KDFWF SERVICES

KDFWF : KERALA DAIRY FARMERS WELFARE FUND BOARD SERVICES

Kerala Dairy Farmers Welfare

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷനും മറ്റ് ധനസഹായങ്ങളും അനുവദിക്കുന്നതിനും വേണ്ടിയാണ് ക്ഷീര കര്‍ഷക ക്ഷേമനിധി രൂപീകരിച്ചിട്ടുള്ളത് .

ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് സാമൂഹികമായും സാ൩ത്തികമായും ഉന്നമനം ഉറപ്പാക്കുക, പാലു‍‍ല്‍‌പ്പാദനരംഗത്ത് കേരളത്തെ സ്വയം പര്യാപ്തമാക്കുക, സഹകരണ മേഖല ശക്തിപ്പെടുത്തുക, കൂടുതല്‍ യുവജനങ്ങളെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കുക എന്നിവയാണ് ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍. ഭാരതത്തില്‍ തന്നെ ഇദംപ്രഥമമായ ഒരു സംരംഭം ആണ് ഇത്.

കേരള ക്ഷീര വികസന വകുപ്പിന്‍റെ‍ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥറരെ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചു വരുന്നത്. ജില്ല ബ്ലോക്ക്‌ തലങ്ങളിലും ക്ഷീര വികസന വകുപ്പിന്‍റെ ഓഫീസുകള്‍ വഴിയാണ് ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ക്ഷേമനിധിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്താണ് സ്ഥിതിചെയ്യുന്നത്.07-06-2024 മുതല്‍ ( നിയമ ( നിയമനിര്‍മാണം-ഐ ) വകുപ്പിന്റെ 07-06-2024 ലെ നമ്പര്‍ 86/ലെഗ്.ഐ2/2022/നിയമ ഭേദഗതി പ്രകാരം ) കേരളത്തിലെ ഏതെങ്കിലും പ്രാഥമിക ക്ഷീര സംഘം വഴി പാല്‍ വിപണനം ചെയ്തിട്ടുള്ള ഏതൊരു ക്ഷീര കര്‍ഷകനും 18 വയസ്സ് പൂര്‍ത്തീകരിച്ചാല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കാവുന്നതാണ്. ക്ഷേമനിധിയില്‍ നിന്നും അനുവദിച്ചു വരുന്ന അനുകൂല്യങ്ങള്‍ക്ക് ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാണ്‌. ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായി 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ അംഗത്വ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനയാണ് സ്വീകരിച്ചു വരുന്നത്. ക്ഷീര കര്‍ഷകരില്‍ നിന്നും പ്രാഥമിക ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മയില്‍ നിന്നും അംശദായ രൂപേണ സ്വീകരിക്കുന്ന തുക ഉപയോഗിച്ചാണ് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. കൂടാതെ ക്ഷീരസുരക്ഷ പദ്ധതിക്കും പെന്‍ഷന്‍റെ ഒരു വിഹിതം നല്‍കുന്നതിനും ബഹു. സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നുണ്ട്.

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷേമനിധി അംഗത്വം

  • ക്ഷീര ജാലകം ഓണ്‍ലൈ‍ന്‍ അംഗത്വ അപേക്ഷയിലേക്ക് സ്വാഗതം ആദ്യമായി അപേഷക‍ന്‍ തന്റെ ഒരു തിരിച്ചറിയ‍ല്‍ രേഖയുടെ വിവരങ്ങ‍ള്‍ ഇവിടെ നല്‍കേണ്ടതാണ്. തെറ്റ് കൂടാതെ തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ ഇവിടെ നല്‍കണം.
  • അധാര്‍, വോട്ടര്‍ ഐ.ഡി, ഡ്രൈവിംഗ് ലൈസെന്‍സ്, പാസ്സ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഇവിടെ നല്‍കാം. അധാരിനു മുന്‍ഗണന നല്‍കണം. അടുത്ത കളത്തി‍ല്‍ തിരിച്ചറിയല്‍ രേഖ പ്രകാരമുള്ള പേര് നല്‍കണം. (ഇതായിരിക്കും ക്ഷേമനിധിയുടെ എല്ലാ രേഖകളിലും വരുന്നത്. കൃത്യമായ പേര് ഉള്ള തിരിച്ചറിയല്‍ രേഖ തന്നെ ഇവിടെ നല്‍കുന്നതിനു ശ്രദ്ധിക്കണം)
  • തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, പേര് എന്നിവ നല്‍കി കഴിഞ്ഞാ‍ല്‍ നിങ്ങള്‍ക്ക് ഒരു യൂസ‍ര്‍നേമും, പാസ്സ് വേര്‍ഡും ലഭിക്കുന്നു. ഇത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ശേഷിക്കുന്ന ഭാഗങ്ങ‍ള്‍ പൂര്‍ത്തികരിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.ലഭിക്കുന്ന യൂസ‍ര്‍നേമും, പാസ്സ് വേര്‍ഡും ഓര്‍ത്തു വയ്ക്കേണ്ടതും , ആവശ്യമെങ്കില്‍ പ്രിന്റ്‌ എടുത്ത് ഭദ്രമായി സൂക്ഷിക്കേണ്ടതുമാണ്.
  • തുടര്‍ന്ന്‍ ക്ഷേമനിധിയുടെ ഏതൊരു ധനസഹായത്തിനും ഓണ്‍ലൈ‍ന്‍ ആയി അപേക്ഷിക്കുന്നതിനു ഇവ ആവശ്യമാണ്.
  • മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ കൂടി നല്‍കുന്ന പക്ഷം അപേക്ഷയുടെ ഓരോ തലത്തിലേയും വിവരങ്ങ‍ള്‍ അലേര്‍ട്ട് ആയി ലഭിക്കുന്നതായിരിക്കും.

Official Website : https://kdfwf.org/

കൂടുതൽ വിവരങ്ങൾക്ക് : KDFWF Website


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : KDFWF Website  |  KDFWF Membership Registration 



Download Detiles 

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal