JEE (Joint Entrance Examination) (Main) UPDATE
ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ അപ്ഡേറ്റ്
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ- JEE Main 2026) സെഷൻ ഒന്ന്- 2026 ജനുവരി 21 മുതൽ 30 വരെ നടത്തും. സെഷൻ രണ്ട് 2026- പരീക്ഷ 2026 ഏപ്രിൽ ഒന്ന് മുതൽ 10 വരെ നടക്കും.
സെഷൻ ഒന്ന് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ 2025 ഒക്ടോബർ മുതൽ ആരംഭിക്കുമെന്നാണ് എൻടിഎ അറിയിച്ചിട്ടുള്ളത്. സെഷൻ രണ്ടിനുള്ളത് 2026 ജനുവരി അവസാന വാരം മുതൽ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്നത് എന്ന് മുതൽ ആരംഭിക്കുമെന്ന തിനെ കുറിച്ച് കൃത്യമായ തീയതി എൻടിഎ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ജെഇഇ മെയിൻ 2026 പരീക്ഷാർത്ഥികൾക്ക് jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും.
എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സ്ഥാപനങ്ങൾ (സിഎഫ്ടിഐകൾ) എന്നിവയിലെ എൻജിനിയറിങ് ബിരുദ (ബിടെക്/ ബിഇ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ നടത്തുന്നത്.
എൻ ടി എ അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ, അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. " ആധാർ പ്രാമാണീകരണം വഴി യുഐഡിഎഐ (UIDAI)-യിൽ നിന്ന് പേര്, ജനനത്തീയതി , ഫോട്ടോഗ്രാഫ്, വിലാസം എന്നിവ ലഭിക്കും. അച്ഛൻ/അമ്മ/രക്ഷിതാവിന്റെ പേര് തുടങ്ങിയ വിശദാംശങ്ങൾ പരീക്ഷാർത്ഥികൾ ഓൺലൈൻ അപേക്ഷാ ഫോമിൽ പ്രത്യേകം പൂരിപ്പിക്കേണ്ടതുണ്ട്" എന്ന് എൻടിഎ അറിയിച്ചു.
ആധാർ കാർഡിലും പത്താം ക്ലാസ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലും/മാർക്ക് ഷീറ്റിലും പേരിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ, ഓൺലൈൻ അപേക്ഷ ഘട്ടത്തിൽ ഈ പ്രശ്നം മറികടക്കാൻ ഒരു ഓപ്ഷൻ നൽകുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.
ജെഇഇ (മെയിൻ) പേപ്പർ 1 യോഗ്യത നേടുന്ന പരീക്ഷാർത്ഥികൾക്ക് ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: JEE Latest News
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








