SREE NARAYANAGURU OPEN UNIVERSITY UG PG ADMISSION 2023 DATE EXTENDED
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2023 അപേക്ഷിക്കാനുള്ള തീയതി നീട്ടി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2023 SGOU കൊല്ലം യോഗ്യതയുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശന പ്രക്രിയ പിന്തുടർന്ന് നിങ്ങൾക്ക് SGOU-ൽ പ്രവേശനം നേടാം.
കേരളത്തിലെ ഒരു സംസ്ഥാന സർവ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി . 2020- ലാണ് ഇത് സ്ഥാപിതമായത് . കേരളത്തിലെ ഈ മികച്ച സർവകലാശാല യുജി, പിജി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് sgou.ac.in ആണ് . ഇവിടെയെത്തൂ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലംകേരളത്തിലെ ഈ സർവ്വകലാശാലയ്ക്ക് കീഴിലുള്ള മികച്ച കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ഉണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലിൽ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
എല്ലാ അപേക്ഷകർക്കും സ്വന്തമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറും ഇ-മെയിൽ ഐഡി യും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷാസമയത്തു നൽകുന്ന മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡി ആണ് പിന്നീടുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുക.
അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങൾ മാത്രം നൽകാൻ ശ്രദ്ധിക്കുക. വിവരങ്ങളിൽ വരുന്ന പിഴവുകൾ അപേക്ഷ നിരസിക്കപ്പെടാൻ കാരണമായേക്കാം.
അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റോ (sgou.ac.in) നേരിട്ടുള്ള ഹെൽപ്‌ഡെസ്‌ക് സംവിധാനങ്ങളോ ഉപയോഗിക്കുക. മറ്റുള്ളവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവകലാശാലയ്ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
അഡ്മിഷന് അർഹതയുള്ള അപേക്ഷകർ സർട്ടിഫിക്കറ്റ് പരിശോധനക്കായി അതാത് വെരിഫിക്കേഷൻ സെന്ററിൽ തിരഞ്ഞെടുത്ത തീയതിയിലും സമയത്തും ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യതയോ വ്യാജരേഖകളോ തെറ്റായ വിവരങ്ങളോ കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടുന്നതാണ്. സർട്ടിഫിക്കറ്റ് പരിശോധന വിജയകരമായി പൂർത്തിയാക്കുമ്പോൾ മാത്രമേ അഡ്മിഷൻ സ്ഥിരീകരിക്കപ്പെടുകയുള്ളൂ.
അഡ്മിഷൻ ലഭിക്കാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് തിരികെ ലഭിക്കുന്നതാണ്. ഇതിനായി വെബ്‌സൈറ്റിൽ/അഡ്മിഷൻ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ശരിയായ അക്കൗണ്ട് വിവരങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അക്കൗണ്ട് വിവരങ്ങളിലെ പിഴവ് മൂലമോ ബാങ്ക് സോഫ്റ്റ് വെയറിലെ തകരാറു മൂലമോ പണം തിരികെ ലഭിക്കാതെ വന്നാൽ സർവകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 25
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."