SSLC SAY EXAMINATION APPLICATION

SSLC SAY EXAMINATION APPLICATION KERALA

SSLC Say Exam Application

എസ്എസ്എൽസി സേ പരീക്ഷ


2026 വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവൻ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ജൂൺ 10ന് ആരംഭിച്ച് 17ന് അവസാനിക്കും.



സേ" പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡങ്ങള്‍


  • 2026 മാർച്ചിൽ റഗുലർ വിഭാഗത്തിൽ (SGC, ARC, RAC) പരീക്ഷ എഴുതി പരമാവധി മുന്ന് വിഷയങ്ങൾക്ക് കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്‌ടപ്പെട്ടവർക്ക് സേവ് എ ഇയർ ("സേ") പരീക്ഷ എഴുതുന്നതിന് അർഹതയുണ്ടായിരിക്കുന്നതാണ്.
  • പ്രസ്തുത പരീക്ഷയിൽ പരമാവധി മൂന്ന് പേപ്പറുകൾക്കു ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഹാജരാകുവാൻ സാധിക്കാതെ വന്ന റഗുലർ വിദ്യാർത്ഥികൾക്കും 'സേ' പരീക്ഷ എഴുതാവുന്നതാണ്.
  • ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും 'സേ' പരീക്ഷ നടത്തുന്നത്. വിദ്യാർത്ഥി പരീക്ഷ എഴുതിയ സെൻ്ററിൽ അപേക്ഷ നൽകിയാൽ മതിയാകും.
  • SGC വിഭാഗത്തിന് ഐ.റ്റി പരീക്ഷയിൽ തിയറിയും, പ്രാക്ടിക്കലും ചേർത്തായിരിക്കും 'സേ' പരീക്ഷ നടത്തുന്നത്. ഇവർക്ക് ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു പരീക്ഷാ സെൻ്റർ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം അറിയിക്കുന്നതാണ്.
  • 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൻ്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് ഉപയോഗിച്ച് 'സേ' പരീക്ഷയ്ക്ക് അപേക്ഷ നൽകാവുന്നതാണ്.
  • ഗൾഫ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇൻഡ്യൻ മോഡൽ സ്കൂ‌ൾ, ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.
  • 'സേ' പരീക്ഷയ്ക്ക് പുനർ മൂല്യനിർണ്ണയം അനുവദിക്കുന്നതല്ല.
  • 2026 മാർച്ചിൽ നടന്ന പൊതു പരീക്ഷയ്ക്ക് പരീക്ഷാർത്ഥിത്വം ക്യാൻസൽ ചെയ്തവർക്ക് 'സേ' പരീക്ഷയ്ക്കിരിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
  • കൂടാതെ 2026 മാർച്ചിലെ എസ്.എസ്‌.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങൾ എന്നിവരുടെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാനോ പൂർത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കിൽ ഇവർക്ക് മൂന്നിൽ കൂടുതൽ പേപ്പറുകൾ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി വില്ലേജ് ഓഫീസർ/സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട് രേഖകൾ പരിശോധിച്ച് പരീക്ഷാർത്ഥിയെ മൂന്നിൽ കൂടുതൽ പേപ്പറു കൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.
  • 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100/- രൂപ നിരക്കിൽ ഫീസ് ഈടാക്കുന്നതാണ്.
  • 'സേ'അപേക്ഷിച്ചവരിലാരെങ്കിലും പുനർമൂല്യനിർണ്ണയത്തിൽ പരീക്ഷയ്ക്ക് ഉപരിപഠനത്തിനർഹത പരിഗണിക്കുന്നതല്ല. നേടിയതായിക്കണ്ടാൽ പരീക്ഷാഫലം
  • IED വിദ്യാർത്ഥികൾക്ക് 2026 മാർച്ചിലെ പരീക്ഷയ്ക്ക് ലഭിച്ച ആനുകൂല്യം 'സേ' പരീക്ഷയ്ക്കും ലഭിക്കുന്നതാണ്. ഇതിനായി ഡി.ജി.ഇ-യിൽ നിന്നും ലഭിച്ച ഉത്തരവിന്റെ കോപ്പി കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
എസ്.എസ്.എൽ.സി സേ മേയ് 2026 പരീക്ഷാ ഫീസ് പരീക്ഷാർത്ഥികളിൽ നിന്നും ഓരോ വിഷയത്തിനും 100/- രൂപ ക്രമത്തിൽ 2026 ൽ മാർച്ചിൽ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാധ്യാപകർ 19/05/2026 മുതൽ 22/05/2026 വരെയുള്ള തീയതികളിലായി അപേക്ഷയോടൊപ്പം പണമായി ശേഖരിക്കേണ്ടതും പ്രസ്തുത പരീക്ഷാഫീസ് പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥിയുടെ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സേ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് 23/05/2026 വൈകിട്ട് 4 മണിയ്ക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

എസ്.എസ്.എൽ.സി സേ പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാർ മേയ് 2026-ലെ എസ്.എസ്.എൽ.സി സേ പരീക്ഷാ നടത്തിപ്പിൻ്റെ ചിലവിലേയ്ക്ക് അർഹമായ തുക ഫീസിനത്തിൽ ലഭ്യമായ തുകയിൽ നിന്നും വിനിയോഗിക്കേണ്ടതാണ്. പരീക്ഷാ നടത്തിപ്പിനു ശേഷം ബാക്കിയുള്ള തുക '0202-01-102-99 എക്സാമിനേഷൻ സേ ഫീസ്' എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ചെലാൻ രസീതിന്റെ കോപ്പിയും വരവ് ചെലവ് കണക്കുകളും യഥാസമയം അയക്കേണ്ടതാണ്. പരീക്ഷാഭവനിലേയ്ക്ക്

അപേക്ഷാ ഫോറം

അപേക്ഷാ ഫോറം പരീക്ഷാഭവൻ്റെ https://sslcexam.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷയോടോപ്പം പരീക്ഷ എഴുതി ലഭിച്ചിട്ടുള്ള ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിൻ്റൗട്ടും 2026 മാർച്ചിൽ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ പ്രഥമാധ്യാപകന് സമർപ്പിക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 22


Technical High School


കൂടുതൽ വിവരങ്ങൾക്ക്: Technical High School SAY Examination Notification


സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ ഫോം : THSLC SAY Application Form


SSLC


കൂടുതൽ വിവരങ്ങൾക്ക്: SAY Examination Notification


സ്കൂളിൽ കൊടുക്കാനുള്ള അപേക്ഷ ഫോം : SSLC SAY Application Form


പരീക്ഷാഫലം പ്രിന്റ് ഔട്ട്‌ ലിങ്ക് : https://prd.kerala.gov.in/


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

Our Projects"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal