KERALA STATE CO-OPERATIVE UNION ADMISSION

STATE CO-OPERATIVE ADMISSION TO HDC &BM

Online Application Form For Admission To HDC &BM  Course 2025-2026
Admission To HDC BM

സഹകരണ സ്ഥാപനങ്ങളിൽ 2025-2026 ലെ HDC &BM കോഴ്‌സിലേക്കുള്ള പ്രവേശനം 

സഹകരണ സ്ഥാപനങ്ങളിൽ മികച്ച കരിയറിന് HDC & BM

1969 ലെ കേരള സഹകരണ സംഘ നിയമത്തിലെ സെക്ഷൻ 89 പ്രകാരം കേരള സർക്കാർ സ്ഥാപിച്ചതാണ് സംസ്ഥാന സഹകരണ യൂണിയൻ, കേരളം. സഹകരണ വിദ്യാഭ്യാസം, പരിശീലനം, പ്രചാരണം, പ്രചാരണം എന്നിവ കൈകാര്യം ചെയ്യുന്ന ഒരു നിയമാനുസൃത സ്ഥാപനമാണിത്. സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആസ്ഥാനം തിരുവനന്തപുരത്തെ ഊട്ടുകുഴിയിലെ സംസ്‌ഥാന സഹകരണ ഭവനിലാണ് സ്ഥിതി ചെയ്യുന്നത്.

വിവിധ സഹകരണ സ്ഥാപനങ്ങളിലെ സാധാരണ അംഗങ്ങൾക്കും ജീവനക്കാർക്കും മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലായി പതിനാല് അംഗ വിദ്യാഭ്യാസ യൂണിറ്റുകളുണ്ട്.
സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തസ്തികകളിലേക്ക് യോഗ്യത നൽകുന്ന 12 മാസത്തെ എച്ച്.ഡി.സി. & ബി.എം. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. ബിരുദധാരികൾക്ക് അവസരം. സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന 12 മാസത്തെ 'ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻ്റ്' (എച്ച്.ഡി.സി. & ബി.എം.) പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രോഗ്രാമിന് കേരള സർക്കാരിൻ്റെയും പി.എസ്.സി.യുടെയും, കോഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡിൻ്റെയും അംഗീകാരമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 15 വൈകിട്ട് 5 മണി.

യോഗ്യതയും പ്രവേശന രീതിയും

പൊതുവിഭാഗം : ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് യഥാക്രമം 45/43 വയസ്സ് വരെയാകാം. ബിരുദ പ്രോഗ്രാമിലെ എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്ക് നോക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. പി.ജി.ക്കാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. സഹകരണ സംഘം ജീവനക്കാർ : സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുള്ള സീറ്റുകളിൽ 2025 ജൂൺ ഒന്നിന് ഒരു വർഷത്തെ എങ്കിലും ഫുൾ സർവീസുള്ള സ്ഥിരം ജീവനക്കാർക്കാണ് പ്രവേശനം. സേവനദൈർഘ്യം അടിസ്ഥാനമാക്കിയാണ് ഇവരുടെ റാങ്കുകൾ നിശ്ചയിക്കുന്നത്. ഈ വിഭാഗക്കാർക്ക് പ്രായപരിധിയില്ല.

അപേക്ഷാ ഫീസ്:

  • പൊതുവിഭാഗം: 250 രൂപ.
  • സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്: 350 രൂപ.
  • പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവർക്ക്: 85 രൂപ.

കോഴ്സ് ഫീ: 23,990 രൂപ. ഇതിൽ 15,340 രൂപ തുടക്കത്തിൽ അടയ്ക്കണം. പരീക്ഷാ ഫീസ് പുറമെയായിരിക്കും. പരിശീലന കോളേജുകൾ (പഠന സൗകര്യം) സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഈ പ്രോഗ്രാം 13 സഹകരണ പരിശീലന കോളജുകളിലായി ലഭ്യമാണ്. പ്രധാന കേന്ദ്രങ്ങൾ താഴെ നൽകുന്നു:

  • കുറവൻകോണം, തിരുവനന്തപുരം (ഫോൺ: 9961445003)
  • അവനൂർ, കൊട്ടാരക്കര (ഫോൺ: 9946385533)
  • ആറന്മുള (ഫോൺ: 9447654471)
  • ചേർത്തല (ഫോൺ: 8281218029)
  • തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്‌മെൻ്റ്, പകുതി സീറ്റ് മാനേജ്മെൻ്റ് ക്വോട്ട: 8547842852)
  • പാലാ, കോട്ടയം (ഫോൺ: 7510899359)
  • വടക്കൻ പറവൂർ, എറണാകുളം (ഫോൺ: 9447077511)
  • അയ്യന്തോൾ, തൃശൂർ (ഫോൺ: 9495950404)
  • പാലക്കാട് (ഫോൺ: 9745287895)
  • കൊച്ചി (ഫോൺ: 9846079940)
  • തളി, കോഴിക്കോട് (ഫോൺ: 8921136974)
  • മണ്ണയാട്, തലശ്ശേരി (ഫോൺ: 9495756653)
  • കാഞ്ഞങ്ങാട് (ഫോൺ: 9495102455)
സഹകരണ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് വലിയ മുതൽക്കൂട്ടാണ്

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 15

Official Website : https://www.scu.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Admission To HDC &BM Course


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : KSCEB - Portal Online Application Form For Admission To HDC &BM COURSE 2025-2026


HDC BM Admission Malayalam Poster


Download Detiles 

ONE CLICK POSTER DOWNLOADING TOOL

USK login

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സമ്പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവയെക്കുറിച്ച് ഇ സേവകൻ ഒരു ഉറപ്പും നൽകുന്നില്ല. ഇ സേവകൻ ബ്ലോഗുകൾ പൊതുവായ സേവനങ്ങളെയും അറിവുകളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

 

"ഞങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റു ലിങ്കുകൾ ഭാവിയിൽ മാറ്റങ്ങൾ വന്നേക്കാം. അത്തരത്തിൽ വരുന്ന മാറ്റങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയാണെങ്കിൽ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Interested in advertising in eSevakan Website? Contact +91 7356 123 365

USK Login - One Click Posters Download Web Portal