APPLY ONLINE FOR HINDI SCHOLARSHIP RENEWAL MALAYALAM
ഹിന്ദി സ്കോളർഷിപ്പ് പുതുക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിലെ ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2022 -23 അദ്ധ്യയന വർഷം, ഹിന്ദി സ്കോളർഷിപ്പ് പുതുക്കി നൽകുന്നതിന് വേണ്ടിയുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ് വെബ് സൈറ്റായ www.dcescholarship.kerala.gov.in ൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 2020 -21, 2021-22 വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹരായവരും ഇപ്പോൾ തുടർന്ന് പഠിക്കുന്നവരുമായ ഡിഗ്രി, പി.ജി., പി എച് ഡി എംഫിൽ,ബി.എഡ്, എം.എഡ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നതാണ്.
ബിരുദ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് തുക 5000 രൂപയാണ്. എം.എ. ഹിന്ദി സ്കോളർഷിപ്പിന് 10000 രൂപയും എം.ഫിൽ/പി.എച്ച്.ഡി/ബി.എഡ്/എം.എഡ് എന്നീ കോഴ്സുകളിൽ 12000 രൂപയുമാണ് സ്കോളർഷിപ് തുക ലഭിക്കുക. അപേക്ഷകർക്ക് ഐ.എഫ്.എസ് സി കോഡുള്ള നാഷണലൈസ്ഡ് / ഷെഡ്യൂൾഡ് എന്നിവയിൽ ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കണം . തുക അനുവദിക്കുമ്പോൾ അക്കൗണ്ട് ലൈവ് അല്ലെങ്കിൽ സ്കോളർഷിപ്പ് തുക സർക്കാരിലേക്ക് ഒടുക്കുന്നതാണ് . പിന്നീട് ടി തുക വിദ്യാർത്ഥികൾക്ക് വീണ്ടും അനുവദിക്കുന്നതല്ല. മറ്റ് സ്കോളർഷിപ്പ് ഫീസ് ആനുകൂല്യം ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഈ സ്കോളർഷിപ്പിന് ഓൺലൈനായി മാർച്ച് 8 വരെ അപേക്ഷിക്കാവുന്നതാണ്.
എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം
- www.dcescholarship.kerala.gov.in എന്ന വെബ് സൈറ്റിലെ Hindi Scholarship (HS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വലതുവശത്തെ Renewal Button ക്ലിക്ക് ചെയ്യുക.
- അപേക്ഷകൻ പഠിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന District ,Institute type എന്നിവ സെലക്റ്റ് ചെയ്യുക.
- അപേക്ഷർ പഠിയ്ക്കുന്ന സ്ഥാപനത്തിൻറെ പേര് സെലക്ട് ചെയ്യുക.
- അപേക്ഷകർ പഠിക്കുന്ന കോഴ്സിൽ അഡ്മിഷൻ നേടിയ വർഷം സെലക്ട് ചെയ്യുക.
- അപേക്ഷകൻറെ പേര് സെലക്ട് ചെയ്യുക.
- രജിസ്ട്രേഷൻ ഐ.ഡി. പൂരിപ്പിക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിനുശേഷം submit ക്ലിക്ക് ചെയ്യുക.
- ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം വ്യൂ/ പ്രിന്റ് എടുക്കുക.
കൂടുതൽ വിവരങ്ങൾക്ക്: PDF
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."