ATTENTION UAE TRAVELERS : UAE WORK VISA
യുഎഇ യാത്രക്കാരുടെ ശ്രദ്ധക്ക്
UAE തൊഴിൽ വിസയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക!
- UAE തൊഴിൽ വിസ നടപടിക്രമങ്ങളിൽ Police Clearance Certificate (PCC) ആവശ്യമായതിനാൽ, ജോലി അന്യേഷിക്കാൻ Visit Visa UAE യിലേക്ക് പോകുന്നവർ യാത്രയ്ക്ക് മുൻപ് തന്നെ PCC കൈവശം കരുതുന്നത് ഉചിതമാണ്.
- പിന്നീട് Visit Visa യിൽ നിന്ന് Employment Visaയിലേക്ക് മാറുമ്പോൾ കാലതാമസവും അധിക ചെലവും ഒഴിവാക്കാം.
- PCC മുൻകൂട്ടി എടുത്ത് യാത്ര ചെയ്യുക തൊഴിൽ വിസ നടപടികൾ കൂടുതൽ സുഗമമാക്കുക.
മുൻകൂട്ടി PCC കരുതുന്നത് കൊണ്ടുള്ള ഗുണങ്ങൾ:
- കാലതാമസം ഒഴിവാക്കാം: പിന്നീട് യു.എ.ഇ-യിൽ വെച്ച് വിസിറ്റ് വിസയിൽ നിന്ന് Employment Visa-യിലേക്ക് (തൊഴിൽ വിസ) മാറുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ സമയനഷ്ടം ഒഴിവാക്കാം.
- അധിക ചെലവ് ചുരുക്കാം: വിദേശത്തു ചെന്ന ശേഷം നാട്ടിൽ നിന്ന് വീണ്ടും ഇതിനായി അപേക്ഷിക്കുന്നതിനും രേഖകൾ വരുത്തുന്നതിനുമുള്ള അധിക സാമ്പത്തിക ബാധ്യത ഇല്ലാതാക്കാം.
- നടപടികൾ സുഗമമാക്കാം: PCC മുൻകൂട്ടി എടുത്ത് യാത്ര ചെയ്യുന്നത് നിങ്ങളുടെ തൊഴിൽ വിസ നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സഹായിക്കും.
യു.എ.ഇ-യിൽ ജോലി സ്വപ്നം കാണുന്ന പ്രവാസികൾ അവസാന നിമിഷത്തെ പ്രതിസന്ധികൾ ഒഴിവാക്കാൻ ഈ മുൻകരുതൽ ഇപ്പോൾ തന്നെ സ്വീകരിക്കുക.
എങ്ങനെ അപേക്ഷിക്കാം?
സ്റ്റെപ്പ് 1 : കേന്ദ്ര സർക്കാരിന്റെ ഒഫീഷ്യൽ പാസ്‌പോർട്ട് സേവ പോർട്ടൽ വഴി ഓൺലൈനായി PCC-ക്ക് അപേക്ഷ സമർപ്പിക്കാം.
സ്റ്റെപ്പ് 2 : നിങ്ങൾ അപേക്ഷ നൽകിയ ശേഷം അതത് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കും.
സ്റ്റെപ്പ് 3 : അറ്റസ്റ്റേഷൻ (Attestation):ലഭിക്കുന്ന PCC സർട്ടിഫിക്കറ്റ് യു.എ.ഇ വിസ നടപടികൾക്കായി ആവശ്യമായ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) അറ്റസ്റ്റേഷൻ കൂടി ചെയ്ത് കയ്യിൽ കരുതുക.
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







