APPLY ONLINE FOR SUVARNA JUBILEE MERIT SCHOLARSHIP MALAYALAM
സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിലെ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകളിലും പഠിക്കുന്ന ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2022-23 അദ്ധ്യയന വർഷം സുവർണ്ണബിലി മെരിറ്റ് സ്കോളർഷിപ്പ് പുക്കി നൽകുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈൻ മാന്തിരം സമർപ്പിക്കാവുന്നതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ സ്കോളർഷിപ്പ് വെബ് സൈറ്റായ www.dcescholarship.kerala.gov.in ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
2020-21, 2021-22 വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹരായവരും ഇപ്പോൾ തുടർന്ന് പഠിക്കുന്നവരുമായ രണ്ടും മൂന്നും വർഷ ഡിഗ്രി അപേക്ഷിക്കാവുന്നതാണ്. രണ്ടാം വർഷം പി.ജി. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നതാണ്. ഡിഗ്രി 2 year ന് സുവർണ്ണജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ 50%-ത്തിൽ കുറയാതെയുള്ള ഒന്നാം വർഷം ലഭിച്ച മാർക്കും മൂന്നാം വർഷത്തിനപേക്ഷിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം വർഷം ലഭിച്ച മാർക്കിൻറെയും അടിസ്ഥാനത്തിൽ അപേക്ഷ നൽകാവുന്നതാണ്. PG 2 year ന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ 50%-ത്തിൽ കുറയാതെയുള്ള ഒന്നാം വർഷം ലഭിച്ച മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് അപേക്ഷ നൽകാവുന്നതാണ്. പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ് തുക ലഭിക്കുക. അപേക്ഷകർക്ക് ഐ.എഫ്.എസ്. കോഡ് ഉള്ള നാഷണലൈസ്ഡ് ഷെഡ്യൂൾഡ് എന്നിവയിൽ ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കണം . തുക അനുവദിക്കുമ്പോൾ അക്കൗണ്ട് ലൈവ് അല്ലെങ്കിൽ സ്കോളർഷിപ് തുക സർക്കാരിലേക്ക് തിരികെ ഒടുക്കുന്നതാണ് . അതിനുശേഷം ടി തുക വിദ്യാർത്ഥികൾക്ക് വീണ്ടും ലഭിക്കുന്നതല്ല. ഈ സ്കോളർഷിപ്പിന് ഓൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- www.dce.scholarship.kerala.gov.in എന്ന വെബ്സൈറ്റിലെ suvarna jubilee merit scholarship (SJMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വലതുവശത്തെ Renewal button ക്ലിക്ക് ചെയ്യുക.
- അപേക്ഷകൻ പഠിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന District, institution type എന്നിവ സെലക്റ്റ് ചെയ്യുക.
- അപേക്ഷർ പഠിയ്ക്കുന്ന സ്ഥാപനത്തിൻറെ പേര് സെലക്ട് ചെയ്യുക.
- അപേക്ഷകർ പഠിക്കുന്ന കോഴ്സിൽ അഡ്മിഷൻ നേടിയ വർഷം സെലക്ട് ചെയ്യുക.
- അപേക്ഷകൻറെ പേര് സെലക്ട് ചെയ്യുക.
- രജിസ്ട്രേഷൻ ഐ.ഡി.പൂരിപ്പിക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിനുശേഷം submit ക്ലിക്ക് ചെയ്യുക.
- ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം viewprint എടുക്കുക.
കൂടുതൽ വിവരങ്ങൾക്ക്: PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."