MASTER OF COMPUTER APPLICATION (MCA)- CENTRALIZED ALLOTMENT PROCESS
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സിലേയ്ക്കുളള (MCA Regular) പ്രവേശനത്തിനായി അപേക്ഷ.
എംസിഎ 2026-27, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 10/06/2026 വരെ നീട്ടി.
കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2026-27 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ) (എം.സി.എ) കോഴ്‌സിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർക്ക് https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2026 ഏപ്രിൽ 30 മുതൽ മെയ് 25 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണം 2026 ജൂൺ 10 വരെ. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ്. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. (വിശദവിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കുക).
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. (ഉദാ:ബി.ഇ./ബി.ടെക്/ബി.എസ്സ്.സി./ ബി.കോം/ബി.എ./ബി.വോക്ക്/ബി.സി.എ തുടങ്ങിയവ) മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്‌ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. കൂടാതെ കമ്പ്യൂട്ടർ വിഷയങ്ങളിലും അതാതു യൂണിവേഴ്സിറ്റികൾ നിഷ്കർഷിക്കുന്ന ബ്രിഡ്‌ജ് കോഴ്‌സുകളിൽ യോഗ്യത നേടേണ്ടി വരും. യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം. മാർക്ക് അടുത്ത പൂർണ്ണസംഖ്യയിലേക്ക് നിജപ്പെടുത്തുന്നതല്ല. (വിശദവിവരങ്ങൾക്ക് പ്രോസ്പെക്ട്സ് സന്ദർശിക്കുക). ഈ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കുന്നവർ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നോ, അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നോ യോഗ്യതാ പരീക്ഷാ വിജയിച്ചിരിക്കണം. മേൽപ്പറഞ്ഞ യോഗ്യത പരീക്ഷയ്ക്കുള്ള അവസാന വർഷ പരീക്ഷ ഈ വർഷം എഴുതുന്നവർക്കും/എഴുതി ഫലം കാത്തിരിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ അവർ പ്രവേശന സമയത്ത് പ്രസ്തുത പരീക്ഷ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റും പൂർണ്ണമായ മാർക്ക് ലിസ്റ്റുകളും ഹാജരാക്കേണ്ടതാണ്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നത് പ്രൊവിഷണൽ ആയിട്ടാണ് നിർദിഷ്ട അക്കാഡമിക് യോഗ്യത അനുസരിച്ചു കൂടി മാത്രമേ കോഴ്‌സ് പ്രവേശനം സാധ്യമാകു. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ജൂൺ 10
കൂടുതൽ വിവരങ്ങൾക്ക്: MCA - Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to MCA Course
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








