UGC NET EXAMINATION JUNE-2025 APPLICATION STARTED MALAYALAM
UGC-NET JUNE-2025 യു.ജി.സി നെറ്റ് പരീക്ഷ രജിസ്ട്രേഷൻ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ UGC NET-ജൂൺ 2025 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു.
ജൂൺ 21 മുതൽ 30വരെ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. https://ugcnet.nta.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മേയ് 7 ന് രാത്രി 11:59 വരെയാണ് ഫീസ് അടയ്ക്കാൻ കഴിയുക. അപേക്ഷകളിലെ തിരുത്തലുകൾക്ക് മെയ് 9 മുതൽ മെയ് 10 വരെ സമയമുണ്ട്. 10ന് രാത്രി 11:59 വരെ അപേക്ഷകളിൽ തിരുത്തലുകൾ നടത്താം. ജനറൽ വിഭാഗക്കാർക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗക്കാർ 600 രൂപയും എസ്.ടി/എസ്.സി, ട്രാൻസ്ജെൻഡർ 325 രൂപയും അപേക്ഷ ഫീസ് അടക്കണം.
https://ugcnet.nta.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകണം.
രാജ്യത്തെ സർവകലാശാലകൾ, കോളേജുകൾ എന്നിവയിലേക്കുള്ള അധ്യാപനതിനും ഗവേഷണത്തിനുമുള്ള യോഗ്യതാ പരീക്ഷയാണ് UGC NET
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്', 'അസിസ്റ്റൻ്റ് പ്രൊഫസർ' യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവ നടത്തും. OMR (പേന & പേപ്പർ) മോഡ് ഉപയോഗിച്ച് 83 വിഷയങ്ങളിൽ പ്രോഗ്രാമുകൾ. പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉൾപ്പെടുന്നു, രണ്ടും ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- ഹോം പേജിൽ കാണുന്ന UGC-NET June-2025 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
- ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
- കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മേയ് 7
Official Website: https://ugcnet.nta.ac.in/
കൂടുതൽ വിവരങ്ങൾക്ക്: UGC-NET June -2025
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Apply UGC-NET June 2025
കൂടുതൽ വിവരങ്ങൾക്ക്: UGC-NET June -2025
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Apply UGC-NET June 2025
Download Detiles
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."