TRAVANCORE DEVASWOM BOARD JOB
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജോലി
ശബരിമലയിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു വിഭാഗക്കാരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 18 വയസ്സിനും 65 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ നൽകുന്നു.
ഹിന്ദു വിഭാഗക്കാരായ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 18 വയസ്സിനും 65 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
ഔദ്യോഗിക വെബ്സൈറ്റിൽ നല്കിയിരിക്കുന്ന നിശ്ചിത മാതൃകയിലുള്ള ഫോം പൂരിപ്പിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം 6 മാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സബ് ഇൻസ്പെക്ടർ (SI) റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഒറിജിനൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്,വയസ്സ്, മതം എന്നിവ തെളിയിക്കുന്ന മറ്റ് രേഖകളും, പൂർണ്ണമായ മേൽവിലാസം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
പൂരിപ്പിച്ച അപേക്ഷകൾ 'ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003'' എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി : 2026 സെപ്തംബർ 16
Official Website : https://travancoredevaswomboard.org/
കൂടുതൽ വിവരങ്ങൾക്ക്: Travancore Devaswom Board Recruitment Application form
ഫോണ്‍: 0471 2315873
അപേക്ഷാഫോം ലിങ്ക്: Travancore Devaswom Board Recruitment Application form
പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്
ONE CLICK POSTER DOWNLOADING TOOL
USK login
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.
"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."








