SSB (SASHASTRA SEEMA BAL) RECRUITMENT
സശസ്ത്ര സീമ ബല്ലിൽ (SSB) റിക്രൂട്ട്മെൻ്റ്
പത്താംക്ലാസ്, പ്ലസ്ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം
കേന്ദ്ര സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി ( എസ് എസ് ബി- SSB)ൽ വിവിധ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലുമായി 1060 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ 223 ഒഴിവുകളും കോൺസ്റ്റബിൾ തസ്തികയിൽ 827 ഒഴിവുകളുമാണ് ഉള്ളത്. . ഡിപ്ലോമ, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
വെറ്ററിനറി, ഡ്രൈവർ, ട്രേഡ്സ്മാൻ , നഴ്സിങ് ഓർഡർലി തുടങ്ങി 11 വിഭാഗങ്ങളിലാണ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ ഉള്ളത്.
സ്റ്റ്യൂവാർഡ്, കമ്മ്യൂണിക്കേഷൻ,ഇലക്ട്രീഷ്യൻ, വെറ്ററിനറി വിഭാഗങ്ങളിലാണ് ഹെഡ് കോൺസ്റ്റബിൾ തസ്തിയിൽ ഒഴിവുകളുള്ളത്.
എസ് എസ് ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എംപ്ലോയ്മെന്റ് ന്യൂസിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി അടിസ്ഥാനമാക്കി ഏപ്രിൽ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
തസ്തിക , വിഭാഗം, ഒഴിവുകൾ എന്നിവ അറിയാം
ഹെഡ് കോൺസ്റ്റബിൾ
സ്റ്റ്യൂവാർഡ്
- ഒഴിവുകളുടെ എണ്ണം രണ്ട്
- കമ്മ്യൂണിക്കേഷൻ
- ഒഴിവുകളുടെ എണ്ണം 197
ഇലക്ട്രീഷ്യൻ
- ഒഴിവുകളുടെ എണ്ണം 29
- വെറ്ററിനറി
- ഒഴിവുകളുടെ എണ്ണം അഞ്ച്
കോൺസ്റ്റബിൾ
- വെറ്ററിനറി
- ഒഴിവുകളുടെ എണ്ണം 34
- ഡ്രൈവർ – പുരുഷന്മാർ മാത്രം
- ഒഴിവുകളുടെ എണ്ണം 553
ഗാർഡനർ
- ഒഴിവുകളുടെ എണ്ണം 41
- വാട്ടർ കാരിയർ
- ഒഴിവുകളുടെ എണ്ണം അഞ്ച്
കോബ്ലർ
- ഒഴിവുകളുടെ എണ്ണം 25
- ടെയ്‌ലർ
- ഒഴിവുകളുടെ എണ്ണം 41
വാഷർമാൻ
- ഒഴിവുകളുടെ എണ്ണം 74
- ബാർബർ
- ഒഴിവുകളുടെ എണ്ണം 43
വെയ്റ്റർ
- ഒഴിവുകളുടെ എണ്ണം മൂന്ന്
- കാർപെന്റർ
- ഒഴിവുകളുടെ എണ്ണം ഏഴ്
നഴ്‌സിംഗ് ഓർഡർലി
- ഒഴിവുകളുടെ എണ്ണം ഒന്ന്
- ഹെഡ് കോൺസ്റ്റബിൾ തസ്തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ
- ശമ്പളം : 25,500 - 81,100 രൂപ സ്കെയിലും മറ്റ് ആനുകൂല്യങ്ങളും
- പ്രായപരിധി: 18–27 വയസ്സ്
- പ്രായപരിധി ഇലക്ട്രീഷ്യൻ തസ്തിക: 18-25 വയസ്സ്
യോഗ്യത : ഇലക്ട്രീഷ്യൻ തസ്തിക ഒഴികെയുള്ള തസ്തികകളിൽ പന്ത്രണ്ടാം ക്ലാസും അതത് മേഖലകളുമായി ബന്ധപ്പെട്ട ഡിപ്ലോമയും പ്രവൃത്തിപരിചയവും. ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ, പ്രവൃത്തി പരിചയം എന്നിവയാണ്.
കോൺസ്റ്റബിൾ തസ്തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ
ശമ്പളം : 21,700–69,100 രൂപ സ്കെയിലും മറ്റ് അനൂകൂല്യങ്ങളും
പ്രായ പരിധി:
വെറ്ററിനറി,നഴ്സിങ് ഓർഡർലി,ഡ്രൈവർ : 18 - 27 വയസ്സ്
ഗാർഡ്നർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, വെയ്റ്റർ: 18 - 23 വയസ്സ്
കാർപെന്റർ: 18 -25 വയസ്സ്
യോഗ്യത :പത്താം ക്ലാസ് പാസായിരിക്കണം. പുറമെ ഓരോ തസ്തികയിലേക്കും വേണ്ടുന്ന പ്രവൃത്തിപരിചയവും ഐടിഐ ഡിപ്ലോമ യോഗ്യതകളും ആവശ്യമാണ്. ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ഹെവിവെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം.
- ഘട്ടം 1: ലോഗിൻ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുക
- ഘട്ടം 2: ഘട്ടം 1-ൽ സൃഷ്ടിച്ച ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ഘട്ടം 3: വിശദമായ അപേക്ഷാ ഫോം പൂരിപ്പിക്കുക
- ഘട്ടം 4: ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
- ഘട്ടം 5: അപേക്ഷ പ്രിവ്യൂ ചെയ്യുക/പ്രിന്റ് ചെയ്യുക
- ഘട്ടം 6: അപേക്ഷ സമർപ്പിക്കുക
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 20
Official Website : https://recruitment.ssb.gov.in/
കൂടുതൽ വിവരങ്ങൾക്ക് : SSB Recruitment Website
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : SSB Recruitment Website
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







