PM YASASVI CENTRAL SECTOR SCHEME OF TOP CLASS EDUCATION IN SCHOOLS FOR OBC, EBC AND DNT STUDENTS

PM YASASVI CENTRAL SECTOR SCHEME (NSP) 

PM Yasasvi Central Sector Scheme Of Top Class Education In Schools For Obc, Ebc And Dnt Students
PM Yasasvi Central Sector Scheme In Schools
PM യഷസ്വി സെൻട്രൽ സെക്ടർ സ്കീം.

ഫോർ ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ ഇൻ സ്കൂൾ സ്കോളർഷിപ്പിന് അപേക്ഷിക്കാം (NSP)

ഒബിസി, ഇബിസി, ഡിഎൻടി വിഭാഗങ്ങളിൽപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് പൂർത്തിയാക്കുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന് ധനസഹായം നൽകി പ്രീമിയം വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി യശസ്വി സ്കീം (PM YASASVI Scheme) എന്നത്, OBC, EBC, DNT വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് (MoSJE) ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ സ്കീം വഴി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, പഠനോപകരണങ്ങൾക്കുള്ള സഹായം എന്നിവ ലഭിക്കും. 

9 മുതൽ +2 വരെ ക്ലാസ്സുകളിൽ ഉന്നത നിലവാരം പുലർത്തുന്ന OBC, EBC, DNT വിഭാഗം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പ് വരുത്താനായി കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് PM യഷസ്വി സെൻട്രൽ സെക്ടർ സ്കീം ഫോർ ടോപ് ക്ലാസ്സ്‌ എഡ്യൂക്കേഷൻ ഇൻ സ്കൂൾ. 9 മുതൽ +2 വരെ പ്രതിവർഷം 12,000/- രൂപ നിരക്കിൽ 48,000 രൂപ.

ആനുകൂല്യങ്ങൾ

സ്കൂൾ ആവശ്യപ്പെടുന്ന ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മറ്റ് ചാർജുകൾ എന്നിവയ്ക്ക് ഗ്രാന്റുകൾ നൽകും, 9, 10 ക്ലാസുകളിലെ ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം പരമാവധി ₹75,000/- ഉം 11, 12 ക്ലാസുകളിലെ ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം ₹1,25,000/- ഉം ആയിരിക്കും.

യോഗ്യത

  • തിരഞ്ഞെടുത്ത സ്കൂളുകളിലെ 9,10,+1,+2 ക്ലാസ്സുകളിലെ OBC, EBC, DNT വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക
  • കഴിഞ്ഞ വർഷങ്ങളിൽ പൊതു പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളുകൾ ആണ് ടോപ് ക്ലാസ്സ്‌ സ്കൂൾ (TCS) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
  • 2.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം വരുന്നവർക്ക് അപേക്ഷിക്കാം.
  • 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ രീതി 

  • കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടൽ ആയ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേനെ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ആദ്യമായി NSP മുഖേനെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
  • OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • തുടർന്ന്, നിങ്ങളുടെ പേർസണൽ, അക്കാഡമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
  • അതിൽ നിന്ന് പ്രസ്തുത സ്കോളർഷിപ്പ് തിരഞ്ഞെടുത്ത ശേഷം ആവിശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • സ്കോളർഷിപ്പ് സബ്‌മിറ്റ് ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.

ആവശ്യമായ രേഖകൾ

1. ആധാർ കാർഡ്

2. പാസ്‌പോർട്ട് സൈസ് ഫോട്ടോ

3. വിദ്യാഭ്യാസ യോഗ്യതാ മാർക്ക് ഷീറ്റുകൾ/സർട്ടിഫിക്കറ്റുകൾ

4. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന സാധുവായ വരുമാന സർട്ടിഫിക്കറ്റ്

5. താമസ സർട്ടിഫിക്കറ്റ്

6. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന ജാതി/സമുദായ സർട്ടിഫിക്കറ്റ്

7. ബാധകമെങ്കിൽ വൈകല്യ സർട്ടിഫിക്കറ്റ്

8. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

9. ആവശ്യമായ മറ്റ് രേഖകൾ

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 31 

Official Website: https://scholarships.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Pm Yasasvi Central Sector Scheme Of Top Class Education In Schools For Obc, Ebc And Dnt Students Specifications 


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NSP : National Scholarship Portal


PM Yasasvi Central Sector Scheme Of Top Class School Malayalam

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal