UDYAM REGISTRATION FOR MSME

UDYAM REGISTRATION FOR MSME MALAYALAM

Udyam Registration Malayalam

ഉദ്യം രജിസ്ട്രേഷൻ

എന്താണ് ഉദ്യം രജിസ്ട്രേഷൻ?


ഇന്ത്യയെ ഡിജിറ്റൈസ് ചെയ്യുന്നതിനും പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുമായി എംഎസ്എംഇ മന്ത്രാലയം ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു. ചെറുകിട, ഇടത്തരം ബിസിനസ്സുകളെ വളരുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും സഹായിക്കുന്ന ഒരു മെച്ചപ്പെട്ട, സാങ്കേതിക-ആദ്യ സംവിധാനമാണിത്.

ഉദ്യം രജിസ്ട്രേഷൻ നിർബന്ധമായും എടുക്കേണ്ടതുണ്ടോ? 2020 ജൂലൈ 1 മുതലാണ് ഉദ്യം റജിസ്ട്രേഷൻ നിലവിൽ വന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നവർ കേന്ദ്ര- സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ നേടിയിരിക്കേണ്ട രജിസ്ട്രേഷൻ ആണിത്.

ഇത് ഒരു സ്റ്റാറ്റ്യൂട്ടറി രജിസ്ട്രേഷൻ അല്ല. എന്നാൽ, ചില ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കുന്നതിന് ഈ റജിസ്ട്രേഷൻ ആവശ്യമാണ്. ഉദാഹരണമായി ബാങ്ക് വായ്പകൾക്ക് പലിശ ആനുകൂല്യങ്ങൾ, മുൻഗണന, ടെൻഡർ സൗജന്യങ്ങൾ, സബ്സിഡി എന്നിവയ്ക്ക്. നിലവിൽ ഉദ്യോഗ് ആധാർ , MSME മെമ്മോറാണ്ടം, SSI റജിസ്ട്രേഷൻ, എന്നിവ ഉള്ളവർ നിർബന്ധമായും ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കേണ്ടതാണ്. പുതിയ രജിസ്ട്രേഷൻ എങ്ങനെ എടുക്കാം? സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഓൺലൈനായി പുതിയ റജിസ്ട്രേഷൻ എടുക്കാവുന്നതാണ്. ഉദ്യം റജിസ്ട്രേഷൻ പോർട്ടലിൽ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം. രേഖകൾ ഒന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. ആധാറുമായി തന്റെ സംരംഭത്തെ ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഉദ്യം റജിസ്ട്രേഷന്റെ സവിശേഷത. നടപടികൾ പൂർത്തിയായാൽ റജിസ്ട്രേഷൻ നമ്പറും തുടർന്ന് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. പോർട്ടലിൽ കാണുന്ന റജിസ്ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കാം. 3. ഒരു വ്യക്തിക്ക് ഒന്നിലധികം വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ എല്ലാത്തിനും ഉദ്യം രജിസ്ട്രേഷൻ ലഭിക്കുമോ ? ഒന്നിൽ കൂടുതൽ സംരംഭം ഉണ്ടെങ്കിലും ഒറ്റ റജിസ്ട്രേഷനേ അനുവദിക്കൂ. എല്ലാത്തിന്റെയും വിവരങ്ങൾ നിലവിലുള്ള സർട്ടിഫിക്കറ്റിൽ തന്നെ ഉൾപ്പെടുത്തണം. നിർമാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഉണ്ടെങ്കിലും എല്ലാം ഒരേ റജിസ്ട്രേഷനിൽ തന്നെ ഉൾപ്പെടുത്തണം ഒരു വ്യക്തിക്ക് ഒരു ആധാർ നമ്പറിൽ ഒരു ഉദ്യം രജിസ്ട്രേഷൻ മാത്രമേ അനുവദിക്കൂ. വ്യാപാരസ്ഥാപനങ്ങൾക്കും ഇപ്പോൾ ഉദ്യം എടുക്കാം.


ഉദ്യം രജിസ്ട്രേഷന് ആവശ്യമായ രേഖകൾ


• സംരംഭകൻ്റെ ആധാറിൻ്റെ പകർപ്പ്

• സംരംഭകൻ്റെ സാമൂഹിക വിഭാഗം

• ഫോൺ നമ്പർ

• ഇ-മെയിൽ വിലാസം

• ബിസിനസ്സ് ആരംഭിക്കുന്ന തീയതി

• A/C നമ്പറും IFSC കോഡും (അല്ലെങ്കിൽ പാസ്ബുക്കിൻ്റെ പകർപ്പ്)

• നമ്പർ ജീവനക്കാരുടെ (പുരുഷ, സ്ത്രീ വിഭാഗങ്ങളുള്ള)

• ബിസിനസിൻ്റെ സ്വഭാവം

• ഏറ്റവും പുതിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകൾ

Official Website : https://udyamregistration.gov.in/


കൂടുതൽ വിവരങ്ങൾക്ക് : Udyam Registration Benefits


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Udyam Registration Form


Udyam Registration Malayalam Poster


ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal