DOCUMENT WRITERS LICENSE EXAM
ആധാരമെഴുത്ത് ലൈസൻസ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു
കേരള ആധാരം തയ്യാറാക്കൽ ലൈസൻസ് പരീക്ഷ 2026 പ്രവേശനത്തിനുള്ള അപേക്ഷ
10 വർഷത്തിന് ശേഷമാണ് ആധാരമെഴുത്ത് ലൈസൻസിനുള്ള പരീക്ഷാ അപേക്ഷ ക്ഷണിക്കുന്നത്.
1. 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങളിലെ ചട്ടം 25 ഉപചട്ടം (1) പ്രകാരമുള്ള ആധാരം തയ്യാറാക്കൽ ലൈസൻസിനുള്ള പരീക്ഷ 2026 സെപ്‌തംബർ മാസം12-ാം തീയതി നടത്തുന്നതാണെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ചായിരിക്കും പരീക്ഷ നടത്തുന്നത് :
(1) തിരുവനന്തപുരം(2) എറണാകുളം(3) തൃശ്ശൂർ(4) കോഴിക്കോട്.
2. പരീക്ഷ നടത്തുന്ന സ്ഥലങ്ങൾ സംസ്ഥാനത്തുള്ള സബ് രജിസ്ട്രാർ/ ജില്ലാ രജിസ്ട്രാർ ആഫീസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
3. പരീക്ഷാ തീയതി:- 2026 സെപ്‌തംബർ മാസം 12-ാ ം തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ 4.30 വരെ.
4. പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും:
ഭാഗം 1 - 1959-ലെ കേരള മുദ്രപ്പത്ര നിയമവും 1908-ലെ രജിസ്ട്രേഷൻ നിയമവും 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും അധികരിച്ച് 50% ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങളും 50% ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും.ഭാഗം 2 - ആധാരങ്ങളുടെ നക്കൽ തയ്യാറാക്കൽ.
5. പരീക്ഷ വിജയിക്കുന്നതിന് രണ്ട് ഭാഗങ്ങളിൽ ഓരോ ഭാഗത്തിനും കുറഞ്ഞത് 40% വീതം മാർക്ക് ലഭിക്കേണ്ടതാണ്.6. യോഗ്യതകൾ
അപേക്ഷകർക്ക് വിജ്ഞാപന തീയതിയിൽ 18 (പതിനെട്ട്) വയസ്സ് പൂർത്തിയായിരിക്കണം.(ബി) അപേക്ഷകർ എസ്. എസ്. എൽ. സി.-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
7. പരീക്ഷ മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ നടത്തുന്നതും അപേക്ഷകർക്ക് ഈ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ ഉത്തരം എഴുതാവുന്നതുമാണ് (എഴുതാൻ ഉദ്ദേശിക്കുന്ന ഭാഷ അപേക്ഷയിൽ വ്യക്തമാക്കേണ്ടതാണ്).
8. പരീക്ഷയ്ക്ക് 1000 (ആയിരം) രൂപ അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ഫീസ് അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സബ് രജിസ്ട്രാരാഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ്. പരീക്ഷാ ഫീസ് അടച്ചതിനുള്ള രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. മണി ഓർഡർ,ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും ഒരിക്കൽ സ്വീകരിച്ച ഫീസ് മടക്കി നൽകുകയോ പിന്നീടുള്ള പരീക്ഷകൾക്കായി വകവെച്ച് നൽകുകയോ ചെയ്യുന്നതല്ല.
9. രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായസൈറ്റുകളിൽ നിന്നും അപേക്ഷയുടെ നിർദ്ദിഷ്ട മാതൃക ലഭിക്കുന്നതാണ്. അപേക്ഷകൾമലയാളത്തിലാണ് പൂരിപ്പിക്കേണ്ടത്. നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും ആവശ്യപ്പെട്ടിട്ടുള്ളഉള്ളടക്കം ചേർത്തിട്ടില്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
10. പൂരിപ്പിച്ച അപേക്ഷകൾ 02.02.2026 മുതൽ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ 21.02.2026-ാം തീയതി പകൽ 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
11. ഈ വിജ്ഞാപനത്തിലെ 1, 3, 10 ഖണ്‌ഡികകളിൽ ഭേദഗതി അനിവാര്യമാകുന്ന സാഹചര്യത്തിൽ ആയതിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്.
12. വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പ് സഹിതം സബ് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കി സബ് രജിസ്ട്രാറെ ബോദ്ധ്യപ്പടുത്തി അസ്സൽ തിരികെ വാങ്ങേണ്ടതും പകർപ്പ് സബ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ചേർത്തിരിക്കേണ്ടതുമാണ്.
13. അപേക്ഷ സ്വീകരിച്ച സബ് രജിസ്ട്രാറുടെ ആഫീസിൽനിന്നു തന്നെ ഹാൾടിക്കറ്റുകൾ വിതരണം ചെയ്യുന്നതും അപേക്ഷകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് ഹാജരായി ഒപ്പിട്ട് വാങ്ങേണ്ടതും ഏതെങ്കിലും കാരണവശാൽ ഹാൾടിക്കറ്റുകൾ ലഭിക്കാതെ വരികയാണെങ്കിൽ ആ വിവരം പരീക്ഷയ്ക്ക് 10 (പത്ത്) ദിവസത്തിന് മുമ്പുതന്നെ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലൈസൻസിംഗ്)-നെ അറിയിക്കേണ്ടതുമാണ്.
14. ഹാൾടിക്കറ്റിൽ കാണിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷ എഴുതേണ്ടതും ആ കേന്ദ്രങ്ങൾക്ക് യാതൊരു മാറ്റവും അനുവദിക്കുന്നതല്ലാത്തതുമാകുന്നു.
15. പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റ് വാങ്ങുന്നതിലേക്കായി ഹാജരാകുമ്പോൾ പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോ ഹാജരാക്കേണ്ടതും ആയത് ഹാൾടിക്കറ്റിൽ പതിച്ച് സബ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി സീൽ പതിച്ച് നൽകേണ്ടതുമാണ്. അങ്ങനെയുള്ള ഹാൾടിക്കറ്റുകൾ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളു.
16. മൊബൈൽ ഫോൺ, സ്‌മാർട്ട് വാച്ച്, ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ്, ക്യാമറ തുടങ്ങിയ യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളിൽ അനുവദിക്കുന്നതല്ല. വിപരീതമായി പ്രവർത്തിക്കുന്ന പക്ഷം അങ്ങനെയുള്ളവർ പരീക്ഷ എഴുതുന്നതിൽ അയോഗ്യരാകുന്നതാണ്.
17. പരീക്ഷയുടെ ഉത്തരക്കടലാസുകൾക്ക് പുനഃപരിശോധന (റീവാല്യുവേഷൻ) അനുവദനീയമാണ്. റീവാല്യൂവേഷൻ ഫീസ് 2000 (രണ്ടായിരം) രൂപ ആയിരിക്കും. ആദ്യ പരിശോധനയിൽ ലഭിച്ചതിനേക്കാൾ 10% കൂടുതൽ മാർക്ക് റീവാല്യുവേഷനിൽ ലഭിക്കുകയാണെങ്കിൽ മാത്രമേ റീവാല്യുവേഷൻ ഫീസ് തിരികെ നൽകുകയുള്ളൂ. റീവാല്യുവേഷനുള്ള അപേക്ഷ ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക് ടർ ജനറൽ (ലൈസൻസിംഗ്)-ന് ലഭിച്ചിരിക്കണം. റീവാല്യുവേഷനുള്ള അപേക്ഷാ ഫീസ് "0030-സ്റ്റാമ്പ് ആന്റ് രജിസ്ട്രേഷൻ-03-രജിസ്ട്രേഷൻ ഫീസ്-800-അതർ റസീപ്റ്റ്സ്-93-ഫീ ഫോർ റീവാല്യുവേഷൻ ഓഫ് ഡോക്യുമെന്റ്റ് റൈറ്റേഴ്‌സ് ലൈസൻസ് എക്സാമിനേഷൻ" എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് ഒറിജിനൽ ചെലാൻ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
18. പരീക്ഷാ അധികാരി എന്ന നിലയിൽ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലൈസൻസിംഗ്) ൻ്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.അപേക്ഷിക്കേണ്ട വിധം
- ആദ്യം നൽകിയിട്ടുള്ള പി.ഡി.എഫ് (PDF) ഡൗൺലോഡ് ചെയ്ത് കോപ്പി പ്രിന്റ് എടുക്കുക.
- അപേക്ഷാ ഫോം പരീക്ഷ എഴുതുന്ന ആൾ തന്നെ സ്വന്തം കൈപ്പടയിൽ വൃത്തിയായി പൂരിപ്പിക്കണം.
- പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒറിജിനൽ എസ്.എസ്.എൽ.സി (SSLC) ബുക്കും ആധാർ കാർഡും കരുതുക.
- അടുത്തുള്ള രജിസ്റ്റർ ഓഫീസിലോ അപേക്ഷ നേരിട്ട് എത്തിക്കുക.
- സബ് രജിസ്ട്രാർ രേഖകൾ പരിശോധിച്ച ശേഷം പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
1. 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങളിലെ ചട്ടം 25 ഉപചട്ടം (1) പ്രകാരമുള്ള ആധാരം തയ്യാറാക്കൽ ലൈസൻസിനുള്ള പരീക്ഷ 2026 സെപ്‌തംബർ മാസം12-ാം തീയതി നടത്തുന്നതാണെന്ന് ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ചായിരിക്കും പരീക്ഷ നടത്തുന്നത് :
(1) തിരുവനന്തപുരം
(2) എറണാകുളം
(3) തൃശ്ശൂർ
(4) കോഴിക്കോട്.
2. പരീക്ഷ നടത്തുന്ന സ്ഥലങ്ങൾ സംസ്ഥാനത്തുള്ള സബ് രജിസ്ട്രാർ/ ജില്ലാ രജിസ്ട്രാർ ആഫീസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
3. പരീക്ഷാ തീയതി:- 2026 സെപ്‌തംബർ മാസം 12-ാ ം തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ 4.30 വരെ.
4. പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും:
ഭാഗം 1 - 1959-ലെ കേരള മുദ്രപ്പത്ര നിയമവും 1908-ലെ രജിസ്ട്രേഷൻ നിയമവും 1960-ലെ കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും അധികരിച്ച് 50% ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങളും 50% ഒബ്‌ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും.
ഭാഗം 2 - ആധാരങ്ങളുടെ നക്കൽ തയ്യാറാക്കൽ.
5. പരീക്ഷ വിജയിക്കുന്നതിന് രണ്ട് ഭാഗങ്ങളിൽ ഓരോ ഭാഗത്തിനും കുറഞ്ഞത് 40% വീതം മാർക്ക് ലഭിക്കേണ്ടതാണ്.
6. യോഗ്യതകൾ
അപേക്ഷകർക്ക് വിജ്ഞാപന തീയതിയിൽ 18 (പതിനെട്ട്) വയസ്സ് പൂർത്തിയായിരിക്കണം.
(ബി) അപേക്ഷകർ എസ്. എസ്. എൽ. സി.-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
7. പരീക്ഷ മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ നടത്തുന്നതും അപേക്ഷകർക്ക് ഈ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ ഉത്തരം എഴുതാവുന്നതുമാണ് (എഴുതാൻ ഉദ്ദേശിക്കുന്ന ഭാഷ അപേക്ഷയിൽ വ്യക്തമാക്കേണ്ടതാണ്).
8. പരീക്ഷയ്ക്ക് 1000 (ആയിരം) രൂപ അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ഫീസ് അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സബ് രജിസ്ട്രാരാഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ്. പരീക്ഷാ ഫീസ് അടച്ചതിനുള്ള രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. മണി ഓർഡർ,ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും ഒരിക്കൽ സ്വീകരിച്ച ഫീസ് മടക്കി നൽകുകയോ പിന്നീടുള്ള പരീക്ഷകൾക്കായി വകവെച്ച് നൽകുകയോ ചെയ്യുന്നതല്ല.
9. രജിസ്ട്രേഷൻ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ
സൈറ്റുകളിൽ നിന്നും അപേക്ഷയുടെ നിർദ്ദിഷ്ട മാതൃക ലഭിക്കുന്നതാണ്. അപേക്ഷകൾ
മലയാളത്തിലാണ് പൂരിപ്പിക്കേണ്ടത്. നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും ആവശ്യപ്പെട്ടിട്ടുള്ള
ഉള്ളടക്കം ചേർത്തിട്ടില്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
10. പൂരിപ്പിച്ച അപേക്ഷകൾ 02.02.2026 മുതൽ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ 21.02.2026-ാം തീയതി പകൽ 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
11. ഈ വിജ്ഞാപനത്തിലെ 1, 3, 10 ഖണ്‌ഡികകളിൽ ഭേദഗതി അനിവാര്യമാകുന്ന സാഹചര്യത്തിൽ ആയതിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്.
12. വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പ് സഹിതം സബ് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കി സബ് രജിസ്ട്രാറെ ബോദ്ധ്യപ്പടുത്തി അസ്സൽ തിരികെ വാങ്ങേണ്ടതും പകർപ്പ് സബ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ചേർത്തിരിക്കേണ്ടതുമാണ്.
13. അപേക്ഷ സ്വീകരിച്ച സബ് രജിസ്ട്രാറുടെ ആഫീസിൽനിന്നു തന്നെ ഹാൾടിക്കറ്റുകൾ വിതരണം ചെയ്യുന്നതും അപേക്ഷകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ സഹിതം നേരിട്ട് ഹാജരായി ഒപ്പിട്ട് വാങ്ങേണ്ടതും ഏതെങ്കിലും കാരണവശാൽ ഹാൾടിക്കറ്റുകൾ ലഭിക്കാതെ വരികയാണെങ്കിൽ ആ വിവരം പരീക്ഷയ്ക്ക് 10 (പത്ത്) ദിവസത്തിന് മുമ്പുതന്നെ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലൈസൻസിംഗ്)-നെ അറിയിക്കേണ്ടതുമാണ്.
14. ഹാൾടിക്കറ്റിൽ കാണിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ മാത്രം പരീക്ഷ എഴുതേണ്ടതും ആ കേന്ദ്രങ്ങൾക്ക് യാതൊരു മാറ്റവും അനുവദിക്കുന്നതല്ലാത്തതുമാകുന്നു.
15. പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റ് വാങ്ങുന്നതിലേക്കായി ഹാജരാകുമ്പോൾ പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോ ഹാജരാക്കേണ്ടതും ആയത് ഹാൾടിക്കറ്റിൽ പതിച്ച് സബ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി സീൽ പതിച്ച് നൽകേണ്ടതുമാണ്. അങ്ങനെയുള്ള ഹാൾടിക്കറ്റുകൾ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളു.
16. മൊബൈൽ ഫോൺ, സ്‌മാർട്ട് വാച്ച്, ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ്, ക്യാമറ തുടങ്ങിയ യാതൊരു ഉപകരണങ്ങളും പരീക്ഷാ ഹാളിൽ അനുവദിക്കുന്നതല്ല. വിപരീതമായി പ്രവർത്തിക്കുന്ന പക്ഷം അങ്ങനെയുള്ളവർ പരീക്ഷ എഴുതുന്നതിൽ അയോഗ്യരാകുന്നതാണ്.
17. പരീക്ഷയുടെ ഉത്തരക്കടലാസുകൾക്ക് പുനഃപരിശോധന (റീവാല്യുവേഷൻ) അനുവദനീയമാണ്. റീവാല്യൂവേഷൻ ഫീസ് 2000 (രണ്ടായിരം) രൂപ ആയിരിക്കും. ആദ്യ പരിശോധനയിൽ ലഭിച്ചതിനേക്കാൾ 10% കൂടുതൽ മാർക്ക് റീവാല്യുവേഷനിൽ ലഭിക്കുകയാണെങ്കിൽ മാത്രമേ റീവാല്യുവേഷൻ ഫീസ് തിരികെ നൽകുകയുള്ളൂ. റീവാല്യുവേഷനുള്ള അപേക്ഷ ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക് ടർ ജനറൽ (ലൈസൻസിംഗ്)-ന് ലഭിച്ചിരിക്കണം. റീവാല്യുവേഷനുള്ള അപേക്ഷാ ഫീസ് "0030-സ്റ്റാമ്പ് ആന്റ് രജിസ്ട്രേഷൻ-03-രജിസ്ട്രേഷൻ ഫീസ്-800-അതർ റസീപ്റ്റ്സ്-93-ഫീ ഫോർ റീവാല്യുവേഷൻ ഓഫ് ഡോക്യുമെന്റ്റ് റൈറ്റേഴ്‌സ് ലൈസൻസ് എക്സാമിനേഷൻ" എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ച് ഒറിജിനൽ ചെലാൻ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
18. പരീക്ഷാ അധികാരി എന്ന നിലയിൽ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലൈസൻസിംഗ്) ൻ്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
- ആദ്യം നൽകിയിട്ടുള്ള പി.ഡി.എഫ് (PDF) ഡൗൺലോഡ് ചെയ്ത് കോപ്പി പ്രിന്റ് എടുക്കുക.
- അപേക്ഷാ ഫോം പരീക്ഷ എഴുതുന്ന ആൾ തന്നെ സ്വന്തം കൈപ്പടയിൽ വൃത്തിയായി പൂരിപ്പിക്കണം.
- പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒറിജിനൽ എസ്.എസ്.എൽ.സി (SSLC) ബുക്കും ആധാർ കാർഡും കരുതുക.
- അടുത്തുള്ള രജിസ്റ്റർ ഓഫീസിലോ അപേക്ഷ നേരിട്ട് എത്തിക്കുക.
- സബ് രജിസ്ട്രാർ രേഖകൾ പരിശോധിച്ച ശേഷം പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 21
Official Website: https://registration.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Document Writers License Exam
അപേക്ഷാഫോം ലിങ്ക്: Document Writers License Exam Form

ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."
Tags:
JOBS