SUNITHI PORTAL SERVICES KERALA
സുനീതി പോർട്ടൽ സേവനങ്ങള്‍
കേരള സർക്കാർ-സാമൂഹ്യനീതി വകുപ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷ ണർമാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ, തുടങ്ങിയവർക്കുവേണ്ടി ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട് . സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപിത നയമായ ‘സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന സേവനങ്ങൾ താമസംവിന ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ‘സുനീതി’ പോർട്ടൽ കൊണ്ട് വിഭാവനം ചെയ്യുന്നത്. പൊതുജനങ്ങൾക്ക് വകുപ്പിന്‍റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളെ സംബന്ധിക്കുന്ന വിശദാശംങ്ങൾ അറിയുവാനും അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുവാനും പ്രസ്തുത പോർട്ടൽ മുഖേന സാധ്യമാകും. അപേക്ഷകരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുത്ത് സുതാര്യമായും സമയക്ലിപ്തത പാലിച്ചുകൊണ്ടും വകുപ്പിന്‍റെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സാമൂഹ്യനീതി വകുപ്പിന് വേണ്ടി സി-ഡിറ്റ് ആണ് ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
31 സേവനങ്ങള്‍ക്കാണ് തുടക്കത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത്.
ഭിന്നശേഷിക്കാർ -14 nos ട്രാൻസ്ജെൻഡർ വ്യക്തികൾ- 6 nos സാമൂഹ്യ പ്രതിരോധം - 8 nos വയോജനങ്ങൾ - 2 nos മറ്റുള്ളവ - 1 no
ഭിന്നശേഷിക്കാർ
- വിദ്യാകിരണം - ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.
- വിദ്യാജ്യോതി - ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും, യുണിഫോമും വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
- ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി- ഒന്നാം ക്ലാസ്സ് മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്.
- വിദൂര വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് - ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി ഡിഗ്രി, ബിരുദാനന്തര ബിരുദം പഠിയ്ക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതി.
- വിജയാമൃതം - ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതി.
- പരിണയം - ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി
- പരിണയം - ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
- നിരാമയ - ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
- കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള പദ്ധതി - കാഴ്ചാ വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്ക് റീഡേഴ്സ് അലവന്‍സ് അനുവദിയ്ക്കുന്ന പദ്ധതി.
- സഹായ ഉപകരണ വിതരണ പദ്ധതി- ഭിന്നശേഷിക്കാര്‍ക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുള്ള പദ്ധതി.
- വികാലംഗ ദുരിതാശ്വാസ നിധി - വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി.
- മാതൃജ്യോതി പദ്ധതി - ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിയ്ക്കുന്നതിനുള്ള ധനസഹായ പദ്ധതി.
- സ്വാശ്രയ പദ്ധതി - ഭര്‍ത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി.
- നിയമപരമായ രക്ഷാകർതൃത്വം- നാഷണല്‍ ട്രസ്റ്റ് ആക്ട് പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് 18 വയസ്സിന് ശേഷം നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന പദ്ധതി.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍
- ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്- ഏഴാം ക്ലാസ്സ് മുതല്‍ ഡിപ്ലോമ/ഡിഗ്രീ/പിജി തലം വരെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്.
- സഫലം പദ്ധതി - ഡിഗ്രീ/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതി.
- ഹോസ്റ്റല്‍ സൗകര്യം - ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/ താമസസൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി.
- SRS പദ്ധതി- ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി.
- SRS തുടര്‍ചികിത്സ പദ്ധതി - എസ്.ആര്‍.എസ് കഴിഞ്ഞ ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പോഷകാഹാരത്തിനും തുടര്‍ചികിത്സയ്ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.
- വിവാഹ ധനസഹായ പദ്ധതി - ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതി.
സാമൂഹ്യ പ്രതിരോധം
- വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.
- പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി - ജയിലിൽ കഴിയുന്നവരുടെ മക്കള്‍ക്കുളള പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം.
- സ്വയം തൊഴിൽ പദ്ധതി - ജയിൽ മോചിതരായവർക്കുള്ള സ്വയം തൊഴിൽ സഹായം.
- ജയിലിൽ കഴിയുന്നവരുടെ ആശ്രിതര്‍ക്കുളള സ്വയംതൊഴില്‍ ധനസഹായം
- തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹ ധനസഹായം
- അതിക്രമത്തിനിരയായി മരണപ്പെടുകയോ/കിടപ്പിലാവുകയോ/ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം
- അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ /ഗുരുതരമായി പരിക്കേറ്റവർ എന്നിവര്‍ക്കായുളള സ്വയംതൊഴില്‍ ധനസഹായം
- നല്ല നടപ്പിൽ കഴിയുന്ന പ്രൊബേഷനർമാർക്കുള്ള ധന സഹായ പദ്ധതി
വയോജനങ്ങള്‍
- വയോമധുരം – ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം.
- മന്ദഹാസം - ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര നല്‍കുന്നതിനുള്ള പദ്ധതി.
മറ്റുള്ളവ
- മിശ്ര വിവാഹ ധനസഹായ പദ്ധതി - മിശ്ര വിവാഹം ചെയ്തത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാർക്ക് ധനസഹായം ലഭിക്കുന്നതിനുള്ള പദ്ധതി.
Official Website: https://suneethi.sjd.kerala.gov.in/
ഓൺലൈനായി അപേക്ഷിക്കേണ്ട വീഡിയോ : SJD Suneethi Online Application Steps for Citizen (malayalam)
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
Kerala online services posters models
USK Login Review
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
eSevakan.com : - kerala online services updates, kerala online service, esevanam kerala online services, CSC service online kerala, kerala e services updates, kerala online services malyalam
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."