EMPLOYMENT EXCHANGE LATEST UPDATES
Employment Exchange Registration Renewal
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
യഥാസമയം പുതുക്കാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷൻ നഷ്ടപ്പെട്ടവർക്കു മുൻഗണന നിലനിർത്തി പുതുക്കാൻ അവസരം.
സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആശ്വാസം: എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം ആർക്കെല്ലാം അപേക്ഷിക്കാം: 01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. അവസാന തീയതി: ഉത്തരവ് പ്രകാരം 2026 ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി സമയം അനുവദിച്ചിട്ടുണ്ട്.
നേരത്തെ 2024 ഡിസംബർ 31 വരെയായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. എന്നാൽ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ഇപ്പോൾ 2025 ഡിസംബർ 31 വരെയുള്ളവർക്കും ആനുകൂല്യം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഈ കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് യഥാർത്ഥ സീനിയോറിറ്റി നിലനിർത്തിക്കൊണ്ടുതന്നെ എംപ്ലോയ്‌മെന്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയും ഇത് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലി ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പ്രവേശിക്കാതിരിക്കുകയും നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ്ങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരി പഠനാര്‍ത്ഥവും ജോലി പൂര്‍ത്തിയാകാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത്/രാജിവച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും, സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17 ന് ശേഷം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ഡി.എം.ഒ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും.
Join Kerala Online Services Update Community Group
ഹെൽപ്പ് ലൈൻ നമ്പരുകൾ (10:00 AM to 5:00 PM)
Trivandrum: +91 8086363600 , Kollam: +91 9495822263 , Pathanamthitta: +91 7025714308 , Alappuzha: +91 9946055244 , Kottayam: +91 9495180634 , Idukki: +91 9605860819 ,
Ernakulam: +91 9400239551 , Thrissur: +91 9745064624 , Malappuram: +91 8301080547 , Palakkad: +91 9495621499 , Kozhikode: +91 8301931127 , Wayanad: +91 8113939950 ,
Kannur: +91 8848270763 , Kasargod: +91 9747280634
Employment Directorate: +91 4712301249
കൂടുതൽ വിവരങ്ങൾക്ക്: Registration & Renewal Process-Procedure & Instructions
Seniority List: Employment Exchange Seniority List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: e Employment Exchange
പുതുക്കിയ പോസ്റ്റർ USK Agent Login ൽ (പുതുക്കിയ തീയതി അടങ്ങിയ) ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."









