HOW TO CORRECT BIRTH CERTIFICATE MALAYALAM
ജനന സർട്ടിഫിക്കറ്റ് നിങ്ങൾ ജനിച്ചു എന്ന് ഗവണ്മെന്റ് ആധികാരികമായി നൽകുന്ന രേഖ, പാസ്പോര്ട്ട് എടുക്കുവാൻ മുതൽ സ്കൂളിൽ ചേർക്കുവാൻ വരെ ഈ രേഖ ആവശ്യമായി വരാറുണ്ട്!, ജനന സർട്ടിഫിക്കറ്റ്ൽ ഉണ്ടാകുന്ന ചെറിയൊരു തെറ്റ് പോലും മറ്റ് പല കാര്യങ്ങൾക്കും വലിയൊരു പ്രശ്നമായി മാറാറുണ്ട്!, നേരത്തെ ഇവയിൽ തിരുത്തലുകൾ വരുത്തുവാൻ ഒരുപാട് ഓഫീസുകൾ കയറിയിറങ്ങണമെങ്കിൽ ഇന്ന് വളരെ എളുപ്പം ഓൺലൈനായി നിങ്ങൾക്ക് ബർത്ത് സർട്ടിഫിക്കറ്റ് തിരുത്താൻ സാധിക്കും.
എങ്ങനെയാണ് ജനന സർട്ടിഫിക്കറ്റ്ൽ ഓൺലൈനായി തിരുത്തലുകൾ വരുത്തുന്നത് എന്ന് നോക്കാം?
STEP 1:
- Citizen Service Portal എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
- മുകളിലായി കാണുന്ന മെനുവിൽ ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നിങ്ങളുടെ ഉപഭോക്തൃ നാമവും, പാസ്സ്‌വേർഡും ടൈപ്പ് ചെയ്യുക.
- ചിത്രത്തിൽ ഉള്ള കോഡ് എന്ന ഭാഗത്തു മുകളിലായി കാണുന്ന നമ്പറുകൾ ടൈപ്പ് ചെയ്ത് ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
(നിങ്ങൾ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ CITIZEN SERVICE PORTAL REGISTRATION എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കി രജിസ്റ്റർ ചെയ്യുക. )
STEP 2:
- CITIZEN SERVICE PORTALന്റെ ഹോം പേജിൽ ജനന രെജിസ്ട്രേഷൻ എന്നതിന് താഴെയായി ഉള്ള ജനനം - തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ ജനനം - തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷയുടെ വിഷയ വിവരണം എന്ന ഫോമിലാണ് എത്തിയത്,
- പ്രധാന വിഭാഗം: ജനന മരണ വിവാഹ രെജിസ്ട്രേഷൻ
- ഉപ വിഭാഗം: ജനന രെജിസ്ട്രേഷൻ
- അപേക്ഷയുടെ തരം : ജനനം - തിരുത്തലുകൾക്ക് വേണ്ടിയുള്ള അപേക്ഷ
- ജില്ല : ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലം ഉൾപ്പെട്ട ജില്ല
- ഓഫീസിന്റെ തരം: ഗ്രാമ പഞ്ചായത്തു , മുൻസിപ്പൽ കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവയിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസിന്റെ തരം സെലക്ട് ചെയ്യുക.
- ഓഫീസിന്റെ പേര് :
- അപേക്ഷകന്റെ തരം വ്യക്തിഗതം, സംയുക്തം, സ്ഥാപനം.
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം അടുത്തത് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 3:
- ഇപ്പോൾ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോമിലാണ് എത്തിയിരിക്കുന്നത്, അതിൽ തിരിച്ചറിയൽ തരം, തിരിച്ചറിയൽ നമ്പർ, അപേക്ഷകന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ കൊടുക്കുക.
- സ്ഥിര മേൽവിലാസം എന്ന ഭാഗത്തു വീട്ടുപേര്, പ്രാദേശിക സ്ഥലം, പ്രധാന സ്ഥലം, വാർഡ് നമ്പറും പേരും, പോസ്റ്റ് ഓഫീസ് , പിൻ കോഡ് എന്നിവ കൊടുക്കുക.
- കത്തിടപാടുകൾ നടത്തുന്നതിനുള്ള മേൽവിലാസം എന്ന ഭാഗത്തു മുകളിൽ നൽകിയ മേൽവിലാസം തന്നെയാണ് എന്നുണ്ടെങ്കിൽ സ്ഥിരമേൽവിലാസത്തിനു സമാനമാണ് എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്തത് കൊടുക്കുക, വ്യത്യാസമുണ്ടെങ്കിൽ മേൽവിലാസം ടൈപ്പ് ചെയ്ത് കൊടുക്കുക.
- ശേഷം സേവ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വിവരങ്ങൾ സേവ് ചെയ്യാമോ എന്ന പോപ്പ്അപ്പ് ബോക്സിൽ അതെ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ( ഇപ്പോൾ നിങ്ങളുടെ അപേക്ഷകന്റെ വിശധാംശങ്ങൾ എന്ന ഫോം സേവ് ആയിട്ടുണ്ടാകും )
STEP 4:
E FILE CORRECTION IN BIRTH CERTIFICATE എന്ന ഫോമിൽ എത്തിയിരിക്കും.
- DISTRICT : ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ല സെലക്ട് ചെയ്യുക
- LOCAL BODY TYPE: മുൻസിപ്പാലിറ്റി , ഗ്രാമപഞ്ചായത്ത് , മുൻസിപ്പൽ കോർപറേഷൻ
- LOCAL BODY NAME : രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥലം സെലക്ട് ചെയ്യുക
- CORRECTION TYPE : NAME CORRECTION BEFORE JOINING IN SCHOOL, NAME CORRECTION AFTER JOINING IN SCHOOL , EXPANSION OF INITIALS OF CHILD, PET NAME CORRECTION, BIRTH - CORRECTION OF ENTRIES IN REGISTRATIONS, BIRTH - CLERICAL ERROR CORRECTION ON APPLICATION ഇതിൽ ഏത് തരത്തിലുള്ള തിരുത്തലുകൾ ആണ് നിങ്ങൾക്ക് ആവശ്യം എന്ന് സെലക്ട് ചെയ്യുക
ശേഷം PROCEED എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 5:
- ഇനി ഏത് സർട്ടിഫിക്കറ്റ് ആണ് തിരുത്താൻ ഉള്ളത് എന്നത് കണ്ടുപിടിക്കാൻ ഉള്ള ഫോം ആണ് ഉള്ളത്
- അതിൽ നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് തിരുത്തണ്ട ആളുടെ ജനന തീയതിയും, അമ്മയുടെ പേരും, ലിംഗവും, കൂടാതെ വേർഡ് വെരിഫിക്കേഷനും തെറ്റാതെ കൊടുത്തതിനു ശേഷം സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ജനന തീയതി തിരുത്തേണ്ട ആളുടെ സർട്ടിഫിക്കറ്റ്ൽ ക്ലിക്ക് ചെയ്യുക.
STEP 6:
- തിരുത്തൽ ആവശ്യമായ കാര്യങ്ങൾ മാത്രം തിരുത്തിയതിനു ശേഷം അടുത്തതിൽ ക്ലിക്ക് ചെയ്യുക.
- ഉൾക്കൊള്ളിക്കേണ്ടുന്ന രേഖകളിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് കൊടുക്കുക.
- ഫീസ് എത്രയാണെങ്കിൽ അടക്കുക.
- ശേഷം സത്യപ്രസ്താവന അംഗീകരിച്ച ശേഷം സബ്‌മിറ്റ് ചെയ്യുക.
ഇത്രയും കാര്യങ്ങൾ മാത്രമാണ് ഓൺലൈനായി ജനന സർട്ടിഫിക്കറ്റ് തിരുത്തുവാൻ ചെയ്യേണ്ടുന്നത്.
Official Website: https://lsgkerala.gov.in
ONE CLICK POSTER DOWNLOADING TOOL
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
{getButton} $text={Subscribe Now} $icon={https://usklogin.com/} $color={273679}
{getButton} $text={Join Now} $icon={https://usklogin.com/} $color={273679}
USK LOGIN WHATSAPP CATALOG


നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
USK LOGIN നെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക
ഓൺലൈൻ സേവനങ്ങളുടെ അപ്ഡേറ്റ് യഥാക്രമം ലഭിക്കുന്നതിനു ഞങ്ങളുടെ വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിലും മറ്റും ജോയിൻ ചെയ്യു.{alertSuccess}
JOIN OUR TELEGRAM CHANNEL CLICK HERE JOIN OUR FACE BOOK COMMUNITY GROUP CLICK HERE JOIN OUR WHATS APP BROADCAST CLICK HERE JOIN OUR WHATS APP DOUBT CLEARANCE GROUP CLICK HERE JOIN OUR TELEGRAM DOUBT CLEARANCE GROUP CLICK HERE
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുക."