TGRANTZ PORTAL : TREATMENT GRANT FOR SC/ST KERALA
ടിഗ്രാന്റ്സ് പോർട്ടൽ
പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സ ധനസഹായം നൽകാൻ ഓൺലൈൻ പോർട്ടൽ
സംസ്ഥാനത്ത് പട്ടികവർഗ വിഭാഗക്കാർക്ക് ചികിത്സാ ധനസഹായവും ആശ്വാസ ധനസഹായവും സമയബന്ധിതമായി നൽകുന്നതിനായി ഓൺലൈൻ പോർട്ടൽ ടിഗ്രാന്റ്സ് പ്രവർത്തന സജ്ജമായി. ടിഗ്രാന്റ്സ് ഓൺലൈൻ പോർട്ടൽ
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ.
- അപേക്ഷ വിജയകരമായി സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് മറ്റുള്ള സ്കാൻഡ് ഡോക്യൂമെൻറ്സിനോടൊപ്പം താങ്കളുടെ അടുത്തുള്ള കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കേണ്ടതാണ്
- അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ പറയുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്
- ബാങ്ക് പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്
- വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപ വരെ)
- തഹസില്‍ദാരില്‍ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- ചികില്‍സിക്കുന്ന ഡോക്ടറില്‍ (അസിസ്റ്റന്റ് സര്‍ജ്ജ്നില്‍ കുറയാത്ത തസ്തിക) നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
- കൂടാതെ രോഗിയല്ല അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അപേക്ഷകന് രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ കോപ്പിയും രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കരുതേണ്ടതാണ്
- എം.പി / എം .എല്‍ .എ / ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരില്‍ നിന്നും ശുപാര്‍ശ കത്ത് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്
അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
- ഫയലുകള്‍ .jpeg, .jpg, .png, .pdf രീതിയില്‍ ഉള്ളതായിരിക്കണം
- ഓരോ ഫയലും 2 MB യില്‍ കൂടാന്‍ പാടില്ല
- രേഖകള്‍ വായനായോഗ്യമായിരിക്കണം
Official Website : https://tgrantz.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : T-Grantz Portal
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : T-Grantz Portal
Download Detiles
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







