STATE ELIGIBILITY TEST (SET) JULY 2024 RESULT PUBLISHED

SET EXAM RESULT PUBLISHED KERALA JULY 2024Set Exam Result Published

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് - 2024 ) ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ https://www.prd.kerala.gov.in/ വെബ്സൈറ്റിലും https://lbsedp.lbscentre.in/ വെബ് സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്.

2024 ജൂലൈ 28-ാം തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിൻ്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആർ.ഡി.യിലും www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ആകെ 15398 പേർ പരീക്ഷ എഴുതിയതിൽ 1641 പേർ വിജയിച്ചു. ആകെ വിജയ ശതമാനം 10.01 ആണ്. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കു ന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെൻ്ററിൻ്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത്‌ പൂരിപ്പിച്ച് താഴെപ്പറയുന്ന രേഖകളുടെ (ഗ‌സറ്റഡ് ആഫീസർ സാക്ഷ്യപ്പെ ടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പ ത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്‌ടർ എൽ ബി എസ് സെൻ്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.

1) എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്

2) ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ഒറിജിനൽ)

3) ബി.എഡ്, സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ഒറിജിനൽ) 4) മാർക്കിസ്റ്റ് /ഗ്രേഡ് കാർഡ് (ബിരുദാനന്തരബിരുദവും, ബി.എഡ്. ഉം)

5) അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും, ബി.എഡ്. നും)

6) പ്രോസ്പെക്ടസിലെ ഖണ്‌ഡിക 2.2-ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്.

7) OBC (നോൺ (ക്രിമിലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് സാധുവായത്. (17/03/2023 മുതൽ 06/05/2024 വരെയുള്ള കാലയളവിൽ ലഭിച്ചത്).

8) SC/ST,PH/VH വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ഭിന്നശേഷി തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) രേഖകൾ.

0) സെറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ചപ്പോൾ അവസാന വർഷ ബിരുദാനന്തര ബിരുദം/ ബി.എഡ് പഠിച്ചുകൊണ്ടിരുന്നവർ, അപേക്ഷയോടൊപ്പം വെബ് സൈറ്റിൽ കൊടുത്തിട്ടുള്ള ഡിക്ലറേഷൻ ഫോം കൂടി സ്ഥാപനമേധാവിയിൽ നിന്നും വാങ്ങി സമർപ്പിക്കേണ്ടതാണ്. കൂടാതെ സെറ്റ് റിസൾട്ട് പ്രസിദ്ധപ്പെടുത്തി ഒരു വർഷ കാലാവധിക്കുള്ളിൽ പ്രസ്‌തുത കോഴ്‌സ് പ്രോസ്പെക്‌ടസ് ഖണ്‌ഡിക 5 പ്രകാരം പാസ്സായിരിക്കുകയും വേണം.

സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മാസം മുതൽ വിതരണം ചെയ്യുന്നതാണ്. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം സെപ്റ്റംബർ 19-ാം തീയതി മുതൽ വെബ് സെറ്റിൽ ലഭ്യമാകും.

Official Website: https://lbsedp.lbscentre.in/

കൂടുതൽ വിവരങ്ങൾക്ക്: SET 2024 July Result

ഫോൺ  : 0471-2560311, 312, 313, 314.

SET 2024 January Result : SET 2024 July Result

Application form for Original SET Certificate : Available from 19-09-2024 only
SET exam result poster

ONE CLICK POSTER DOWNLOADING TOOL

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

csc updates malayalam

USK Login Tools - One Click Poster Downloading Platform

USK Agent Login - The Complete Janasevana kendram Solution Online Services
ഓൺലൈൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുവർക്കുകൾ എളുപ്പമാകാൻ സഹായിക്കുന്നവെബ് പോർട്ടൽ. 

USK B2C Login - Unique Solution for Day Wishes Poster's
ഫെസ്റ്റിവൽ, പ്രധാന ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളുടെ പോസ്റ്ററുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ടൂൾ 

USK B2B Login - Ultimate Solution for Network Builders
ഒന്നിൽ കൂടുതൽ ബ്രാഞ്ചുകൾ ഉള്ള (ഫ്രാഞ്ചൈസി) സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയുന്ന മാർക്കറ്റിംഗ് ടൂൾ 

csc service malayalam videos
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal