CURRENTLY NO REGISTRATION PROCESS AVAILABLE IN KASP(KARUNYA AROGYA SURAKSHA PADHATHI) HEALTH INSURANCE MALAYALAM
പുതിയ ആരോഗ്യ ഇൻഷുറൻസ് (KASP - ആയുഷ്മാന്‍ ഭാരത്) കാർഡുമായി ബന്ധപ്പെട്ട ഒരു വിധത്തിലുമുള്ള രെജിസ്ട്രേഷൻ നടപടികളും നിലവിൽ പൊതുസേവന കേന്ദ്രങ്ങളിലോ/അക്ഷയ കേന്ദ്രങ്ങളിലോ നടക്കുന്നില്ല.
ഏതെങ്കിലും സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള രജിസ്‌ട്രേഷൻ നടക്കുന്ന തരത്തിലുള്ള ക്യാമ്പുകൾ നടക്കുകയോ, പൊതുജനങ്ങളിൽ നിന്നും പണവും, രേഖകളും കൈപറ്റുന്നതായോ മറ്റോ ശ്രദ്ധയിൽപെട്ടാൽ 1056 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 2551056 എന്ന നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകുക.5 ലക്ഷം രൂപയുടെ ഇൻഷുറൻസ് രജിസ്‌ട്രേഷൻ ആരംഭിച്ചു എന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന തെറ്റിധരിപ്പികുന്ന സന്ദേശങ്ങൾ അവഗണിക്കുക.
നിലവിൽ പല ഓൺലൈൻ സ്ഥാപനങ്ങളും വ്യക്തികളും ആരോഗ്യ ഇൻഷുറൻസ് കാർഡ് ആണെന്ന് തെറ്റിധരിച്ചു കൊണ്ട് ചെയ്യുന്ന രജിസ്‌ട്രേഷൻ പൊതു ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ രജിസ്‌ട്രേഷൻ ആണ്. യാതൊരു വിധത്തിലുള്ള ഇൻഷുറൻസ് സ്കീമുകളും ഈ കാർഡ് നൽകുന്നില്ല.
ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ പുതിയ രജിസ്‌ട്രേഷൻ ആരംഭിക്കുമ്പോൾ പുതിയ വിവരങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പത്ര മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളെ അറിയിക്കുന്നതാണ്. കേരളത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും നടപ്പിലാക്കുന്നത്.
2018-19 വര്‍ഷത്തില്‍ രാഷ്ട്രീയ സ്വസ്ഥ്യ ബീമാ യോജന (RSBY) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കിയിട്ടുള്ളവര്‍, ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താവാണെന്ന് കാണിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി കാര്യാലയത്തിൽ നിന്നും ഉള്ള കത്ത് കിട്ടിയവർ അല്ലെങ്കിൽ 2011 ലെ ജാതി സെൻസസ് പ്രകാരം അർഹതയുള്ളവർ എന്നിവരാണ് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾ.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."