RATION CARD UPDATE

KERALA RATION CARD UPDATE

Ration Card Update

ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

സ്മാർട്ട് പി ഡി എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്തവിധം ഡീആക്ടിവേറ്റ് ചെയ്യും. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളു. സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന അവസരത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സ്മാര്‍ട്ട് പി ഡി എസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ തരത്തില്‍പെട്ട റേഷന്‍ കാര്‍ഡുകളിലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. നിലവില്‍ പല റേഷന്‍ കാര്‍ഡുകളിലും ചേര്‍ത്തിട്ടുള്ള നമ്പറുകള്‍ ഉപയോഗത്തിലില്ലാത്തതോ ഇപ്പോള്‍ കൈവശമില്ലാത്തതോ ആണ്. 


സ്മാർട്ട് പി.ഡി. എസ് നിലവിൽ വരുന്നതിന്റെ ഭാഗമായി എല്ലാ റേഷൻ കർഡുകളിലും ഫോൺ നമ്പർ ചേർക്കേണ്ടതാണ് 

നിലവിൽ ലിങ്ക് ചെയ്ത നമ്പർ പ്രവർത്തനക്ഷമം ആണോ എന്ന് പരിശോധിക്കേണ്ടതാണ് 

ഇത്  പ്രവര്‍ത്തന ക്ഷമമായിട്ടുള്ള, റേഷന്‍ കാര്‍ഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ നമ്പര്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും ചേര്‍ക്കേണ്ടതാണ്. റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 2026 സെപ്റ്റംബര്‍ 30 നുള്ളില്‍  ഫോണ്‍ നമ്പര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖാന്തിരമോ സിറ്റിസണ്‍ പോര്‍ട്ടലുകളിലൂടെയോ സി എസ് സി കേന്ദ്രങ്ങള്‍ സി​റ്റി​സ​ണ്‍ പോ​ര്‍ട്ട​ലു​ക​ളി​ലൂ​ടെ​യോ ജ​ന​സേ​വാ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്തി​ര​മോ ഫോ​ൺ നമ്പര്‍  ചേ​ർ​ക്ക​ണം..

സ്മാ​ര്‍ട്ട് പി​ഡി​എ​സ്

പൊ​തു​വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വും സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത​വു​മാ​ക്കാ​നാ​ണ് സ്മാ​ര്‍ട്ട് പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ചേ​ര്‍ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ റേ​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍ണ​മാ​യും കം​പ്യൂ​ട്ട​ര്‍വ​ത്ക​രി​ക്കു​ക​യാ​ണ് സ്മാ​ര്‍ട്ട് പി​ഡി​എ​സി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​തു​വ​ഴി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നു​ക​ളി​ലു​ടെ വി​ഹി​തം വാ​ങ്ങു​ന്ന​യാ​ളു​ടെ വി​ര​ല​ട​യാ​ളം വ​ഴി​യും, ഐ​റി​സ് (ക​ണ്ണി​ലെ പ​ട​ലം) സ്‌​കാ​ന്‍ ചെ​യ്തും ഉ​പ​യോ​ക്താ​വി​നെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും.

പൊതുവിതരണ സംവിധാനം കൂടുതൽ സുതാര്യവും, കാര്യക്ഷമവും, സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കാൻ വേണ്ടിയാണ് സ്മാർട്ട് പിഡിഎസ് നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ റേഷൻ വിതരണം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കുകയാണ് സ്മാർട്ട് പിഡിഎസിന്റെ പ്രധാന ലക്ഷ്യം.

ഇതുവഴി റേഷൻ കടകളിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചുകൊണ്ട് പൊതുവിതരണം പൂർണ്ണമായും ഡിജിറ്റലാക്കും. റേഷൻ വിഹിതം വാങ്ങുന്നയാളുടെ വിരലടയാളം വഴിയും, ഐറിസ് (കണ്ണിലെ പടലം) സ്കാൻ ചെയ്തും ഉപയോക്താവിനെ കൃത്യമായി രേഖപ്പെടുത്തും. ഉപയോക്താവിനെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം മാത്രമായിരിക്കും സ്മാർട്ട് പിഡിഎസ് വഴി റേഷൻ നൽകുക.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന റേഷൻ കാർഡുകൾ പതിയെ ഇല്ലാതാകും. ഈ ബുക്കുകൾക്ക് പകരം എടിഎം കാർഡ് രൂപത്തിലുള്ള പ്ലാസ്റ്റിക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കും. അർഹതയില്ലാത്തവർ കാർഡ് കൈവശം വയ്ക്കുന്നത് ഒഴിവാക്കാൻ ഇതുവഴി കഴിയും. അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്മാർട്ട് പിഡിഎസ് സഹായിക്കും. ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ ത്രസുകൾ ഉപയോഗിക്കുന്നതിനാൽ കൃത്യമായ അളവിൽ സാധനങ്ങൾ ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി :


Official Website : https://civilsupplieskerala.gov.in/


കൂടുതൽ വിവരങ്ങൾക്ക് :  0471 - 2322155 ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പരുകൾ

ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : e-Services - Ration Card
























USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal