NORKA ROOTS ID CARD
നോർക്ക റൂട്ട്സ് ഐ.ഡി കാർഡ്
ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും ഉതകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാക്കി വരുന്ന വിവിധ ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് സേവനങ്ങള്‍. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്കു മാത്രമായുള്ള എന്‍.ആര്.കെ ഐ.ഡി കാര്‍ഡും, ക്രിട്ടിക്കല്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങളാണ് ലഭിക്കുന്നത്. ഈ സേവനങ്ങള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസി കേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐ.ഡി കാര്‍ഡ് സംവിധാനം സഹായകരമായി. 2008ല്‍ ആരംഭിച്ച നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് സേവനം 2025 വരെയുള്ള കണക്കനുസരിച്ച് 8,51,801 പ്രവാസികള്‍ പ്രയോജനപ്പെടുത്തി. 10,257 വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും 34,450 പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് സേവനവും നല്‍കാനായി. https://norkaroots.kerala.gov.in/ വെബ്സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പുതിയ രജിസ്ട്രേഷനും നിലവിലുള്ളത് പുതുക്കുന്നതിനുള്ള ഫീസും ഓണ്‍ലൈനായി അടക്കാം.
അറിയാം, അംഗമാകാം
- പ്രവാസി ഐ.ഡി കാര്‍ഡ്
- സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്
- നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ്
- പോളിസി
- എന്‍.ആര്.കെ ഐ.ഡി കാര്‍ഡ്
പ്രവാസി ഐ.ഡി കാര്‍ഡ്
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് അംഗമാകാം. പ്രായം 18-70. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കാനും ഇന്ത്യയിലെ മെഡിക്കല്‍ കോഴ്സുകളിലെ എന്‍.ആര്.കെ സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് പ്രയോജനപ്പെടുത്താം. കാലാവധി മൂന്ന് വര്‍ഷം.
പരിരക്ഷ
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ.
ആവശ്യമായ രേഖകള്‍
- പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകര്‍പ്പ്
- വിസ പേജ്/ഇക്കാമ/വര്‍ക്ക് പെര്‍മിറ്റ്/റെസിഡന്റ് പെര്‍മിറ്റ്
- അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ഒപ്പും
- അപേക്ഷാഫീസ് -408 രൂപ (പുതുതായി അപേക്ഷിക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും) ഓണ്‍ലൈന്‍ ആയി അടക്കാം.
സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്. 2020 ഏപ്രില്‍ മുതലാണ് ഇത് നിലവില്‍വന്നത്. വിദേശപഠനത്തിന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. കാലാവധി മൂന്നു വര്‍ഷം.
പരിരക്ഷ
അപകടമരണത്തിന് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങള്‍ക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇന്‍ഷുറന്‍സ് പരിരക്ഷ.
യോഗ്യത
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ആവശ്യമായ രേഖകള്‍
- പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജിന്റെ പകര്‍പ്പുകള്‍
- വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ /പഠനത്തിന് പോകുന്നവര്‍ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകള്‍.
- അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.
- രജിസ്ട്രേഷന് ഫീസ് 408 രൂപ ഓണ്‍ലൈനായി അടക്കാം.
- സാധുവായ വിസ ഉണ്ടെങ്കില്‍ കാലാവധി തീരുന്ന തീയതിക്ക് മൂന്നു മാസം മുമ്പ് ഐ.ഡി കാര്‍ഡ് പുതുക്കലിന് അപേക്ഷിക്കാം.
- നിര്‍ദിഷ്ട രേഖകളുടെ പകര്‍പ്പുകളും അപേക്ഷ ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കണം.
നോര്‍ക്ക പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസി
വിദേശ രാജ്യത്തോ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. പ്രായം 18 -60. അപേക്ഷാഫീസ് 661 രൂപ (ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെ). കാലാവധി ഒരു വര്‍ഷം.
പരിരക്ഷ
പോളിസി ഉടമകള്‍ക്ക് 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ അപകടമരണത്തിന് മൂന്നു ലക്ഷം രൂപ വരേയും അപകടംമൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരേയും പരിരക്ഷ ലഭിക്കും. രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷനറില്നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അംഗീകാരപത്രവും ലഭ്യമാക്കണം.
ആവശ്യമായ രേഖകള്‍
പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകര്‍പ്പ്
വിസാ പേജ്/ഇഖാമ/ വര്‍ക്ക് പെര്‍മിറ്റ്/ റെസിഡന്റ് പെര്‍മിറ്റ്
അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും.
എൻ.ആർ.കെ ഐ.ഡി കാര്‍ഡ്
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. പ്രായം 18-70. കാലാവധി മൂന്നു വര്‍ഷം.
പരിരക്ഷ
അപകടംമൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടംമൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ. ഫീസ്-408 രൂപ.
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- സ്വയം സാക്ഷ്യപ്പെടുത്തിയ ഗവണ്മെന്റ് തിരിച്ചറിയല്‍ രേഖ.
- താമസിക്കുന്ന സംസ്ഥാനത്തിലെ രേഖയോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ.
- അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും.
- നോര്‍ക്ക ഐ.ഡി കാര്‍ഡുകളുടെ രജിസ്ട്രേഷന് ആവശ്യമായ എല്ലാ രേഖകളും സ്കാന്‍ ചെയ്ത് ജെപെഗ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം.
- എല്ലാ ഇന്‍ഷുറന്‍സ് കാര്‍ഡുകളും കേരളത്തിലെ മേല്‍വിലാസത്തില്‍ പോസ്റ്റലായി ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്‍.ആര്.കെ ഡെവലപ്മെന്റ് ഓഫിസുകള്‍ വഴിയും ലഭ്യമാണ്.
- ഇ-കാര്‍ഡ് ഡിജിറ്റലായും ഡൗണ്‍ലോഡ് ചെയ്യാം.
മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റെസിഡന്റ്സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്കുന്ന എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കേണ്ടത്.
ഇന്ത്യയ്ക്കകത്തും, വിദേശത്തുമുളള പ്രവാസികേരളീയർക്കുള്ള പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ ഡിസൈനുകൾ പരിഷ്കരിച്ചു. അടുത്ത സാമ്പത്തികവർഷം മുതൽ പുതിയ ഡിസൈനിലുളള കാർഡുകൾ ലഭ്യമാക്കും. 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് https://norkaroots.org/ വഴി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാർഡുകൾക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വർഷവുമാണ് കാലാവധി. അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Official Website: https://norkaroots.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : NORKA Care Insurance
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Pravasi ID Card(outside India) / Pravasi Raksha Insurance Policy(NPRI) Students ID Card Pravasi/NRK ID Card
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."