KERALA PRISONS RECRUITMENT

KERALA PRISONS RECRUITMENT : PRISONS AND CORRECTIONAL SERVICES - PSC JOB

Kerala Prisons Recruitment

കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസസ് വകുപ്പിൽ ജോലി (PSC)

കേരള ജയില്‍ വകുപ്പിൽ വനിതകൾക്ക് അവസരം

കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസസ് വകുപ്പിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. 

യോഗ്യത:-

എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

1. ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS & SSR Part II Rule 10(a) (II) ബാധകമാണ്

2. ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾയ്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തത്തുല്യ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

വകുപ്പ്: -പ്രിസൺസ് ആന്റ് കറക്ഷണൽ സർവ്വീസസ്

ദ്യോഗപ്പേര് : വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

ശമ്പളം : 27 ,900-63,700/-

പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 -നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

കുറിപ്പ്:

(1) പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പൊതു വ്യവസ്ഥകളിലെ ഭാഗം 2(1) പ്രകാരം നിയമാനുസൃത വയസിളവുണ്ടായിരിക്കും.

(ii) യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് വിജ്ഞാപനത്തിന്റെ പാർട്ട് II പൊതുവ്യവസ്ഥകൾ ഖണ്ഡിക 2 നോക്കുക (2(1) ഒഴികെ.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

കുറിപ്പ്:

  • ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും പുരുഷ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.
  • ഈ തസ്തികയുടെ പേര്, പ്രായപരിധി, യോഗ്യതകൾ മറ്റ് അനുബന്ധ വ്യവസ്ഥകൾ എന്നിവ 06.05.2014 ലെ G.O(P) No.89/2014/Home, 09.12.2010 ໑໙ G.O(P) No.266/2010/Home 28.12.2012 ໑໙ G.O(P) No. 337/2012/Home എന്നിവ പ്രകാരമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
  • ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പ്രസ്തുത ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുളളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ല എങ്കിൽ അങ്ങനെയുളള ലിസ്റ്റിൻ്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത് വരെയോ ഏതാണ് ആദ്യം അതു വരെ ദീർഘിപ്പിക്കുന്നതാണ്.
  • ഈ തസ്തികയിൽ നിയമിതനാകുന്ന ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും. നിയമിതരാകുന്നവർ വകുപ്പ് മേധാവിയുടെ നിർദ്ദേശാനുസരണം ഇൻ സർവ്വീസ് ട്രെയിനിംഗ് പൂർത്തിയാക്കേണ്ടതാണ്. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് പരീക്ഷ ഇതിനകം വിജയിച്ചിട്ടില്ലാത്തപക്ഷം പ്രൊബേഷൻ കാലാവധിക്കുളളിൽ തന്നെ അവർ പ്രസ്തുത പരീക്ഷ വിജയിക്കേണ്ടതാണ്. വാർഡർ എസ്റ്റാബ്ലിഷ്മെൻ്റിൽ മറ്റ് തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റത്തിനായി സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റ് സൂക്ഷിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

PSC ONE TIME REGISTRATION MALAYALAM


CATEGORY NUMBER: CATEGORY NO: 360/2025

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025  ഒക്ടോബർ 15

Official Website: https://www.keralapsc.gov.in


കൂടുതൽ വിവരങ്ങൾക്ക് : Female Assistant Prison Officer


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Kerala PSC Thulasi


Kerala Prisons Recruitment Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal