ALL INDIA INSTITUTE OF MEDICAL SCIENCES EXAMINATION

ALL INDIA INSTITUTE OF MEDICAL SCIENCES EXAMINATION (AIIMS)

B.Sc. , M.Sc. Courses at AIIMS
AIIMS Bsc Nursing

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരീക്ഷ

2026-ലെ എയിംസ് (AIIMS) ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിലേക്കുള്ള (B.Sc, M.Sc, Paramedical) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 10 (വൈകുന്നേരം 5 മണി വരെ) വരെ നീട്ടിയിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ https://www.aiimsexams.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കാം.


എയിംസ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡൽഹി ഉൾപ്പടെ രാജ്യത്തെ 19 എയിംസുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.


ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.


ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്), പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ, എം എസ് സി നഴ്സിങ്, എം ബയോടെക്നോളജി എം എസ് സി കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.


എയിംസ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡൽഹി ഉൾപ്പടെ രാജ്യത്തെ 19 എയിംസുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.


പരീക്ഷാ തീയതികൾ


പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് പ്രവേശന പരീക്ഷ മേയ് 30ന് നടക്കും.


ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്) പ്രവേശന പരീക്ഷ ജൂൺ 27 നാണ്.


ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ നാലിനായിരിക്കും നടക്കുക.


ബിഎസ്‌സി നഴ്സിങ് (ഓണേഴ്സ്), ബിഎസ്‌സി അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സ് എന്നിവയുടെ പ്രവേശന പരീക്ഷകൾക്ക് രാജ്യത്തെ വിവിധ നഗരങ്ങളിൽ കേന്ദ്രങ്ങളുണ്ട്. പോസ്റ്റ് ബേസിക് നഴ്സിങ് പ്രവേശനപരീക്ഷയ്ക്ക് ഡൽഹിയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രം അനുവദിക്കുക.


എം ബയോടെക്നോളജി എം എസ് സി കോഴ്സുകളുടെ പ്രവേശന പരീക്ഷാ തീയതി ജൂൺ 13 ആയിരിക്കും.


എം എസ് സി നഴ്സിങ് കോഴ്സുകളുടെ പ്രവേശന പരീക്ഷാ തീയതി ജൂൺ 20 ആണ്.


അപേക്ഷാ ഫീസും സീറ്റുകളുടെ എണ്ണവും


എല്ലാ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം പരീക്ഷാ ഫീസും ഒടുക്കണം. ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് രണ്ടായിരം രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 1,600 രൂപയാണ് പ്രവേശന ഫീസ്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും പരീക്ഷാ ഫീസ് ഇളവുണ്ട്.


അലൈഡ് ഹെൽത്ത് കോഴ്സിന് 725 സീറ്റും ബിഎസ് സി നഴ്സിങ് ഓണേഴ്സ് കോഴ്സിന് പെൺകുട്ടികൾക്ക് മാത്രായിരിക്കും പ്രവേശനം. ഈ വിഭാഗത്തിൽ 1366 സീറ്റും ഉണ്ട്.


എം എസ് സി നഴ്സിങ്ങിന് 34 സീറ്റും എം ബയോടെക്നോളജി ഉൾപ്പടെ എം എസ് സി കോഴ്സുകൾക്ക് 75 സീറ്റുമാണ് ഉള്ളത്.


ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: 2026 മെയ് 10

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.


Official Website : https://www.aiimsexams.ac.in/

കൂടുതൽ വിവരങ്ങൾക്ക് : M.Sc. Courses at AIIMS  |  B.Sc. Courses at AIIMS 

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് :   M.Sc. Courses at AIIMS  |  B.Sc. Courses at AIIMS 


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal