2014 RETIREES CAN APPLY ONLINE SALARY PROPORTIONATE HIGHER PENSION MALAYALAM
2014-ന് മുമ്പ് വിരമിച്ചവർക്ക് ഓൺലൈനായി ശമ്പളത്തിന് തുല്യമായ ഉയർന്ന പെൻഷന് അപേക്ഷിക്കാം
EPFO(Employees Provident Fund Organisation) വെബ്സൈറ്റിൽ ലിങ്ക് വന്നു.
പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് സുപ്രീംകോടതി വിധി പ്രകാരം ശമ്പളത്തിന് തുല്യമായ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള ആദ്യ ലിങ്ക് ഇ.പി.എഫ്. വെബ്സൈറ്റിൽ.2014 സെപ്റ്റംബർ ഒന്നിനുമുമ്പ് വിരമിച്ചവർക്ക് മാത്രം അപേക്ഷിക്കാനുള്ള ലിങ്കാണ് വന്നത്. പഴയ പെൻഷൻ സ്കീമിലേക്ക് നൽകിയ ഓപ്ഷൻ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ഓപ്ഷൻ വാലിഡേറ്റ് ചെയ്യാനുള്ള അപേക്ഷാ ഫോമാണ് ലിങ്കിൽ വരുന്നത്.
മാർച്ച് മൂന്നുവരെ അപേക്ഷിക്കാം.
ഉയർന്ന പെൻഷന് വഴി വെച്ച സുപ്രീം കോടതിയുടെ നവംബർ നാലിന്റെ വിധി നടപ്പാക്കുന്നത് സംബന്ധിച്ച ഇ.പി.എഫ്.ഒ. യുടെ ആദ്യ ഉത്തരവ് ഡിസംബർ 29-ന് ഇറങ്ങിയിരുന്നു. സുപ്രീംകോടതി യുടെ (2016) വിധിപ്രകാരം ഉയർന്ന പെൻഷനുള്ള ഓപ്ഷൻ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് വീണ്ടും നൽകാനുള്ള ഉത്തരവ് ഇറങ്ങി. അതനുസരിച്ച് ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കാണ് ഇ.പി. എഫ്.ഒ.യുടെ വെബ്സൈറ്റിൽ (www.epfindia.gov.in ) വന്നത്. വെബ്സൈറ്റ് തുറന്നാൽ, സുപ്രിംകോടതി വിധിയിലെ 44(9) ഖണ്ഡികയിൽ പറയുന്ന പ്രകാരമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാവശ്യപ്പെട്ട് ഉള്ള ലിങ്ക് സ്ക്രോൾ ചെയ്യുന്നത് കാണാം . അതിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാ ഫോമിലേക്ക് കടക്കാം. തുടർന്ന് 2014-ന് മുമ്പ് നിരാകരിക്കപ്പെട്ട ഓപ്ഷൻ റീവാലിഡേറ്റ് ചെയ്യാവുന്നതാണ്.
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACEBOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."