IHRD THSS ADMISSION

IHRD TECHNICAL HIGHER SECONDARY SCHOOL 8TH CLASS ADMISSION MALAYALAM

IHRD THSS Admission Malayalam

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ കീഴില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025-26 അദ്ധ്യയനവര്‍ഷത്തില്‍ എട്ടാംക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടും, https://thss.ihrd.ac.in/ ലും നല്‍കാം. എറണാകുളം ജില്ലയില്‍ കലൂരിലും (04842347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215/8547005009), വട്ടംകുളം (04942681498/8547005012), പെരിന്തല്‍മണ്ണ (04933225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485/8547005013)യിലും, ഇടുക്കി ജില്ലയില്‍ മുട്ടം, തൊടുപുഴ (04862255755/8547005014)യിലും, പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574/8547005010) യിലുമാണ് സ്‌കൂളുകള്‍. അപേക്ഷകര്‍ 2025 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം. 2025-26 വര്‍ഷത്തെ പ്രോസ്‌പെക്ടസ് വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ ഏഴ് വൈകിട്ട് നാല് മണിവരെയും സ്‌കൂളില്‍ നേരിട്ട് ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് നാല് മണിവരെയും സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.

THSLC സർട്ടിഫിക്കറ്റ് SSLC ക്ക് തുല്യമാണ്

ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്

Application Fee Payment

അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളിൻ്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താവുന്നതാണ്

ഓൺലൈൻ ആപ്‌ളിക്കേഷൻ ഫോം ഫീസ് സ്കൂളിൽ നേരിട്ട് എത്തിയും നൽകാവുന്നതാണ്. ആപ്‌ളിക്കേഷൻ ഫീ അടച്ചാൽ മാത്രമേ നിങ്ങളുടെ അപ്ലിക്കേഷൻ പരിഗണിക്കുകയുള്ളൂ. ഓൺലൈൻ അപ്ലിക്കേഷൻ അവസാനതീയതിക്കു മുൻപായി ഫീസ് അടച്ചാൽ മതിയാകും. ട്രാൻസാക്ഷൻ വിവരങ്ങൾ അപ്ലിക്കേഷൻ ലോഗിൻ വഴി പിന്നീട് രേഖപ്പെടുത്തതാവുന്നതാണ്.

Please pay Rs. 55 (Category:SC) in favour of Principal

Technical Higher Secondary School, Mallappally

A/C No: 57030436493 / IFSC: SBIN0070087

Branch: State Bank Of India, Mallappally Br.

ഓൺലൈൻ അപേക്ഷയ്ക്കുള്ള ഘട്ടങ്ങൾ ?

  • ഓൺലൈനായി അപേക്ഷിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • അപേക്ഷ പൂരിപ്പിക്കുക
  • അപേക്ഷ ഫീസ് അടയ്ക്കുന്നതിനുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക
  • അപേക്ഷ സമർപ്പിക്കുക
  • അപേക്ഷാ ഐഡിയും നൽകിയിരിക്കുന്ന വിശദാംശങ്ങളും രേഖപ്പെടുത്തുക

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ഏപ്രിൽ 7


Official Website:https://thss.ihrd.ac.in/

കൂടുതൽ വിവരങ്ങൾക്ക്: Ihrd Technical Higher Secondary School 8th Class Admission Notification Malayalam


ഫോൺ: 0471 2323597, 2322985

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: IHRD THSS Admission Portal

IHRD Admission Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal