MUST KNOW ABOUT ELEMENTS OF AADHARAM
ആധാരത്തിന്റെ ഘടകങ്ങളെ കുറിച്ചു അറിയാൻ
വൻവിലകൊടുത്ത് വാങ്ങുന്ന ഭൂമിയുടെ ആധാരത്തിൽ എന്തൊക്കെ ഉൾപെട്ടിരിക്കണമെന്ന് വസ്തു ഉടമ സ്വയം അറിഞ്ഞിരിക്കേണ്ടതാണ്. ഇല്ലെങ്കിൽ കോടതിയും ഓഫീസുകളും എല്ലാം കയറി ഇറങ്ങി ഒരുപാട് സമയം കളയേണ്ടി വരും.
താഴെ കൊടുത്തിരിക്കുന്ന 16 ഘടകങ്ങളും രെജിസ്ട്രേഷൻ വേണ്ടി ഹാജർ ആകുന്ന ആധാരത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം
- എഴുതിക്കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും മേൽവിലാസം, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ഇടതുകൈ പെരുവിരൽ പതിപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയിൽ രേഖയുടെ വിവരണം.
- ആധാരത്തിന്റെ സ്വഭാവ വിവരണം (വിലയാധാരം, ഭാഗപത്രം, ധനനിശ്ചയം, etc...)
- തീയതി
- എഴുതി കൊടുക്കുന്നവരുടെ വിവരങ്ങൾ.
- എഴുതി വാങ്ങുന്നവരുടെ വിവരങ്ങൾ.
- വസ്തു കൈമാറ്റം ചെയ്യുന്നവർക്ക് എപ്രകാരം വസ്തു ലഭിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ .( പ്രധാനപ്പെട്ടത് )
- വസ്തു ഇടപാടിന്റെ യഥാർത്ഥ വിവരണം. (കൈമാറ്റത്തിന്റെ ഉദ്ദേശം, സ്വഭാവം, സാഹചര്യങ്ങൾ, പ്രതിഫലം, മറ്റു വ്യവസ്ഥകൾ)
- വസ്തുവിന്റെ ബാധ്യതകളെ കുറിച്ചുള്ള വിവരണങ്ങൾ (വനഭൂമി, മിച്ചഭൂമി, ബാധ്യതകൾ, ന്യൂനതകൾ)
- കൈമാറ്റം ചെയ്യുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ.
- പ്രതിഫല സംഖ്യയും, മുദ്ര വിലയും
- ഫെയർ വാല്യൂ ക്ലാസിഫിക്കേഷൻ
- വസ്തു വിവരപ്പട്ടികയും പ്ലാനും. ഇതിൽ കൃത്യമായ അതിരുകളും വഴിയെ കുറിച്ചുള്ള വിവരങ്ങളും ചേർത്തിരിക്കണം.
- എഴുതി കൊടുക്കുന്നവരുടെ ഒപ്പ്.
- സാക്ഷികളുടെ സാക്ഷ്യപ്പെടുത്തൽ.
- ആധാരം എഴുതിയ ആളുടെ സാക്ഷ്യപ്പെടുത്തൽ
- വെട്ടു തിരുത്തുകൾ സംബന്ധിച്ച് കുറിപ്പ്.
ആധാരം Register ചെയ്യുവാൻ കൊടുക്കുന്നതിനു മുൻപ് ഗുണഭോക്താവ് മേൽ പറഞ്ഞ ഘടകങ്ങൾ ആധാരത്തിൽ ഉണ്ടോയെന്നു ഉറപ്പു വരുത്തേണ്ടതാണ്
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."