PROFICIENCY AWARD FOR DIFFERENTLY ABLED STUDENTS

PROFICIENCY AWARD FOR DIFFERENTLY ABLED STUDENTS KERALA

Proficiency Award Kerala

പ്രൊഫിഷ്യന്‍സി അവാർഡ് (ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക്)


2026 മാര്‍ച്ചില്‍ SSLC, Plus Two പരീക്ഷകളില്‍ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാത്ഥികള്‍ക്ക് നല്‍കുന്ന പ്രൊഫിഷ്യന്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നൽകുന്ന 'പ്രൊഫിഷ്യൻസി' അവാർഡിന് അപേക്ഷ ക്ഷണിച്ചു. https://hpwc.kerala.gov.in വെബ്‌സൈറ്റിലെ 'പ്രൊഫിഷ്യൻസി അവാർഡ് 2026' എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വന്തമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10 വൈകുന്നേരം 5 മണി. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിവരങ്ങൾക്ക്: https://hpwc.kerala.gov.in, 0471-2347768, 9497281896.

മാനദണ്ഡങ്ങൾ

1. എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2. 2026- മാർച്ചിൽ SSLC/PLUS TWO പരീക്ഷ എഴുതി പാസ്സയവര്‍ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അര്‍ഹരല്ല ) 3. അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക. 4. SSLC/PLUS TWO മാർക്ക് ലിസ്റ്റ് ഒറിജിനല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്പ്‌ ലോഡ് ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കില്‍ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). 5. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 6. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ https://www.hpwc.kerala.gov.in/ എന്ന സൈറ്റിൽ ലഭ്യമാണ്. മറ്റു വിവരങ്ങൾക്ക് 0471-2347768 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ആഗസ്റ്റ് 10


Official Website: https://hpwc.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക് : Proficiency Award


ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Proficiency Award



Proficiency Award Kerala

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal