RELIANCE FOUNDATION SCHOLARSHIPS

RELIANCE FOUNDATION SCHOLARSHIPS

Reliance Foundation Scholarship
റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പ്.

റിലയൻസ് ഫൌണ്ടേഷൻ UG സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

ഇന്ത്യയിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള മുൻനിര സ്കോളർഷിപ്പ് പ്രോഗ്രാമാണ് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് (Reliance Foundation Scholarships). ബിരുദ (Undergraduate), ബിരുദാനന്തര (Postgraduate) തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനച്ചെലവുകൾക്കായി വലിയ തുക ധനസഹായമായി ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.

UG ഡിഗ്രി കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന 5,000  വിദ്യാർത്ഥികൾക്ക് നൽകപ്പെടുന്ന റിലയൻസ് ഫൌണ്ടേഷൻ UG സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഈ സ്കോളർഷിപ്പിന്റെ പ്രധാന വിഭാഗങ്ങൾ, യോഗ്യതകൾ, ആനുകൂല്യങ്ങൾ എന്നിവ താഴെ നൽകുന്നു:

സ്കോളർഷിപ്പ് വിഭാഗങ്ങളും ആനുകൂല്യങ്ങളും

  • അണ്ടർഗ്രാജ്വേറ്റ് സ്കോളർഷിപ്പ് (Undergraduate - UG):

    • ആനുകൂല്യം: മുഴുവൻ പഠന കാലയളവിലുമായി പരമാവധി ₹2,00,000 (രണ്ട് ലക്ഷം രൂപ) വരെ ഗ്രാന്റ്.

    • കവറേജ്: ഏത് സ്ട്രീമിലും (Arts, Science, Commerce, Engineering, etc.) ഒന്നാം വർഷ റഗുലർ ബിരുദത്തിന് ചേർന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

  • പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പ് (Postgraduate - PG):

    • ആനുകൂല്യം: മുഴുവൻ പഠന കാലയളവിലുമായി പരമാവധി ₹6,00,000 (ആറ് ലക്ഷം രൂപ) വരെ ഗ്രാന്റ്.

    • കവറേജ്: നിർമ്മിത ബുദ്ധി (AI), കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, റിന്യൂവബിൾ എനർജി തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിൽ ഒന്നാം വർഷ പി.ജി ചെയ്യുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കാണ് ഇത് പ്രധാനമായും നൽകുന്നത്.

അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതകൾ

  • പൗരത്വം: ഇന്ത്യൻ പൗരനായിരിക്കണം.

  • പഠന നിലവാരം: അംഗീകൃത ഇന്ത്യൻ കോളേജിലോ യൂണിവേഴ്സിറ്റിയിലോ ഒന്നാം വർഷ ഫുൾടൈം ബിരുദ/ബിരുദാനന്തര കോഴ്സിൽ പ്രവേശനം നേടിയവരായിരിക്കണം.

  • മാർക്ക് നിബന്ധന:

    • യു.ജി വിഭാഗത്തിന് പന്ത്രണ്ടാം ക്ലാസ് (Plus Two) പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

    • പി.ജി വിഭാഗത്തിന് ഗേറ്റ് (GATE) സ്കോറോ ബിരുദ തലത്തിലെ ഉയർന്ന മാർക്കോ പരിഗണിക്കും.

  • കുടുംബ വരുമാന പരിധി (UG): കുടുംബത്തിന്റെ വാർഷിക വരുമാനം ₹15,00,000 (15 ലക്ഷം രൂപ) ൽ താഴെയായിരിക്കണം (വാർഷിക വരുമാനം ₹2.5 ലക്ഷത്തിൽ താഴെയുള്ളവർക്ക് പ്രത്യേക മുൻഗണന ലഭിക്കും).

തിരഞ്ഞെടുപ്പ് പ്രക്രിയ

  • ഓൺലൈൻ ആപ്ലിക്കേഷൻ: ഔദ്യോഗിക വെബ്‌സൈറ്റ് വഴി വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങൾ നൽകുക.

  • ഓപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Aptitude Test): അപേക്ഷ സമർപ്പിച്ച ശേഷം ഓൺലൈനായി നടക്കുന്ന ലളിതമായ അഭിരുചി പരീക്ഷ (General/Logical Reasoning, Numerical Ability, Verbal Ability) എഴുതണം.

  • ഇന്റർവ്യൂ (PG വിഭാഗത്തിന് മാത്രം): പി.ജി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് വിദഗ്ധ പാനലുമായി ഓൺലൈൻ ഇന്റർവ്യൂ ഉണ്ടാകും.

ആവശ്യമായ പ്രധാന രേഖകൾ

  • പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ (പി.ജി അപേക്ഷകർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും).

  • നിലവിൽ പഠിക്കുന്ന കോളേജിലെ അഡ്മിഷൻ പ്രൂഫ് / ഐഡി കാർഡ് / ബോണഫൈഡ് സർട്ടിഫിക്കറ്റ്.

  • കുടുംബത്തിന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (Income Certificate / Form 16 / ITR).

  • അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ രേഖയും.

യോഗ്യത

  • +2 ഇൽ 60% ഇൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
  •  2026-27 അധ്യയന വർഷം ഏതെങ്കിലും UG ഡിഗ്രി കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവർ ആയിരിക്കണം.
  • കുടുംബ വാർഷിക വരുമാനം 15 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് മുൻഗണന.

സ്കോളർഷിപ്പ് തുക

തിരഞ്ഞെടുക്കപെടുന്ന 5000 വിദ്യാർത്ഥികൾക്ക് ആകെ 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

സെലെക്ഷൻ രീതി
  • അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഒരു Online Aptitude Test അറ്റൻഡ് ചെയ്യേണ്ടതാണ്.
  • 1 മണിക്കൂർ ആണ് പരീക്ഷ സമയം.
  • 60 ചോദ്യങ്ങൾ ആണ് ഉള്ളത്.
  • Aptitude Test ഇലെ പെർഫോമൻസ് ന്റെയും മറ്റു പേഴ്‌സണൽ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് സെലെക്ഷൻ.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • ഫോട്ടോ. 
  • SSLC സർട്ടിഫിക്കറ്റ് 
  • +2 സർട്ടിഫിക്കറ്റ് 
  • പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള Bonafide സർട്ടിഫിക്കറ്റ് 
  • വരുമാന സർട്ടിഫിക്കറ്റ് 
  • ഭിന്ന ശേഷി വിദ്യാർത്ഥി ആണെങ്കിൽ ഭിന്ന ശേഷി സർട്ടിഫിക്കറ്റ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഒക്ടോബർ 5


കൂടുതൽ വിവരങ്ങൾക്ക് : Reliance Foundation Scholarship Website

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Reliance Foundation Scholarship Website


ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal