KERALA UNIVERSITY FYUGP UPDATES

KERALA UNIVERSITY FYUGP APPLICATION UPDATES

ONLINE ADMISSION 2025-26 FOR FYUGP 
Kerala University FYUGP Admission
കേരള സർവകലാശാലയിൽ FYUGP പ്രവേശനം 

കേരള സർവകലാശാലാ വകുപ്പുകളിലെ നാല് വർഷത്തെ ബിരുദ പ്രോഗ്രാം (FYUGP 2025-'26) അപേക്ഷ രണ്ടാമത്തെ അലോട്ട്‌മെൻ്റ് : 25.06.2025 പ്രസിദ്ധീകരിച്ചു


കോളേജ് പ്രവേശനം 26.06.2025, 27.06.2025, 28.06.2025 & 30.06.2025 തീയതികളിൽ.

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക.


വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാവുന്നതാണ്.


* അലോട്ട്മെൻ്റ്റ് ലഭിച്ചവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് "Click here for Payment" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർവകലാശാല അഡ്‌മിഷൻ ഫീസ് ഓൺലൈൻ ആയി അടക്കേണ്ടതാണ്.


* അലോട്ട്മെൻ്റ് ലഭിച്ച് സർവകലാശാല അഡ്‌മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ നി നിന്ന് അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്ത് അലോട്ട്മെൻ്റ് ലഭിച്ച കോളേജ്, കോഴ്‌സ്കാറ്റഗറി,അഡ്‌മിഷൻ പരിശോധിക്കാവുന്നതാണ്. തീയതി തുടങ്ങിയ വിവരങ്ങൾ



* നിലവിൽ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരായ വിദ്യാർത്ഥികൾക്ക് കോളേജിൽ ഹാജരായി അഡ്‌മിഷൻ ഫീസ്‌ അടച്ച രസീത്, ആപ്ലിക്കേഷൻ പ്രിൻറ്ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ കോളേജിൽ സമർപ്പിച്ച് സ്ഥിര (permanent) അഡ്‌മിഷൻ എടുക്കാവുന്നതാണ്.


*സർവകലാശാല അഡ്‌മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും, ഫീസടച്ച ശേഷം കോളേജിൽ ഹാജരായി പെർമനൻറ്/ടെമ്പററി അഡ്‌മിഷൻ എടുക്കാത്ത അപേക്ഷകരുടെയും അലോട്ട്മെൻ്റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാം അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി കോളേജിൽ ഹാജരായി പെർമനൻറ് /ടെമ്പററി അഡ‌മിഷൻ എടുക്കേണ്ടതാണ്.


ഒറിജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റോ, പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ഹാജരാക്കിയാൽ മതിയാകും. ലിസ്റ്റോ അഡ്‌മിഷൻ സമയത്ത്


ഈ ഘട്ടത്തിൽ Temporary / Permanent അഡ്മിഷൻ എടുക്കാത്ത വിദ്യാർത്ഥികളെ തുടർന്ന് വരുന്ന അലോട്ട്മെൻ്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.


* വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്മെൻ്റിൽ തൃപ്തരാണെങ്കിൽ ഓപ്ഷനുകൾ നീക്കം  ചെയ്യേണ്ടതാണ്. ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ രണ്ടാം അലോട്ട്മെന്റ്റിൽ പ്രസ്തുത ഓപ്ഷനുകളിലേക്ക് പരിഗണിക്കുകയും സീറ്റ് ലഭിക്കുന്ന പക്ഷം ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സീറ്റ് നഷ്ടപ്പെടുന്നതും രണ്ടാം അലോട്‌മെൻ്റിൽ ലഭിക്കുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.


അഡ്‌മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്‌മിഷൻ തീയതിക്ക് മുൻപായി https://www.abc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്.


ട്രയൽ അലോട്ട്‌മെന്റ് : 16.06.2025


തിരുത്തലുകൾക്കുള്ള അവസരം : 17.06.2025


ആദ്യ അലോട്ട്‌മെൻ്റ് : 18.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ട തീയതി : 19.06.2025, 20.06.2025, 21.06.2026,


രണ്ടാം അലോട്ട്‌മെന്റ്റ് : 23.06.2025


കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ : 25.06.2025


എടുക്കേണ്ട തീയതി : 26.06.2025, 27.06.2025, 28.06.2025, 30.06.2025


ക്ലാസുകൾ ആരംഭിക്കുന്നത് : 01.07.2025 മുതൽ


ട്രയൽ അലോട്ട്‌മെന്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ 17.06.2025 വരെ പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്


ആദ്യ അലോട്ട്മെന്റ്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ തന്നെ സർവകലാശാല ഫീസ്, പ്രൊഫൈൽ വഴി ഓൺലൈനായി ഒടുക്കി അലോട്ട്‌മെൻ്റ് മെമോ ഡൌൺലോഡ് ചെയ്‌ത്‌ അതിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ ഹാജരായി താത്കാലിക / സ്ഥിര അഡ്മിഷൻ നേടേണ്ടതാണ്


അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്‌മെൻ്റ് മെമ്മോയിലെ നിശ്ചിത സമയത്തിനുള്ളിൽ കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കാത്ത പക്ഷം രണ്ടാം അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതല്ല


ഓൺലൈൻ ആപ്ലിക്കേഷനിൽ അവകാശപ്പെട്ടിരുന്ന എല്ലാ ക്ലെയിമുകളും തെളിയിക്കുന്നതിലേക്കാ-യുള്ള അസ്സൽ രേഖകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

Official Website: https://admissions.keralauniversity.ac.in/

കൂടുതൽ വിവരങ്ങൾക്ക്: First Allotment Instructions Online Admission 2025-26 For FYUGP. Prospectus

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: University Of Kerala FYUGP

പുതുക്കിയ പോസ്റ്റർ USK Agent Login ൽ ലഭ്യമാണ്

Kerala University FYUGP Allotment Poster

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal