MINORITY SCHOLARSHIPS FOR ABROAD STUDIES

MINORITY SCHOLARSHIPS FOR ABROAD STUDIES

Scholarships For Abroad Studies

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 

വിദേശ സർവ്വകലാശാലകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിക്കുന്നു.

Join Kerala Online Services Update Community Group

kerala csc group

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ-ബിരുദാനന്തര- പി.എച്ച്.ഡി കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. വിദേശ സർവ്വകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും ഈ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാ ഫാറത്തിൻ്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിശദമായ വിജ്ഞാപനം വകുപ്പിന്റെ https://minoritywelfare.kerala.gov.in/ വെബ്സൈറ്റിൽ ലഭ്യമാണ്.

Join Kerala Online Services Update Community Group

kerala csc group

  • വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ്‌ സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. 
  • സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ,സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്  സ്‌കോളർഷിപ്പിന് അർഹത. 
  • ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും സ്‌കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

Join Kerala Online Services Update Community Group

kerala csc group

 അപേക്ഷിക്കേണ്ട രീതി: 

https://minoritywelfare.kerala.gov.in/ എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതംഡയറക്ടർ, ന്യൂനപക്ഷക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

Join Kerala Online Services Update Community Group

kerala csc group

അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍

1. പൂർണ്ണമായ അപേക്ഷ ഫോട്ടോ സഹിതം സമർപ്പിക്കുക.

2. എസ്.എസ്.എൽ.സി., പ്ലസ് ടൂ, വി.എച്ച്.എസ്.ഇ, ബിരുദം/ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.

3. വിദേശത്ത് സർവ്വകലാശാലകളിൽ പഠിക്കുന്നത്/പ്രവേശനം ലഭിച്ചത് തെളിയിക്കുന്ന രേഖകൾ (അഡ്മിഷൻ കാർഡ്, കോഴ്സ് ഫീസ് ഒടുക്കിയതിന്റെ രസീത്, ഐ.ഡി.കാർഡ് എന്നീ രേഖകൾ).

4. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്.

(പേര്. ഉൾപ്പെടെ). അക്കൗണ്ട് നമ്പർ, IFSC കോഡ്. ബ്രാഞ്ചിൻ്റെ അഡ്രസ്സ് എന്നിവ

5. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

6. ആധാർ കാർഡിന്റെ കോപ്പി

7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്/മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

8. വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന്

9. റേഷൻ കാർഡിന്റെ പകർപ്പ്

10. പാസ് പോർട്ടിൻ്റെ & വിദേശ വിസയുടെ പകർപ്പ്

11. മറ്റു അനുബന്ധ രേഖകൾ

പൂരിപ്പിച്ച അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യതയും മാർക്കും, മറ്റു യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും സഹിതം 2025 ഒക്ടോബർ 22 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. ഒക്ടോബർ 22 ന് ശേഷം ലഭ്യമാകുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഒക്ടോബർ 22

Official Website : https://minoritywelfare.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Applications are invited for Abroad Scholarship | Scholarship For Students From Minority Communities For Higher Study Application Form


ഫോൺ : 0471 2300524, 0471-2302090.


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Scholarship For Students From Minority Communities For Higher Study Application Form


Scholarships For Abroad Studies Malayalam Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal