PRATHIBHA PURASKARAM
പ്രതിഭാ പുരസ്കാരം
മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷത്തിൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് cmprathibhapuraskaram.kerala.gov.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 20 നകം അപേക്ഷ നൽകണം. email: dcecmscholarship@gmail.com
ബഹു: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്ക്‌കാരം പദ്ധതിയുടെ ഭാഗമായി 2022-23 അധ്യയന വർഷത്തിൽ പഠനം പൂർത്തീകരിച്ച ബിരുദ വിദ്യാർത്ഥികൾക്ക് (3/4/5 വർഷ ബിരുദ കോഴ്സുകൾ 1,00,000/- രൂപ( ഒരു ലക്ഷം രൂപ മാത്രം) വീതം 1000 പേർക്ക് സ്കോളർഷിപ്പ് ആയി നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത സ്കോളർഷിപ്പിനായി താഴെ പറയുന്ന 13 യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2022-23 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ https://cmprathibhapuraskaram.kerala.gov.in/ എന്ന പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 20.02.2026 ആണ്. സ്കോളർഷിപ്പ് സംബന്ധിച്ച മാർഗ്ഗ രേഖ ചുവടെ നൽകുന്നു.മാർഗ്ഗരേഖ
1. 2022-23 അധ്യയന വർഷം ബിരുദ കോഴ്സ് ( 3/4/5 വർഷ ബിരുദ കോഴ്സുകൾ) വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്നും ബിരുദതല പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുന്നത്.2. കേരളത്തിലെ താഴെ പറയുന്ന യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഡിഗ്രീ/തത്തുല്ല്യ കോഴ്സുകളിൽ റെഗുലറായി കോഴ്സു പൂർത്തീകരിച്ചവരിൽ 75 % ന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുളളത് .3. അതത് യൂണിവേഴ്സിറ്റി നിഷ്കർഷിച്ചിട്ടുള്ള ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാർക്കിന്റെ ശതമാനമായിരിക്കും സ്കോളർഷിപ്പിനായി പരിഗണിക്കുന്നത്
1 UNIVERSITY OF KERALA2 UNIVERSITY OF CALICUT3 COCHIN UNIVERSITY OF SCIENCE AND TECHNOLOGY4 MAHATHMA GANDHI UNIVERSITY5 KANNUR UNIVERSITY6 KERALA UNIVERSITY OF HEALTH SCIENCES7 KERALA VETERINARY AND ANIMAL SCIENCE UNIVERSITY8 KERALA AGRICULTURAL UNIVERSITY9 KERALA UNIVERSITY OF FISHERIES AND OCEAN STUDIES10 NATIONAL UNIVERSITY OF ADVANCED LEGAL STUDIEISDCETVM/6419/2025-Q3 I/543765/202611 SREE SANKARACHARYA UNIVERSITY OF SANSKRIT12 A P J ABDUL KALAM TECHNOLOGICAL UNIVERSITY13 KERALA KALAMANDALAM
4. അപേക്ഷകൾ ലഭിക്കുന്നതിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കായിരിക്കും സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുക. ഓരോ യൂണിവേഴ്സിറ്റിയിലേയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർത്ഥികളുടെ എണ്ണത്തിനു ആനുപാതികമായി സ്കോളർഷിപ്പിൻ്റെ എണ്ണം പരിമിതപ്പെടുത്തും5. അപേക്ഷകരുടെ വാർഷിക വരുമാനം 2,50,000/-( രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) രൂപയിൽ കവിയരുത്.6. ഓരോ യൂണിവേഴ്സിറ്റികളിലേയും അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിഷയങ്ങൾക്ക് അനുസൃതമായി വെവ്വേറെ ആയിട്ടായിരിക്കും സ്കോളർഷിപ്പിന് പരിഗണിക്കുന്നത്.7. യൂണിവേഴ്സികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ഒരു വിഷയത്തിൻ്റെ വിവിധ സ്കീമുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്.8. ഓരോ യൂണിവേഴ്സിറ്റിയിൽ നിന്നും മതിയായ അപേക്ഷകർ ഇല്ലാത്ത പക്ഷം അതത് യുണിവേഴ്സിറ്റികളിലെ മറ്റു കോഴ്സുകളിലെ അർഹരായ വിദ്യാർത്ഥികളെ പരിഗണിക്കുന്നതാണ്.9. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന "ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്" ലഭിച്ച വിദ്യാർത്ഥികളെ ഈ സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല,10. യൂണിവേഴ്സിറ്റിയിലെ ഗവ/എയ്‌ഡഡ്/ഓട്ടോണമസ്/ സെൽഫ് ഫിനാൻസ് കോളേജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക.11. സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ്/ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന സമയത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്.12. അപേക്ഷ ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത്. പ്രിൻ്റൌട്ടും അനുബന്ധ രേഖകളും ഈ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല എന്ന കാര്യം പ്രത്യേകം നിഷ്കർഷിക്കുന്നു.13. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിലും ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
മാർഗ്ഗരേഖ
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 16
Official Website : https://cmprathibhapuraskaram.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : CM Scholarship
ബന്ധപ്പെടേണ്ട നമ്പർ : 9447096580, 9446780308
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Prathibha Puraskaram
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 16
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Prathibha Puraskaram
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







