതിട്ട മല്ലപ്പള്ളി 

കോട്ടയം പുതുപ്പള്ളി 

ഇടുക്കി പീരുമേട് 

തൊടുപുഴ മുട്ടം 

എറണാകുളം കലൂർ 

എറണാകുളം കപ്രാശ്ശേരി 

എറണാകുളം ആലുവ 

തൃശൂർ വരടിയം 

മലപ്പുറം വാഴക്കാട് 

മലപ്പുറം വട്ടംകുളം 

മലപ്പുറം പെരിന്തൽമണ്ണ 

കോഴിക്കോട് തിരുത്തിയാട്


ഐ.എച്ച്.ആർ.ഡി. യുടെ കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), ๓๑ (รู, 04869-233982, 8547005011/9446849600), อูรู (รูญ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: itdihrd@gmail.com

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മേയ് 27


Official Website: https://thss.ihrd.ac.in/


കൂടുതൽ വിവരങ്ങൾക്ക്: Technical Higher Secondary School Notification


Technical Higher Secondary School Prospectus


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Technical Higher Secondary School


IHRD Plus One Admission Poster


Download Detiles 


Plus Admission poster malayalm

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal