ADVOCATE GRANT SCHEME KERALA
അഭിഭാഷക ധനസഹായ പദ്ധതി
സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന "ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം" എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.
അപേക്ഷകർക്കുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുന്നു.
1. അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായ നിയമ ബിരുദധാരി ആയിരിക്കണം.
2.അപേക്ഷകൻ/ അപേക്ഷക കേരളീയനയിരിക്കണം.
3. കുടുംബ വാർഷിക വരുമാനം 1,00,000/- രൂപയിൽ അധികരിക്കരുത്.
4. ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിൻ്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
5. അപേക്ഷിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല. അപേക്ഷകരുടെ എണ്ണം അധികരിക്കുന്ന പക്ഷം നിലവിലെ സർക്കാർ ഉത്തരവുകൾക്കു വിധേയമായി കുറഞ്ഞ വരുമാനം ഉള്ളവർക്ക് മുൻഗണന നൽകിക്കൊണ്ട് ഒരു വർഷം ആനുകൂല്യം അനുവദിക്കുന്നവരുടെ പരമാവധി എണ്ണം 100 എന്നു പരിമിതപ്പെടുത്തി (രണ്ട്, മൂന്ന് ഗഡുക്കൾ ഉൾപ്പടെ) ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.
6. കേരള ബാർ കൌൺസിൽ 2024 ജൂലൈ 1 നും 2026 ജൂലൈ 31 നും ഇടയിൽ എൻറോൾ ചെയ്ത് ചെയ്യുന്നവരായിരിക്കണം. സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ്
7. തെരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപാ വിലയുള്ള മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിൽ വകുപ്പുമായി കരാർ ഒപ്പുവച്ഛേണ്ടതാണ്.
8. Bwin portal മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കു.
9. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
10. യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
11. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. രക്ഷിതാനിൻ്റെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
12. അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ്, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റ്, സീനിയർ അഭിഭാഷകനിൽ നിന്നുള്ള സാക്ഷ്യപത്രം (ഓൺലൈനായി നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ളത്), ഹയർസെക്കൻ്ററി മുതലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അപേക്ഷകന്റെ/അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
13. ഇതേ പദ്ധതി പ്രകാരം മുൻവർഷങ്ങളിൽ ധനസഹായം ലഭ്യമായവരിൽ രണ്ടും, മൂന്നും ഗഡു ലഭിക്കേണ്ട ഗുണഭോക്താക്കൾ വിനിയോഗ സാക്ഷ്യപത്രം, തുക ചെലവഴിച്ച ഒറിജിനൽ രസീതുകൾ, പ്രാക്ടീസ് തുടരുന്നു എന്ന സീനിയർ അഭിഭാഷകനിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം മാനുവലായി റിന്യൂവൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
14. അർഹരായവർക്ക് പ്രതിവർഷം 12,000/- രൂപ വീതം പരമാവധി മൂന്ന് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്നതാണ്. അനുവദിക്കുന്ന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. തുക
15. പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
16. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ (ചുവടെ പട്ടികപ്പെടുത്തുന്നു) ബന്ധപ്പെടാവുന്നതാണ്.
ഓൺലൈനായി അപേക്ഷ അവസാന തീയതി : 2026 ഓഗസ്റ്റ് 31
Official Website: https://bwin.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Barbershop Renovation Grant Scheme
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Barbershop Renovation Grant Scheme
കൂടുതൽ വിവരങ്ങൾക്ക് : Barbershop Renovation Grant Scheme
ഫോൺ: 0495 2377786.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply Barbershop Renovation Grant Scheme
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







