ENTE BHOOMI PORTAL : DIGITAL LAND RECORDS SYSTEM FOR KERALA
എന്‍റെ ഭൂമി പോര്‍ട്ടല്‍
രള സർക്കാർ വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ILIMS) സിറ്റിസൺ പോർട്ടലാണ് എന്റെ ഭൂമി. ഇത് സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവേ മിഷന്റെ ഭാഗമാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഡിജിറ്റൈസ് ചെയ്യുകയും കാര്യക്ഷമമാക്കുകയും ചെയ്തുകൊണ്ട് ഭൂഭരണത്തെ പരിവർത്തനം ചെയ്യാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്റെ ഭൂമിയിൽ ലഭിക്കുന്നു.
എന്റെ ഭൂമി സേവനങ്ങൾ
ഭൂവിവരങ്ങള്‍ തിരയുക
ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്
ഭൂവിവരം റിപ്പോര്‍ട്ട് ചെയ്യുക
ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അല്ലാത്ത പക്ഷം ആ വിവരം അറിയിക്കുന്നതിലേക്കും
എന്‍റെ ഭൂമി പോര്‍ട്ടല്‍ വഴി വിവിധ ഭൂസേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ഗൈഡ്ലൈന്‍
‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോർട്ടലിൽ ഒരു ഭൂവുടമയ്ക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഡിജിറ്റൽ സർവെ സമയത്ത് നിങ്ങളുടെ ഭൂമിയുമായി ലിങ്ക് ചെയ്തതും OTP വെരിഫിക്കേഷൻ പൂർത്തിയാക്കിയതുമായ മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
OTP വെരിഫിക്കേഷൻ നടത്തിയ മൊബൈൽ നമ്പർ നിലവിൽ ലഭ്യമല്ലെങ്കിൽ, അല്ലെങ്കിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ‘എന്റെ ഭൂമി’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഭൂവിവരങ്ങൾ കാണുക
ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം നടത്തിയ വില്ലേജുകളിലെ ഭൂവുടമകളുടെ ഭൂവിവരങ്ങൾ കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് : എന്റെ ഭൂമി പോർട്ടൽ വഴി വിവിധ ഭൂസേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ഗൈഡ്ലൈൻ
ഭൂനികുതി അടയ്ക്കുന്ന രീതി
‘എന്റെ ഭൂമി’ പോർട്ടൽ വഴി ഭൂവുടമകൾക്ക് ഓൺലൈനായി ഭൂനികുതി അടയ്ക്കാവുന്നതാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മാത്രമേ ഇത്തരത്തിൽ നികുതി അടയ്ക്കാൻ സാധിക്കൂ.
ഡിജിറ്റൽ സർവേ പൂർത്തിയായ ശേഷം ആദ്യമായി നികുതി അടയ്ക്കുമ്പോൾ, ഭൂനികുതിയോടൊപ്പം സർവേ ചാർജ്ജ് കൂടി അടയ്ക്കേണ്ടതുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് : എന്റെ ഭൂമി പോർട്ടൽ വഴി വിവിധ ഭൂസേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ഗൈഡ്ലൈൻ
ലൊക്കേഷൻ സ്കെച്ചിനായി എങ്ങനെ അപേക്ഷിക്കാം ?
ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ ലൊക്കേഷൻ സ്കെച്ചിനായി ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. വില്ലേജ് ഓഫീസ് മുഖേന ഔദ്യോഗികമായി നൽകുന്ന സ്കെച്ചാണ് ഇതിലൂടെ ലഭ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : എന്റെ ഭൂമി പോർട്ടൽ വഴി വിവിധ ഭൂസേവനങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ഗൈഡ്ലൈൻ
ശ്രദ്ധിക്കുക (നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:)
- കഴിവതും ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ തന്നെ ഡിജിറ്റൽ സർവ്വേ പ്രക്രിയയുടെ ഭാഗമായി സർവേയർക്ക് നൽകി OTP authenticate ചെയ്യുവാൻ ശ്രദ്ധിക്കുക.
- സ്വന്തം ഉടമസ്ഥതയിലും അനുഭവത്തിലുമുള്ള ഭൂമി മാത്രം ആധാറുമായി/മൊബൈൽ മായി ലിങ്ക് ചെയ്യുക.
- സ്വന്തം പേരിൽ അല്ലാത്ത ഭൂമിയിൽ ആധാർ/മൊബൈൽ ലിങ്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണ്
- മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ Aadhaar Enrolment Centre മായി ബന്ധപ്പെടേണ്ടതാണ്.
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Ente Bhoomi Portal
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."







