ONLINE APPLICATION SUBSIDY FOR AGRICULTURAL EQUIPMENT (SMAM)
കാർഷിക ഉപകരണങ്ങൾക്ക് സബ്‌സിഡി: അപേക്ഷിക്കാം
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്കുള്ള 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണ-മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ എന്നിവയ്ക്ക് വ്യക്തിഗത കർഷകർക്ക് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കർഷക കൂട്ടായ്മകൾ, സ്വയം സഹായക സംഘങ്ങൾ, കർഷക ഉൽപ്പാദക സംഘടനകൾ, പഞ്ചായത്തുകൾ തുടങ്ങിയവർക്ക് കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാൻ പരമാവധി 24 ലക്ഷം രൂപ വരെ സഹായവും ലഭിക്കും. വനാവകാശത്തിന്റെ പരിധിയിൽ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കൾക്ക് 90 ശതമാനം വരെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.
വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാൽ Agrimachinery Portal-ലെ Online Lottery Module മുഖേന സുതാര്യമായ രീതിയിൽ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷിനറി ബാങ്ക് പദ്ധതികൾ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്‌സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക. അപേക്ഷകൾ https://agrimachinery.nic.in/ ലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവനിലോ കൃഷി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. smamkerala@gmail.com.
സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വത്കരണ ഉപ പദ്ധതി - SMAM) പദ്ധതിക്കു കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ. മൂല്യ വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ ലഭിക്കാൻ agrimachinery.nic.in/index ൽ ഓഗസ്റ്റ് ഒന്നു മുതൽ രജിസ്റ്റർ ചെയ്യാം. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 % മുതൽ 60 % വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 % സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 % എന്ന നിരക്കിൽ ₹ 8 ലക്ഷവും സാമ്പത്തിക സഹായം ലഭിക്കും.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ് - ഗുണഭോക്താവിനെ തിരിച്ചറിയാൻ.
- കർഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ.
- നികുതി രസീത് / ഭൂമിയുടെ വിശദാംശങ്ങൾ ചേർക്കുമ്പോൾ അപ്‌ലോഡ് ചെയ്യാനുള്ള ഭൂമിയുടെ അവകാശം (RoR) രേഖ.
- ഗുണഭോക്താവിന്റെ വിശദാംശങ്ങൾ നൽകിയിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
- ഏതെങ്കിലും ഐഡി പ്രൂഫിന്റെ പകർപ്പ് (ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട്).
- SC / ST / OBC യുടെ കാര്യത്തിൽ ജാതി കാറ്റഗറി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ കൃഷി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ, കൃഷി ഭവനുമായോ ബന്ധപ്പെടാം.
Official Website: https://agrimachinery.nic.in/
രജിസ്‌ട്രേഷൻ ലിങ്ക്: Farmer Registration
ONE CLICK POSTER DOWNLOADING TOOL
USK login
{getButton} $text={USK Login} $icon={https://usklogin.com/} $color={273679}
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







