APPLY FOR MIKE SANCTION REQUEST MALAYALAM
മൈക്ക് അനൗണ്‍സ്‌മെന്റ് അനുമതി
വിവിധ പരിപാടികൾ നടത്തുന്നതിനും വാഹനങ്ങളിലൂടെ ഉള്ള അനൗൺസ്‌മെന്റുകൾക്കും നടത്തുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്റ് ഉപയോഗിക്കുന്നുവെങ്കില്‍ അവയുടെ അനുമതിയ്ക്കായി നിശ്ചിത ഫീസ് നല്‍കണം.
Join Kerala Online Services Update Community Group
മൈക്ക് ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ ഇനി പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്‌സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമിപിക്കാവുന്നതാണ്.
ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യുക.
സാധാരണ ആവശ്യങ്ങൾക്ക് 660 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. തുണ വെബ്‌സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.
സാധാരണ മൈക്ക് സാങ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസിസ്റ്റന്റ് കമ്മീഷണർ അഥവാ ഡിവൈഎസ്പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
മൈക്ക് അഭ്യർത്ഥന FAQ (വെബ്സൈറ്റ്)
എനിക്ക് എങ്ങനെ ഒരു മൈക്ക് അനുമതി അഭ്യർത്ഥന രജിസ്റ്റർ ചെയ്യാം?
നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സിറ്റിസൺ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക. മൈക്ക് സാംഗ്ഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. "പുതിയ അഭ്യർത്ഥന" ബട്ടൺ ഉപയോഗിച്ച് സിസ്റ്റം മൈക്ക് അനുമതി അഭ്യർത്ഥന വിശദാംശങ്ങളുടെ പേജ് പ്രദർശിപ്പിക്കും. പുതിയ അഭ്യർത്ഥന ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷകൻ്റെ വിശദാംശങ്ങൾ, മൈക്ക് അഭ്യർത്ഥന വിശദാംശങ്ങൾ, പേയ്‌മെൻ്റ് മുതലായവയിൽ നൽകേണ്ട വിവരങ്ങൾ നൽകുക അല്ലെങ്കിൽ തിരഞ്ഞെടുക്കുക. മൈക്ക് അനുമതി അഭ്യർത്ഥന സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
ഒരു രജിസ്റ്റർ ചെയ്ത അഭ്യർത്ഥനയുടെ വിശദാംശങ്ങൾ എനിക്ക് എങ്ങനെ കാണാനാകും?
മൈക്ക് സാംഗ്ഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. മൈക്ക് അനുമതി അഭ്യർത്ഥനകളുടെ ലിസ്റ്റ് കാണിക്കുന്നു. "തിരയുക" എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൻ്റെ പേര്, റഫറൻസ് നമ്പർ, തീയതി തുടങ്ങിയവ ഉപയോഗിച്ച് നിങ്ങൾക്ക് തിരയാവുന്നതാണ്. ആവശ്യമായ മൈക്ക് അനുമതി അഭ്യർത്ഥന തിരഞ്ഞെടുക്കുക. വ്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക. മൈക്ക് അനുമതി അഭ്യർത്ഥന വിശദാംശങ്ങൾ കാണിക്കുന്നു.
ഒരു രജിസ്റ്റർ ചെയ്ത അഭ്യർത്ഥന എനിക്ക് എങ്ങനെ പ്രിൻ്റ് ചെയ്യാം?
മൈക്ക് സാംഗ്ഷൻ ടാബിൽ ക്ലിക്ക് ചെയ്യുക. സമർപ്പിച്ച മൈക്ക് അനുമതിയുടെ ലിസ്റ്റ് കാണിക്കുന്നു. ആവശ്യമായ മൈക്ക് അനുമതി അഭ്യർത്ഥന തിരഞ്ഞ് തിരഞ്ഞെടുക്കുക. വ്യൂ ബട്ടണിൽ ക്ലിക്ക് ചെയ്യുക. മൈക്ക് അനുമതി അഭ്യർത്ഥന വിശദാംശങ്ങൾ, ഡൗൺലോഡ് ഓപ്ഷനുകൾ കാണിക്കുന്നു. ഇവിടെ നിന്ന് "അപ്ലിക്കേഷൻ വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്ത മൈക്ക് സാംഗ്ഷൻ അഭ്യർത്ഥനയുടെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.
സിറ്റിസൺ പോർട്ടൽ വഴി മൈക്ക് അഭ്യർത്ഥനയ്ക്ക് ഫീസ് അടയ്ക്കാൻ കഴിയുമോ?
അതെ. നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സിറ്റിസൺ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക. മൈക്ക് അനുമതിക്ക് കീഴിലുള്ള പുതിയ അഭ്യർത്ഥനയിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ നൽകുക. പേയ്‌മെൻ്റ് ടാബിൽ, പ്രദർശിപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ച് തുടരാൻ ഇപ്പോൾ പണമടയ്‌ക്കുക എന്നതിൽ ക്ലിക്കുചെയ്യുക. നിങ്ങളെ പേയ്‌മെൻ്റ് പേജിലേക്ക് റീഡയറക്‌ടുചെയ്യും.
സിറ്റിസൺ പോർട്ടലിലൂടെ മൈക്ക് അഭ്യർത്ഥന സമാഹരിക്കുന്നതിന് മുമ്പ് ഞാൻ ഇതിനകം തന്നെ ഫീസ് അടച്ചിട്ടുണ്ട്. ഫീസ് അടയ്ക്കുന്നതിൻ്റെ വിശദാംശങ്ങൾ എനിക്ക് എങ്ങനെ നൽകാനാകും?
ഇല്ല. ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ പേയ്‌മെൻ്റ് ഗേറ്റ്‌വേ വഴി പണമടയ്ക്കാനുള്ള വ്യവസ്ഥ മാത്രമേ ലഭ്യമാകൂ.
ആവശ്യമായ രേഖകൾ
☼ അപേക്ഷകരുടെ വിശദാംശങ്ങൾ
☼ ഓർഗനൈസേഷൻ & പ്രോഗ്രാം വിശദാംശങ്ങൾ
☼ മൈക്ക് ഓപ്പറേറ്റർ ലൈസൻസ്
☼ RO സർട്ടിഫിക്കറ്റ്
☼ റൂട്ട് & വാഹന വിശദാംശങ്ങൾ
വാഹനങ്ങളിലൂടെ ഉള്ള അനൗൺസ്‌മെന്റുകൾക്ക് മൈക്ക് പെർമിഷൻ എടുക്കാൻ ആവശ്യമായ രേഖകൾ :
1 . വാഹനത്തിന്റെ RC ബുക്ക്
2 . ഇൻഷുറൻസ്
3 . സഞ്ചരിക്കുന്ന റൂട്ട് , സമയക്രമം
4 . അപേക്ഷകന്റെ ഫോട്ടോ
5 . അപേക്ഷകന്റെ ആധാർ കാർഡ്
എന്നീ വിവരങ്ങൾ ആവശ്യമാണ്.
Join Kerala Online Services Update Community Group
സ്റ്റേജ് പരിപാടികൾ അല്ലെങ്കിൽ മറ്റ് മൈക്ക് ഉപയോഗിച്ചുള്ള പരിപാടികൾക്ക് പെർമിഷന് വേണ്ടി അപേക്ഷിക്കാൻ ആവശ്യമായ രേഖക :
1 . പരിപാടി നടത്തുന്നതിന് സ്ഥലം ഉടമയുടെ സമ്മത പത്രം
2 . പരിപാടിയുടെ വിവരങ്ങൾ
3 . സമയക്രമം
4 . അപേക്ഷകന്റെ ഫോട്ടോ
5 . അപേക്ഷകന്റെ ആധാർ കാർഡ്
എന്നീ വിവരങ്ങൾ ആവശ്യമാണ്.
Join Kerala Online Services Update Community Group
അപേക്ഷിക്കാനുള്ള നടപടികൾ
► ഉപയോക്താവിനെ സൃഷ്‌ടിക്കുക/ലോഗിൻ ചെയ്യുക
► അപേക്ഷ പൂരിപ്പിക്കുക
► പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക
► ഓൺലൈനായി ഫീസ് അടയ്ക്കുക
► അപേക്ഷിക്കുക.
Official Website: https://keralapolice.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Mike Permission Stage Program Video
Mike Permission Announcement Vehicle
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Thuna Kerala Police
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."