VACANCIES FOR ASSISTANT LOCO PILOT POSTS IN IRCTC

VACANCIES FOR ASSISTANT LOCO PILOT POSTS IN IRCTC JOB

Recruitment of Assistant Loco Pilot (ALP)
Recruitment of Assistant Loco Pilot (ALP)

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലേക്ക് 11,127 ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേയിൽ മികച്ച ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് (ALP) തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ സോണുകളിലായി ആകെ 11,127 ഒഴിവുകളിലേക്കാണ് (CEN No. 01/2026) ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

പ്രായപരിധി

01.07.2026 എന്ന തീയതി അടിസ്ഥാനമാക്കി 18 മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.  

എസ്.സി/എസ്.ടി (SC/ST) വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെയും, ഒ.ബി.സി നോൺ-ക്രീമിലെയർ (OBC-NCL) വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്. വിമുക്ത ഭടന്മാർക്കും മറ്റ് അർഹരായവർക്കും നിയമാനുസൃത ഇളവുകൾ ഉണ്ട്.

RRB ALP-ക്കുള്ള വിദ്യാഭ്യാസ യോഗ്യത

താഴെ പറയുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം:
  • പത്താം ക്ലാസ്സ് വിജയവും (SSLC/Matriculation) ഒപ്പം NCVT/SCVT അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെക്കാനിക് ഡിസൽ, ഇലക്ട്രോണിക്സ് മെക്കാനിക് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ (ITI) സർട്ടിഫിക്കറ്റ്.  
  • അല്ലെങ്കിൽ: പത്താം ക്ലാസ് വിജയവും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രൻ്റിസ്ഷിപ്പും.  
  • അല്ലെങ്കിൽ: പത്താം ക്ലാസ് വിജയവും, മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ.  
  • എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് പകരം ഈ വിഷയങ്ങളിലുള്ള എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

ജനറൽ / ഒ.ബി.സി വിഭാഗങ്ങൾക്ക്: 500 രൂപ. ആദ്യഘട്ട കമ്പ്യൂട്ടർ പരീക്ഷ (CBT-1) എഴുതുന്നവർക്ക് ഇതിൽ നിന്നും 400 രൂപ ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ ലഭിക്കുന്നതാണ്.  

എസ്.സി, എസ്.ടി, സ്ത്രീകൾ, വിമുക്തഭടന്മാർ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EBC): 250 രൂപ. ഇവർക്ക് പരീക്ഷ എഴുതുമ്പോൾ ഈ തുക പൂർണ്ണമായും ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി

  • ആകെ അഞ്ച് ഘട്ടങ്ങളിലൂടെയാണ് അന്തിമ നിയമനം നടക്കുന്നത്:  
  • ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-1)   
  • രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-2)   
  • കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CBAT)   
  • രേഖാ പരിശോധന (Document Verification)   
  • വൈദ്യപരിശോധന (Medical Examination)   
(ശ്രദ്ധിക്കുക: അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് തസ്തികയായതിനാൽ കാഴ്ചശക്തി വളരെ പ്രധാനമാണ് (A-1 മെഡിക്കൽ സ്റ്റാൻഡേർഡ്). ലേസിക് (LASIK) സർജറി ചെയ്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.)

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം (https://www.rrbthiruvananthapuram.gov.in/  https://www.rrbapply.gov.in/) ഉൾപ്പെടെയുള്ള ഏതെങ്കിലും ഒരു RRB-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒന്നിലധികം RRB-കളിലേക്ക് അപേക്ഷിച്ചാൽ എല്ലാ അപേക്ഷകളും നിരസിക്കപ്പെടുന്നതാണ്.


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 14

Official Website : https://www.rrbapply.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Assistant Loco Pilot Notification


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Assistant Loco Pilot - APPLY


പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

IRCTC Job poster Malayalam

ONE CLICK POSTER DOWNLOADING TOOL

USK login

{getButton} $text={USK Login} $icon={https://usklogin.com/} $color={273679}

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal